ശ്രീനഗർ: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീര്‍ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി. കേന്ദ്ര സര്‍ക്കാര്‍ നടപടികളോടുള്ള അമര്‍ഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.
ഒരു ദശാബ്ദത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ 24 മണ്ഡലങ്ങളാണ് ബൂത്തിലേക്കെത്തിയത്. കശ്മീർ മേഖലയില്‍ 16 മണ്ഡലങ്ങളും, ജമ്മു മേഖലയില്‍ 8 മണ്ഡലങ്ങളിലുമാണ് വിധിയെഴുതുന്നത്. പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്പ്പെടുത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. വിവിധ പാർട്ടികളില്‍ നിന്നായി 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ (കശ്മീർ) തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികള്‍.
23. 27 ലക്ഷം വോട്ടർമാർ ആദ്യ ഘട്ടം പോളിംഗ് ബൂത്തിലെത്തും. ഇതില്‍ 11.76 ലക്ഷം പുരുഷൻമാരും, 11.51 ലക്ഷം സ്ത്രീകളുമാണ്. 2014നെ അപേക്ഷിച്ച് പൊളിങില്‍ കാര്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. 61.21 ശതമാനമായിരുന്നു 2014ലെ പൊളിങ്. പ്രമുഖർ കളത്തിലറങ്ങുന്ന അനന്ത് നാഗ്, ശ്രീഗുഫ്വാര-ബിജ്ബെഹര, പുല്‍വാമ, ബനിഹാല്‍, രാജ്പോര മണ്ഡലങ്ങളില്‍ മത്സരം കനക്കും.
കശ്മീരില്‍ മുഖ്യധാരാ പ്രാദേശിക പാർട്ടികളായ നാഷണല്‍ കോണ്‍ഫറൻസും (എൻസി) പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) തമ്മിലാണ് മത്സരം. അതേസമയം, ജമ്മുവില്‍ ഇരുപാട്ടികളുടെയും രണ്ടു പ്രമുഖ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം.