ഓര്മക്കുറിപ്പുകളുടെ പ്രൊമോഷനു വേണ്ടി നഗ്നത കാട്ടി മോഡൽ ചെയ്തതിൽ എന്താണ് തെറ്റെന്നു മെലാനിയാ ട്രംപ് (54) ചോദിക്കുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്ത കാലമായോ എന്നാണ് ഡൊണാൾഡ് ട്രംപിന്റെ ഒരു കുട്ടിയുടെ അമ്മയായ സ്ലോവേനിയക്കാരി വിമർശകരോടു ചോദിക്കുന്നത്.
"എന്റെ നഗ്ന മോഡലിംഗിനു പിന്നിൽ ഞാൻ എന്താണ് അഭിമാനത്തോടെ നിൽക്കുന്നത്?" അവർ ചോദിക്കുന്നു. ഒരു ഫാഷൻ ഷൂട്ടിൽ എന്റെ മനുഷ്യ രൂപം കാട്ടിയ ആഘോഷം എന്തേ മാധ്യമങ്ങൾ ഇഴകീറി നോക്കുന്നു?"
മെലാനിയയുടെ ചോദ്യങ്ങൾ ഉയരുമ്പോൾ മൈക്കലാഞ്ചലോയുടെ 'ഡേവിഡ്' മുതലുളള പ്രസിദ്ധ രചനകളും കാട്ടുന്നുണ്ട്. "ചരിത്രത്തിൽ ഉടനീളം മികച്ച കലാകാരൻമാർ മനുഷ്യ ശരീരം ആഘോഷിച്ചിട്ടുണ്ട്," മെലാനിയ ചൂണ്ടിക്കാട്ടുന്നു.
പൊതുവെ ഒഴിഞ്ഞു മാറി നിൽക്കുന്ന മെലാനിയ ഒക്ടോബർ 1 നു പുറത്തു വരുന്ന പുസ്തകത്തിന്റെ വിപണന തിരക്കുകൾക്കിടയിൽ പ്രതികരിച്ചതു തന്നെ അപൂർവമായി. ഇതിനു മുൻപ് ജൂലൈ 13നു ട്രംപിനെ വധിക്കാൻ ശ്രമം നടന്നപ്പോൾ നിയമപാലകരുടെ പങ്കിനെ കുറിച്ച് അവർ ചോദ്യം ഉയർത്തിയിരുന്നു.
പിന്നീട് മകൻ ബാരന്റെ (18) കൂടെയുള്ള ചിത്രം ഉൾപ്പെടെ വന്ന പോസ്റ്റിൽ അമ്മയാവുന്നതിന്റെ മഹത്വങ്ങൾ അവർ ചർച്ച ചെയ്തു.
1970ൽ സ്ലോവേനിയയിൽ ജനിച്ച മെലാനിയ 1995ൽ ഒരു ഫ്രഞ്ച് അഡൾട് മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തിരുന്നു. പിന്നീട് ബ്രിട്ടീഷ് ജിക്യൂ വിനു വേണ്ടി 2000ൽ പോസ് ചെയ്തത് ട്രംപിന്റെ സ്വകാര്യ ജെറ്റിൽ. 2005 ലാണ് അവരും ട്രംപും വിവാഹിതരായത്.
പൂർണ നഗ്നത ഒഴിവാക്കുന്ന ചിത്രങ്ങൾ പരസ്യമായി വന്നത് 2016 തിരഞ്ഞടുപ്പ് കാലത്താണ്. പൂർണ നഗ്നത സാധ്യമല്ലെന്നു മെലാനിയ നിഷ്കർഷിച്ചെന്നു ഫൊട്ടോഗ്രാഫർ അന്റോയിൻ വേർഗ്ലാസ് അക്കാലത്തു എ ബി സി ന്യൂസിനോട് പറഞ്ഞിരുന്നു.
Melania defends nude modeling