മട്ടന്നൂർ: 'പോയ്ന്റ് ഓഫ് കോൾ' പദവിക്കുവേണ്ടി കണ്ണൂർ എയർപോർvട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച്, കണ്ണൂർ എയർപോർട്ട് ഷെയർ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ സത്യാഗ്രഹ വേദിയിൽ എത്തി.
ചെയർമാൻ അബ്ദുൾ കാദർ പനങ്ങാട്ട്, ജനറൽ കൺവീനർ സി. പി സലാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരവേദിയിൽ എത്തിയ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ, രാജീവ് ജോസഫിന്റെ സത്യാഗ്രഹത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു.