Image

പുസ്തക പരിചയം(മാളം: രേഷ്മ ലെച്ചൂസ്)

രേഷ്മ ലെച്ചൂസ് Published on 18 September, 2024
പുസ്തക പരിചയം(മാളം: രേഷ്മ ലെച്ചൂസ്)

'പറഞ്ഞാല്‍ നുണ എഴുതിയാല്‍ കഥ ' കഥയിലെ പച്ചയായ ജീവിതം ജീവിച്ചു കാണിക്കുന്ന മനുഷ്യര്‍ എല്ലാം നുണ കഥകളാണ്. ജീവിതത്തെ വരച്ചു കാട്ടുന്ന മനുഷ്യന്റെ വെറും നുണകളാല്‍ നിറഞ്ഞ കഥകള്‍.
ആ കഥയിലേക്ക് കടന്നു ചെല്ലാം..

മാളം

മാളത്തില്‍ ഒളിഞ്ഞിരിക്കുന്ന പാമ്പ് ഇരയെ തേടി കണ്ടെത്തുന്നത് പോലെയാണ് ലാസര്‍ എന്ന മനുഷ്യനും. ആ കണ്ടെത്തലില്‍ അയാള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അയാള്‍ കാണിക്കുന്ന സ്‌നേഹത്തിലും മനസ്സ് വായിക്കുന്നത് പോലെ ഉള്ള പ്രവൃത്തി യില്‍ ആര്‍ക്കും പിടി കൊടുക്കാത്ത നിഗൂഢമായ എന്തോ ഒന്ന് ഒളിഞ്ഞു കിടക്കുന്നുണ്ട്. ചിരിച്ചു കൊണ്ട് കഴുത്തു അറക്കുന്ന സ്വഭാവം അത്ര പെട്ടെന്ന് ഒന്നും ആര്‍ക്കും പിടി കിട്ടില്ല അത്രക്ക് മനോഹരമായി അല്ലെ തന്റെ ലക്ഷ്യം നേടിയെടുക്കുന്നത് തന്നെ!

സ്‌കൂളിലെ അദ്ധ്യാപകര്‍ മാതാപിതാക്കള്‍ക്ക് തുല്യമാണ്. 'മാതാപിതാഗുരു ദൈവം '. ഇന്നത്തെ കാലത്തു ചില അദ്ധ്യാപകരുടെ സ്വഭാവം കുട്ടികളെ വേറെ കണ്ണുകള്‍ കൊണ്ടാണ് കാണുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഭയമാണ്. ആ പെണ്‍കുട്ടിയുടെ ഭാവിയെ ഓര്‍ത്തും സ്‌കൂളില്‍ ചീത്ത പേര് വരുമല്ലോ എന്ന് കരുതിയിട്ട് ആകും. ആര്‍ക്കും കേള്‍ക്കാത്ത സ്ഥലത്തേക്ക് സ്ഥലമാറ്റം നടത്തുന്നത്. അവിടെ ആര്‍ക്കും ഒന്നും അറിയാന്‍ വഴി ഉണ്ടാകില്ല. സാമൂവേല്‍, റോയ് അങ്ങനെ, വന്നു സ്ഥലമാറ്റം കിട്ടി വന്നവരാണ്. ലാസര്‍ ക്ക് അടിമകളാണ് അവര്‍ രണ്ട് പേരും. മാളത്തില്‍ വന്നു കിട്ടിയ ഇരകളാണ് അവര്‍ രണ്ടു പേര്‍. പൂച്ച എലിയെ കളിപ്പിക്കുന്ന ത് പോലെ അവരും കളിപ്പിക്കുന്നു. പുറം ലോകമായി ബന്ധം ഇല്ലാതാക്കി വച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ആണല്ലോ ബോധപൂര്‍വം തന്നെ നാട്ടിലെയും വീട്ടിലെയും ബന്ധം മുറിച്ചു കളയാന്‍ അവരെ രണ്ട് പേരെ പ്രേരിപ്പിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്.ലാസറിന്റെ ജീവിതത്തില്‍ നിറം മങ്ങിയ ഒരു ഏട് ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. ആരും ചികഞ്ഞു പോകില്ല എന്ന് ഉറപ്പുള്ള എന്തോ ഒന്ന് അയാളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അദ്ധ്യാപകരില്‍ നിന്ന് ഉണ്ടായ എന്തോ ഒന്ന്. അയാളുടെ വലയില്‍ പെട്ടു പോയ അവര്‍ക്ക് ഇനി രക്ഷയില്ല.
അതില്‍ റോയിക്ക് സംശയം ഉദിക്കുന്നുണ്ടെന്ന് ലാസര്‍ മനസ്സിലാക്കി എടുക്കുന്നുണ്ട്. അവര്‍ ഭിഷണി ചെവിയില്‍ മന്ത്രിക്കുന്നുണ്ട്. അതില്‍ തന്നെ ലാസറിന്റെ ജീവിതത്തില്‍ ആരും അറിയാത്ത പുറം ലോകം അറിയാത്ത എന്തോ സംഭവം ഒളിഞ്ഞു കിടക്കുന്നുണ്ട്. കാലം തെളിയിക്കുക തന്നെ ചെയ്യും
മാളത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചില മനുഷ്യരുടെ സ്വഭാവത്തെ തുറന്ന് കാട്ടുകയാണ് മാളം എന്ന കഥയിലൂടെ...

ബദറുത്താര.

കടല്‍ കഥ പറയുന്നു. തന്നെ കാണാന്‍ വന്നു പോകുന്ന മനുഷ്യരുടെ കഥകള്‍ കേട്ട് എനിക്ക് തന്നെ വിഷമം വരുന്നുണ്ട്. ജീവിതം ഒട്ടും വിചാരിക്കാത്ത സമയത്ത് ക്രൂരമായി നമ്മെ പാഠങ്ങള്‍ പഠിപ്പിക്കും. അതില്‍ നിന്ന് അതി ജീവിച്ചു മുന്നോട്ട് പോകുന്നു. ചെറിയ പ്രതീക്ഷയുടെ വട്ടമാണ് ഓരോ ജീവിതവും മുന്നോട്ട് നയിക്കുന്നത്. 
കടല്‍ കണ്ടു കിന്നാരം പറഞ്ഞു തന്റെ ഉള്ളിലെ ഭാരം ഇറക്കി വയ്ക്കുന്ന മനുഷ്യര്‍ എനിക്ക് തന്നിട്ട് പോകുന്നത് വേദനകളാണ്.കേട്ടിരിക്കാന്‍ ഞാന്‍ ആശ്വാസമാകുന്നുണ്ടെന്ന് എനിക്ക് ആ മുഖങ്ങള്‍ കാണുമ്പോള്‍ മനസിലാവുന്നുണ്ട്.

ജീവിതത്തില്‍ ആരോടും ഒന്നും പറയാന്‍ ഇല്ലാതെ ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന മനുഷ്യര്‍. കടല്‍ കടന്നു പോയാലും ആ ജീവിതത്തിന്റെ കഥയും അവിടെ തുടങ്ങുക ആയി. കഥകള്‍ എല്ലാം നുണആണ് വെറും നുണ.

പാലം

പാലം മണി ആ വ്യക്തി യോട് ഇഷ്ടം തോന്നിയതേയില്ല . പാലം മണിയെ റെയില്‍ പാതയില്‍ തള്ളിയിട്ട് ഇന്നത്തെ കാലത്തിലെ പുതിയ കാമുകനായി മാറി.
ഒരുവളുടെ സാഹചര്യത്തെ മുല്‍ എടുത്തു അതിന്റെ വിഹിതം കൈപ്പറ്റി ജീവിച്ചവന്‍. അയാള്‍ തന്റെ ജീവിതം മാത്രം നോക്കി ജീവിച്ചു. ഉണ്ണി എന്ന് വിളിച്ചു സ്മിത ചേച്ചി വിളിച്ചപ്പോ ഉള്ളിന്റെ ഉള്ളില്‍ ഒരു പേടി ഉണ്ടായിരുന്നു. പാലം മണിയുടെ കഥ പറയേണ്ടി വരും എന്നത്. അവനവന്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്റെ മാത്രം ശരികള്‍ ആണല്ലോ. 
'രണ്ടു തരം മനുഷ്യരേയുള്ളൂ.വില്‍ക്കുന്നോരും വാങ്ങുന്നോരും.നിനക്ക് നന്നായി വില്‍ക്കാനറിയാം...' എന്ന സ്മിത യുടെ വാക്കില്‍ തന്നെ പാലം മണിയുടെ ശരിക്കുള്ള സ്വഭാവം കൃത്യമായി വരച്ചിടുന്നു.

ഇനിപ്പ്

ജീവിതത്തില്‍ കണ്ടു മുട്ടുന്ന മനുഷ്യരുടെ സ്വഭാവം അത്ര പെട്ടെന്ന് പിടി കിട്ടില്ല. അടുത്ത് അറിഞ്ഞു വരുമ്പോഴേക്കും ആ കുരുക്കില്‍ നിന്ന് പിടി വിട്ട് വരാന്‍ ബുദ്ധിമുട്ട് ആയിരിക്കും.*അളവില്‍ കൂടുതല്‍ കൊടുക്കുന്ന ഒന്നിനും വിലയുണ്ടാവില്ല* ആരോ പറഞ്ഞ വരികള്‍ ആണിത്. ആരാണെന്ന് അറിയില്ല. ഈ വരികള്‍ എത്രയധികം സത്യം ഉള്ളതാണ്. മധുരമുള്ള വാക്കുകള്‍ സ്‌നേഹിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടം അല്ലാത്തത്. ആത്മാര്‍ത്ഥ നിറഞ്ഞ സ്‌നേഹത്തിനു ആരെങ്കിലും വില കൊടുക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് സത്യം. ആരും അത്ര പെട്ടെന്ന് സമ്മതിച്ചു തരില്ല. കാരണം ഒന്നേയുള്ളു. സത്യത്തിന്റെ മുഖം വ്യക്തമാണ്. പറഞ്ഞത് നുണയാണോ സത്യം ആണോ എന്ന് ആര്‍ക്കും പ്രവചിക്കാനോ കണ്ടു പിടിക്കാനോ സാധിക്കില്ല. എന്താണാവോ ഈ പറഞ്ഞു വരുന്നത് എന്നാവും ചിന്തിക്കുന്നത് ല്ലേ? തല പുകച്ചു ആലോചിച്ചു നോക്കണ്ട. ഞാന്‍ പറഞ്ഞതേ മനുഷ്യ മനസ്സിനെ കുറിച്ചാണ്. അത് വായിച്ചു അറിയാനുള്ള യന്ത്രം വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഇടയ്ക്ക് തോന്നാറുണ്ട്? അങ്ങനെ ഒരു യന്ത്രം വരുവോ എന്ന് കണ്ടു തന്നെ അറിയണം. പലപ്പോഴും, സത്യത്തെക്കാളും നുണകളെ അല്ലെ പെട്ടെന്ന് ആരായാലും വിശ്വസിച്ചു പോകുന്നത്. ചിലരുണ്ട്, മധുരം നിറഞ്ഞ വാക്കുകള്‍ കൊണ്ട് കാര്യം നേടാനായി സകല പരിപാടിയും ചെയ്തിയിട്ട് വേണമെങ്കില്‍ ഒന്ന് കുടുംബത്തെ ഒന്നു രണ്ട് തട്ടിലാക്കി ഒന്നും അറിയാത്ത പോലെ ഭാവ അഭിനയം കണ്ടിട്ട് ആരാണ് ആവിശ്വാസിക്കുന്നത്. സത്യം എത്രയൊക്കെ മൂടി വച്ചാലും കാലം എത്ര കഴിഞ്ഞാലും അത് മറ നിക്കി പുറത്തു കൊണ്ട് വരുക തന്നെ ചെയ്യും. നുണകള്‍ കൊണ്ട് ജീവിക്കുന്ന മനുഷ്യര്‍ക്ക് ജീവിതമുണ്ട്. ഒന്നുണ്ട്, അവരെ കാത്തു അവനു കൊടുക്കാന്‍ ഉള്ള പണിയും ഒരുക്കി കാത്തിരിക്കുന്നുണ്ടെന്ന് എന്ന കാര്യം. 
എന്തിനാ ഇതൊക്കെ പറയുന്നത് എന്ന് ചോദിച്ചാല്‍? അതിനു ഉത്തരം തരാന്‍ എന്റെ കൈയില്‍ ഒറ്റ മറുപടിയെ ഉള്ളു. 'കഥയിലെ കഥകള്‍ എല്ലാം വെറും നുണ കഥകള്‍ 'ആണെന്നെ!.

മാരുതീയം

കഥകള്‍ എല്ലാം നുണ കഥകള്‍ ആണല്ലോ. കേട്ടത് എല്ലാം സത്യം ആകണമെന്നില്ല. സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള സംഘര്‍ഷത്തെ ആഴത്തില്‍ ആവിഷ്‌ക്കരിക്കാന്‍ 'മാരുതീയം' എന്ന കഥയിലൂടെ വായന ക്കാരിലേക്ക് പകര്‍ന്നു തരുന്നുണ്ട്. വാര്‍ത്തമാന കാലത്തിലൂടെ കടന്നു പോകുന്ന കഥ. വായനക്കാരെ വഴി തിരിച്ചു ആകെ കുഴപ്പിക്കുന്നുണ്ട്. ഒഥല്ലോയുടെയും ബന്ധം പോലെ നാന്‍സി യും കൈതയും തമ്മില്‍ രഹസ്യ ബന്ധം ഉണ്ടോ എന്ന് എഴുത്തുകാരന്‍ വായനക്കാരിലേക്ക് സംശയം ജനിപ്പിക്കുന്നുണ്ട്.

ഇലത്താളം..

സ്‌കൂള്‍ പരിസരവും അധ്യാപകരുടെ ഇടയില്‍ കടന്നു വരുന്ന കുശുമ്പ്,കുന്നായ്മ, പരദൂഷണവും പ്രണയവും രതിയും എല്ലാം ഇണക്കി ചേര്‍ത്ത കഥയാണ് ഇത്. സ്വവര്‍ഗരതിയും ഈ കഥയില്‍ പറയുന്നുണ്ട്.

ചിരിക്കണ പെരയില് പാടണൊരു കട്ടില്!

മോസ്‌കോ കോളനി സീമയുടെ സ്വന്തം നാടാണ്. സീമയുടെ ഓര്‍മ്മകള്‍ ഫ്‌ലാഷ് ബാക്കിലൂടെ കഥ പറഞ്ഞു പോകുന്നു. മോസ്‌കോ കോളനിയിലെ ദുരവസ്ഥയും ജീവിതവും കാണിച്ചു തരുന്നു.തൊമ്മിയുടെയും തെയ്യയുടെയും പ്രണയ സല്ലാപങ്ങളും തെയ്യുടെ മരണവും സീമ യുടെ ഓര്‍മ്മയിലൂടെ കടന്നു വരുന്നു.
അച്ഛന്റെയും മകന്റെയും യഥാര്‍ഥ സ്വാഭാവം പറയുമ്പോള്‍ സീമ ഭ്രാന്തി ആണെന്ന് മുദ്ര കുത്തുന്നു. ഈ കഥയില്‍ ഒരു സന്ദേശം കൂടി പറയുന്നുണ്ട്. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ് എന്ന് ഇവിടെ വരച്ചു കാട്ടുന്നുണ്ട്. തെയ്യ മരിച്ചു പോയ ആ കിണറിന്റെ കയറില്‍ തന്റെ ജീവിതം അവസാനിപ്പിച്ചു. അതും മകന്റെ വിവാഹ ദിനത്തില്‍ അന്ന്. ആ മരണത്തെ എങ്ങനെ വേണമെങ്കിലും അഖ്യാനിക്കാം.അത് എഴുത്തുകാരന്‍ വായനക്കാര്‍ക്ക് വിട്ട് കൊടുക്കുന്നു.

നിറം

സമൂഹത്തില്‍ നിറത്തിന്റെ പേരില്‍ ഇന്നും വിവേചനം നിലനില്‍ക്കുന്നുണ്ട്. അതിന് യാതൊരു മാറ്റം ഇല്ലാതെ തുടര്‍ന്ന് പോരുന്നുണ്ട്. വര്‍ണ വിവേചനത്തിന്റെ പേരില്‍ പല തരത്തില്‍ ഇര കള്‍ ആയി മാറിയ കരിമന്‍ ഷിബു, മണ്ടേല ബിനു, കാംബ്ലി വിനോദ് ഇവര്‍ മൂന്ന് പേരാണ്. കറുപ്പ് നിറം ഉള്ളവര്‍ സ്‌കൂളില്‍ നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്ക് കാരണം എന്ന്കരുതുന്ന പപ്പനാഭന്‍ മാഷ്. ഒരു മാഷ് എങ്ങനെ ഒകെ ആകാന്‍ പാടില്ല എന്നതിനു ഉത്തമായ തെളിവാണ് ഇത്. 8 ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്ന മൂന്ന് പേരും മാഷിനോട് പ്രതികാരം ചെയ്യാന്‍ വരുന്നുണ്ടെങ്കിലും മാഷിന്റെ അവസ്ഥ അറിഞ്ഞു കാലം മാഷിന് മുന്നില്‍ തെളിയിച്ചു കൊടുത്തു.ഇവരാണ് യഥാര്‍ഥ ശിഷ്യന്മാര്‍. ആപത്തു കാലത്ത് രക്ഷകനായ മൂന്ന് പേര്.മൂന്ന് പേരും അനുഭവിച്ച വേദനയുടെ കാലം മാഷിന് കൊടുത്ത മധുര പ്രതികാരം കൂടിയാണ്. കര്‍മ്മ ഫലം അനുഭവിച്ചേ തീരു. അതാണ് പ്രകൃതി നിയമം.

ഒതവീട്ടൊണ്ടാ?.

ഈ കഥക്ക് ഒരു പ്രത്യേകതയുണ്ട്.തിരക്കഥ രൂപത്തിലാണ് കഥ പറഞ്ഞു പോകുന്നത്. നാട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റ പ്പെട്ടു പോയ രണ്ട് പേരാണ് തളാപ്പും ശിവനും. സിനിമ മോഹമായി ചുറ്റി തിരിഞ്ഞു തന്റെ നാട്ടിലേക്ക് വരുമ്പോള്‍ തളാപ്പ് മരിച്ചു പോയ പോസ്റ്റുകളാണ് കാണുന്നത്. താന്‍ കഥ കേട്ട് കൊണ്ടിരിക്കുന്ന കേള്‍വിക്കാരന്‍. അവന്റെ മരണത്തോടെ ഒറ്റക്കായി പോയ ശിവന്റെ നോവ് മനസില്‍ തീരാ വേദനയാണ്.

നാട്യ ശാസ്ത്രം
ജീവിതം എന്ന മൂന്നക്ഷരം പലപ്പോഴും നമ്മളെയും വഴി തെറ്റി കൊണ്ട് പോകാറുണ്ട്. എന്താണെന്ന് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല എന്ന് തോന്നുന്നു. പച്ച പിടിച്ചു എന്ന് തോന്നുമ്പോള്‍ ദേ വരുന്നാടാ എന്തെങ്കിലും കഷ്ടാകാലം. ഒന്നും മുന്‍ കൂട്ടി പ്രവചിക്കാന്‍ പറ്റില്ല അത്ര തന്നെ!. നാടകത്തിലും സിനിമയിലും മികച്ച നടി, നടന് അവാര്‍ഡ് കൊടുക്കുന്നത് പോലെ ഇന്നത്തെ കാലത്തെ ചില മനുഷ്യര്‍ ക്ക് ആ അവാര്‍ഡ് കൊടുക്കാന്‍ പോലും തോന്നി പോകും. അത്രക്ക് നന്നായി അല്ലെ അവര്‍ നമ്മുടെ മുന്നില്‍ തകര്‍ത്തു അഭിനയിക്കുന്നത്. നാടകത്തില്‍ 2 മണിക്കൂറില്‍ ആ കഥ അവസാനിച്ചു ആ വേഷം അവിടെ അഴിച്ചു വച്ചാകും തട്ടില്‍ നിന്ന് ഇറങ്ങുക. ചില മനുഷ്യര്‍ അത് തുടര്‍ന്ന് കൊണ്ടിരിക്കും. ഒരു ഭാവ വ്യത്യാസം ഇല്ലാതെ അങ്ങനെ. തിരിച്ചറിയാന്‍ തന്നെ വല്യ പാടാ.ഭാരതമുനിയുടെ നാട്യ ശാസ്ത്രം അരച്ചു കലക്കി കുടിച്ചത് പോലെയാ ചിലരുടെ അഭിനയം. മനുഷ്യ മനസിന് ആര്‍ക്കാ പിടി കിട്ടുക. ഒരു കാര്യം ഉറപ്പാണ് എഴുത്തുകാരന്‍ നന്നായി ആഴത്തില്‍ തന്നെ കഥയില്‍ ഇറങ്ങി ചെന്നു വായനക്കാരന് അത് വായനക്ക് അപ്പുറം ആ കഥയെ നേര്‍ ചിത്രം പോലെ കാണിച്ചു തരുന്നു.
നോവലിന്റെ ഒരു ഭാഗം വായിച്ച ഫീല്‍ ആയിരുന്നു ഈ കഥ വായിച്ചപ്പോ കിട്ടിയത്.ഇനിയും ഈ കഥയില്‍ നോവല്‍ ഒളിഞ്ഞു കിടക്കുന്നില്ലേ എന്നൊരു സംശയം അല്ല. തീര്‍ച്ചയാണ്!

കഥയില്‍ ഉടനീളം അഖ്യാന രീതി കൊണ്ടും ഒന്ന് കുഴപ്പിച്ചും രസിപ്പിച്ചും കഥയില്‍ പലരുടെയും ജീവിത കഥ വ്യക്തമായി തന്നെ വരച്ചു കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക