Image

വീടിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

Published on 18 September, 2024
വീടിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി: അവധിയാഘോഷിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ മൂന്ന് വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. കൊച്ചി കോതമംഗലം പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.

അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒ ത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു.

പിന്നാലെ നടത്തിയ തെരച്ചിലില്‍ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക