ലെബണനിൽ ചൊവ്വാഴ്ച പേജറുകൾ പൊട്ടിത്തെറിച്ച് 13 പേര് മരിക്കുകയും 3000 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെ ബുധനാഴ്ച്ച വാക്കിടോക്കികളും റേഡിയോകളും പൊട്ടിത്തെറിച്ച് 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലും തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമായി വാക്കിടോക്കികൾ പൊട്ടിത്തെറിച്ചതായി സുരക്ഷാ വൃത്തങ്ങളും ദൃക്‌സാക്ഷികളും അറിയിച്ചു. 300-ലധികം പേർക്ക് പരിക്കേറ്റു.
ബുധനാഴ്ചത്തെ ഓപ്പറേഷനിൽ ആയിരക്കണക്കിന് സ്വകാര്യ വാക്കി-ടോക്കി റേഡിയോകൾ ലക്ഷ്യമിട്ടതായി സ്രോതസ്സുകൾ പറഞ്ഞു. ഇവയെല്ലാം തീവ്രവാദ ഗ്രൂപ്പിൽ നിന്ന് അഞ്ച് മാസം മുമ്പ് ഓർഡർ ചെയ്തതാണ്
പേജറുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായതെന്നാണു വിവരം. അതേസമയം ഇന്നലത്തെ പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹിസ്‌ബുല്ല വെളിപ്പെടുത്തി.
മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകൾക്കുള്ളിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ലെബനൻ സുരക്ഷാ വൃത്തങ്ങളിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
മൊബൈൽ ഫോണുകൾക്കു മുൻപ് പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ.
പേജാറുകൾ ഒരു തായ്‌വാൻ കമ്പനിയുടേതാണ്. എന്നാൽ തങ്ങളല്ല അത് നിർമ്മിച്ചതെന്നും ബൾഗേറിയയിലെ ഒരു സ്ഥാപനമാണെന്നും അവർ പറഞ്ഞു. പക്ഷെ ബൾഗേറിയയിലും അത്തരം നിർമാണം നടന്നിട്ടിട്ടില്ല. വേറെ എവിടെയോ നിർമ്മിച്ചത് അവർ നൽകുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.