Image

മാവേലിയുടെ ഓണവിചാരം (ഡോ. ജോർജ് മരങ്ങോലി)

Published on 19 September, 2024
മാവേലിയുടെ ഓണവിചാരം (ഡോ. ജോർജ് മരങ്ങോലി)

കേരളം കാണേണം കേമമായി കൂടേണം, 

കേരള നാട്ടിലീയോണത്തിന്. 

കേര കേദാരങ്ങളില്ലൊട്ടും നാടാകെ, 

കേരത്തിൻ നാടെന്ന പേരുമാത്രം! 

 

ദൈവത്തിൻ നാടെന്നു പേര് കേട്ടന്നപ്പോൾ, 

ദൈവാശം തീരെയില്ലാതെയായി!

 ദൈവങ്ങൾ പേരിനുമാത്രമായീ വ്യാജ- 

ദൈവത്തിൻ വിളയാട്ട ഭൂമിയായി! 

 

ഓണം വരവായി മാവേലിമന്നനോ, 

ഓണത്തിനെത്തുവാൻ വെമ്പലായി. 

ഓണാഘോഷങ്ങൾ വേണ്ടെന്നു വെച്ചഹ, 

ഓണത്തിന്നിടയിലും പുട്ടു കാര്യം! 

 

ഹേമക്കമ്മീഷന്റെ റിപ്പോർട്ട് പലരിലും,

 ഹേമം തട്ടിക്കുമെന്നോർത്തനേരം ! 

ഹേമത്തിനെന്തിനു പോകണം നാം വൃഥാ,

 ഹേമം തട്ടുന്നോരോ സ്വജനപക്ഷം! 

 

തലയൂരി നില്‌കുവാനേറെപ്പണിപ്പെട്ടു. 

തലനാരിഴക്കില്ല വിട്ടുവീഴ്‌ച! 

തലയെടുപ്പെവിടെപ്പോയ്, 

കോടതി ചോദിച്ചു തലവേദനയായി ഹേമരേഖ! 

 

സ്വന്തമാമെമ്മല്ലേ പാർട്ടിക്ക് പാരയായ്, 

സ്വന്തമല്ലാതായാലെന്തുചെയ്യും? 

സ്വന്തത്തിലുള്ളോരു കൂട്ടരേ നാറ്റിച്ചു, 

സ്വന്തവും ബന്ധവും വ്യർത്ഥമായി! 

 

മാവേലി വന്നാലും ഓണം കൊഴുക്കില്ല, 

മാവേലിയേക്കാളീ മാരകങ്ങൾ! 

മാവേലി ചിന്തിച്ചു, സ്വാമി' 

തൻ ദർശനം, മാവേലി നാടിപ്പൊൾ ഭ്രാന്താലയം !
* സ്വാമി വിവേകാനന്ദൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക