Image

'വാഴ' ഉടൻ ഒടിടിയില്‍

Published on 18 September, 2024
'വാഴ' ഉടൻ ഒടിടിയില്‍

ബോ‌ക്‌സ്‌ഓഫീസില്‍ തരംഗം സൃഷ്ടിച്ച 'വാഴ' ഇനി ഒടിടിയിലേക്ക്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഈ മാസം 23ന് (സെപ്തംബർ) ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഹാഷിർ, സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.

ജയ ജയ ജയ ജയ ഹേ , ഗുരുവായൂരമ്ബല നടയില്‍ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിപിൻ ദാസിന്റെതാണ് തിരക്കഥ. ഡബ്ല്യു. ബി.ടി. എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി .ബി . അനീഷ്, ആദർശ് നാരായണ്‍ എന്നിവർ ചേർന്നാണ് നിർമ്മാണം.

ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത വാഴ ഒരു കോടി 44 ലക്ഷം രൂപയാണ് ആദ്യ ദിനത്തില്‍ നേടിയത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് അഞ്ച് കോടി 40 ലക്ഷമാണ് ഗ്രോസ് കളക്ഷൻ. നാല് കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇതുവരെ ചിത്രം 20 കോടി കളക്ഷൻ നേടിയെന്നാണ് വിവരം.

'വഴ' വൻ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. 'വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴയുടെ അവസാനത്തില്‍ തന്നെ ഹാഷിറും ടീമും നായകന്മാരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക