കുടുംബം എന്നാൽ ഒത്തൊരുമയുടെ സ്നേഹത്തിൻറെ അംഗീകാരത്തിൻറെ ആത്മവിശ്വാസത്തിന്റെ മാനസിക ഐക്യത്തിന്റെ സുരക്ഷിതത്തിന്റെ ഒരു കൂട്ടായ്മയാണ് കുടുംബം അതായത് ഇതെല്ലാം കൂടെ ഒരു പ്രത്യേക അളവിൽ ചേരുമ്പോഴാണ് നല്ലൊരു കുടുംബം സൃഷ്ടിക്കപ്പെടുന്നത് കുടുംബം എപ്പോഴും കുടുംബത്തിലെ അംഗങ്ങൾ നല്ലതായിട്ടും ചീത്തയായിട്ടും അതിനെ സൃഷ്ടിക്കാം അതായത് ഒരു സൃഷ്ടി അതിന് നല്ല സ്വഭാവങ്ങളും ചീത്ത സ്വഭാവങ്ങളും ഉണ്ടാക്കാം ഇതിൽ കുടുംബത്തിൻറെ കാര്യത്തിൽ ആ സൃഷ്ടിയുടെ നല്ലതു മാത്രമായിരിക്കും ആ കുടുംബത്തിന് മുന്നോട്ടു കൊണ്ടുപോകുന്നത് മറിച്ച് ആവുമ്പോൾ കുടുംബം പരാജയവും ഒരിക്കൽ ഒരു കുടുംബം പരാജയമായാൽ അല്ലെങ്കിൽ ഒരു കുടുംബത്തിലെ ഒരംഗം പരാജയമായാൽ ആ കുടുംബം ഒറ്റയ്ക്കോ കൂട്ടത്തോടുകൂടിയോ പരാജയത്തിലേക്ക് പോകാം മറിച്ച് നല്ലതായാലും നല്ല കുടുംബമായി വരും
നാം ഇവിടെ ചിന്തിക്കുന്നത് കുടുംബ പ്രശ്നത്തിൽ കുട്ടികളുടെ പങ്കു എന്താണെന്ന് സത്യത്തിൽ കുടുംബ പ്രശ്നങ്ങളിൽ കുട്ടികൾക്ക് പങ്കുണ്ടോ എല്ലാവരും പരസ്പര ധാരണയോടു കൂടെ അതല്ലെങ്കിൽ പരസ്പരം അംഗീകരിച്ച് മുന്നോട്ടു പോയാൽ തീരാവുന്ന പ്രശ്നങ്ങൾ ആണ് സാധാരണ രീതിയിൽ ഒരു കുടുംബത്തിൽ സംഭവിക്കുന്നത് ഇവിടെ പല കേസുകളിലും കുട്ടികളെ പ്രതിയാക്കി അതായത് കുട്ടികളാണ് വീട്ടിലെ പ്രശ്നം എന്ന് വരുത്തി തീർക്കാൻ ഒരു ശ്രമം നടക്കുന്നതായി കാണാം എന്താണ് ശരിക്കും ഇതിന് കാരണം. കുട്ടികൾ എന്നാൽ മാതാപിതാക്കളുടെ സ്നേഹത്തിൻറെ സമ്മാനമാണ് ഇവിടെ എങ്ങനെ കുട്ടികൾ പ്രശ്നക്കാരാണ് കും കുട്ടികളെ പ്രശ്നത്തിലേക്ക് മാതാപിതാക്കളും നമ്മളും തള്ളിവിടുന്നതാണോ എന്നൊരു സംശയം പലപ്പോഴും തോന്നാറുണ്ട് അത് ഒരു പരിധിവരെ ശരിയുമാണ് ഒരു കുട്ടിക്ക് വേണ്ട ആത്മവിശ്വാസം , അതായത് മാനസികമായ പിന്തുണ നാം ശരിക്കും നൽകുന്നുണ്ടോ അതുപോലെതന്നെ ഒരു കുടുംബത്തിൽ ആ കുട്ടികളുടെ പങ്കാളിത്തം അതല്ലെങ്കിൽ ആ കുടുംബത്തിലെ പ്രശ്നങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യാൻ നാം തയ്യാറാണോ മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരിൽ ഒരു ഉത്തരവാദിത്വബോധം ഉണ്ടാക്കാൻ നാം ശ്രമിക്കുന്നുണ്ടോ
പല ഘട്ടത്തിലും മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അല്ലെങ്കിൽ സ്വര ചർച്ചകൾ ഇല്ലായ്മ കുട്ടികളെ ബാധിക്കുന്നുണ്ട് ഇത് അവരിൽ തെറ്റല്ലാത്ത സ്വഭാവ വൈകല്യങ്ങൾക്ക് കാരണമാകാം ഒരു കുട്ടിയുടെ മാർഗദർശി എപ്പോഴും മാതാപിതാക്കൾ ആയിരിക്കും ആ മാതാ പിതാക്കൾ തമ്മിൽ ഐക്യം ഇല്ലായ്മ വന്നാൽ അത് കുട്ടികളുടെ ജീവിതത്തിന് സാരമായി ബാധിക്കും. ഇതിൽ പ്രധാനമായിട്ട് തോന്നുന്നത് ആശയവിനിമയത്തിലെ കുറവ് തന്നെയാണ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് ആശയവിനിമയത്തിലൂടെ തന്നെയാണ് ഈ ഈ ആശയവിനിമയത്ത് വിനിമയം എവിടെയെല്ലാം കുറയുന്നുവോ അവിടെയെല്ലാം ഒരു വിള്ളൽ ഉണ്ടാവുകയും ഈ വിള്ളൽ അവസാനം പ്രശ്നക്കാരായ ഒരു കുട്ടിയുടെ ജനനത്തിനും കാരണമാകും.
പ്രാർത്ഥന അതായത് കുടുംബ പ്രാർത്ഥന ഒരു കുടുംബത്തെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ സാധിക്കും പ്രാർത്ഥന എന്ന് പറയുന്നത് ഒരു ആശയവിനിമയത്തിന്റെ അല്ലെങ്കിൽ ധ്യാനത്തിന്റെ അല്ലെങ്കിൽ അവൻറെ മനസ്സ് തുറക്കാൻ കിട്ടുന്ന ഒരു അവസരമാണ് ഇത് കൃത്യമായി നടന്നാൽ അവിടെ മനസ്സ് തുറക്കുവാനും ജീവിതത്തിലേക്ക് ഒരു വെളിച്ചം വീശുവാനും സഹായിക്കും കുടുംബ പ്രാർത്ഥന എന്ന് പറയുന്നത് ഒരു കുടുംബത്തിൽ മറ്റെന്തിനേക്കാളും വളരെ വളരെ അത്യാവശ്യമായ ഒരു കാര്യമാണ് അത് ഒരു രീതിയിൽ പറഞ്ഞാൽ ഒരു കൂടിച്ചേരൽ ഒരു ഒത്തൊരുമ അതല്ലെങ്കിൽ ഒരു സ്നേഹപ്രകടനം അതല്ലെങ്കിൽ നമ്മളുടെ ജീവിതത്തിൽ കുറിച്ചുള്ള ഒരു കാഴ്ചയെല്ലാം ഈ പ്രാർത്ഥനയിലൂടെ നമുക്ക് ലഭിക്കും
പരസ്പര ബഹുമാനം പരസ്പര അംഗീകാരം അതായത് കുട്ടികളെ കുട്ടികളായിട്ടും അവരുടെ പ്രായത്തിനനുസരിച്ച് അവർക്കു വേണ്ട പരിഗണന നൽകി അവരെ അവരുടെ ഉത്തരവാദിത്വം ബോധത്തിലേക്ക് നയിക്കുമ്പോൾ പരസ്പര ബഹുമാനത്തേക്കാൾ ഉപരി പരസ്പര ബന്ധങ്ങൾ ഉണ്ടാക്കാൻ സാധിക്കും ഇത് പലപ്പോഴും ഒരു ആധ്യാത്മിക ശക്തിയുടെ സഹായത്തോടെ ചെയ്യുന്നതായിരിക്കും നല്ലത് ഇവിടെയാണ് പ്രാർത്ഥനക്കുള്ള സ്വാധീനം
പ്രാർത്ഥനാ എന്ന് പറയുന്നത് വേണമെങ്കിൽ ഒരു ധ്യാനം എന്നൊക്കെ പറയുന്നത് തെറ്റൊന്നുമില്ല മതഗ്രന്ഥങ്ങൾ വായിച്ച് അതിൻറെ ശരിയായ അർത്ഥം മനസ്സിൽ ഉൾക്കൊള്ളാൻ സാധിച്ചാൽ മനസ്സ് ശുദ്ധമാകും ഇത് കുട്ടികളുടെ വളർച്ചയ്ക്ക് വളരെയധികം പ്രയോജനപ്പെടും.
ഇതിൻറെ കൂടെ ഒരു കാര്യം കൂടെ പറയേണ്ടതായിട്ട് വരും കുടുംബ പ്രശ്നങ്ങൾക്ക് പ്രധാന കാരണം കുട്ടികൾ ആണോ എന്ന് ചോദിച്ചാൽ അത് സത്യത്തിൽ അല്ല എന്ന് തന്നെ പറയേണ്ടിവരും പറയണം . കാരണം അവർക്ക് ഈ ലോകം പുതിയതാണ് മാതാപിതാക്കൾക്ക് ലോകം പഴയതാണ് പഴയ മാതാപിതാക്കളാണ് പുതിയവരുടെ കൈപിടിച്ച് മുന്നോട്ടു നയിക്കുന്നത് അങ്ങനെ ചിന്തിക്കുമ്പോൾ കുടുംബ പ്രശ്നത്തിൽ കുട്ടികൾ നിരപരാധികളാണ്
കുടുംബ പ്രശ്നത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് സാമ്പത്തികം നല്ല ഒരു സാമ്പത്തിക അടിത്തറ ഒരു കുടുംബത്തിന് ആവശ്യമാണ് അത് ഒരു പരിധി വരെ കുടുംബത്തിലെ സമ്മർദ്ദങ്ങൾ കുറയ്ക്കാനും ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കും പക്ഷേ സാമ്പത്തികത്തിനു വേണ്ടി കുടുംബത്തെ മറന്ന് ഓടിയത് ഫലം തിരിച്ച ാവും
അതുപോലെതന്നെ മറ്റൊരു ഘടകമാണ് സാംസ്കാരിക ആചാരങ്ങൾ വിശ്വാസങ്ങൾ ഓരോ കുടുംബത്തിന്റെയും മൂല്യങ്ങളും ശീലങ്ങളും പാരമ്പര്യങ്ങളും പുതിയ തലമുറക്ക് പകർന്നു കൊടുക്കാൻ സാധിക്കും
ഇതിൽ നമുക്കു മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു സുരക്ഷിതമായ കുട്ടി അവന് സ്നേഹത്തിൻറെ സുരക്ഷിതത്വം ആവശ്യമാണ് പ്രായത്തിന്റെ കരുതൽ ആവശ്യമാണ് മാനസിക വളർച്ചയ്ക്ക് മാതാപിതാക്കളുടെ ശരിയായ പിന്തുണയും സഹായവും ആവശ്യമാണ് ഉത്തരവാദിത്വബോധം കൃത്യമായി മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോകാൻ കുട്ടികളെ സ്വയം പര്യാപ്തരാക്കണം അതുപോലെ തന്നെ അവരുമായിട്ടുള്ള ആശയവിനിമയം കൃത്യമായിരിക്കണം അതിന് കൃത്യമായ സമയക്രമങ്ങൾ കണ്ടുപിടിക്കണം പ്രാർത്ഥന ഒരു പ്രധാന ഘടകമാണ്.
കുട്ടികൾ എപ്പോഴും മാതാപിതാക്കളുടെ കയ്യെത്തും ദൂരത്ത് ആയിരിക്കണം അതായത് നല്ല ഒരു ആശയവിനിമയം അല്ലെങ്കിൽ സുരക്ഷിത ബോധം കുട്ടികൾക്ക് ഉണ്ടായാൽ അവർ എപ്പോഴും മാതാപിതാക്കളോട് മനസ്സ് തുറക്കാൻ തയ്യാറാവുന്നു ഇത് അവന് തെറ്റും ശരിയും മനസ്സിലാക്കി അല്ലെങ്കിൽ സാഹചര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടു നയിക്കാൻ സഹായിക്കും
കുടുംബ പ്രശ്നം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ പ്രശ്നമല്ല മറിച്ച് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രതിഫലനം ആയിരിക്കണം കുടുംബത്തിലെ എല്ലാ ഘടകങ്ങളും ഒന്നിച്ചു നിൽക്കുമ്പോൾ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല