Image

പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

Published on 18 September, 2024
പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍  ഭാഗമല്ലെന്ന്  ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ ഇതുവരെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളമുായി തനിക്ക് ബന്ധമില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ലിജോ വ്യക്തമാക്കി.

ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു, അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു എന്നും കുറിപ്പിലുണ്ട്.

അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക