Image

കാരുണ്യത്തിന്റെ കരുതലായി ബെൻസൻവിൽ ക്യാറ്റിക്കിസം കുട്ടികൾ

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ) Published on 18 September, 2024
കാരുണ്യത്തിന്റെ കരുതലായി ബെൻസൻവിൽ ക്യാറ്റിക്കിസം കുട്ടികൾ

ചിക്കാഗോ: ബെൻസൻവിൽ തീരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധനവിദ്യാർത്ഥികൾ കാരുണ്യത്തിന്റെ കരുതൽ ഒരുക്കി " ഫീഡ് മൈ സ്റ്റാർവിങ്ങ് ചീൽഡൻ" പ്രോഗ്രാമിൽ പങ്കെടുത്തു. 

ക്യാറ്റിക്കിസം ഡേ ആഘോഷത്തിന്റെ ഭാഗമായി പരി.പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നൽകിയ തീം "നിങ്ങൾ എന്നെ വിശക്കുന്നവനായി എപ്പോൾ കണ്ടു?" (മത്തായി 25: 37) തിരുവചനചോദ്യത്തിന് ഉത്തരമായാണ്   കുട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തതെന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു. 

മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ നൂറ്റിഇരുപതോളം പേർ ഇതിൽ ഉടനീളം പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ ജീവിതത്തിലെ നവ്യാനുഭവമായി ഇതു പങ്കുവെച്ചു. മതബോധനഅധ്യാപക പ്രതിനിധി സിറിയക് കീഴങ്ങാട്ട് ഈ പ്രോഗ്രാമിന് നേതൃത്വം നൽകി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക