ചെന്നൈ: ഡിഎംകെ നേതാവും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് വിവരം.
നിലവില്‍ തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രിയായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനമായെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.
ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കുമെന്ന സൂചന സ്റ്റാലിൻ നേരത്തെ നല്‍കിയിരുന്നു. യുഎസ് സന്ദർശനത്തിനു മുമ്ബ് ഈ മാസം ആദ്യമാണ് അദ്ദേഹം ഇക്കാര്യം സുചിപ്പിച്ചത്. നേരത്തെ തന്നെ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.