Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Published on 18 September, 2024
ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ്   പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കാസർകോട്: കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ രണ്ടര വയസ്സുകാരൻ അബുതാഹിര്‍ ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് ദാരുണ അപകടമുണ്ടായത്. 

കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക