പെൻഡുല ശാസ്ത്രം വളരെ പുരാതന കാലം മുതൽ ആത്മീയ ജീവിതം നയിക്കുന്ന പുരോഹിതന്മാർ സന്യാസികൾ എന്നിവരാണ് പെൻഡുല ശാസ്ത്രംപ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനും ഉപയോഗിച്ചിരുന്നത് ചരിത്രം പറയുമ്പോൾ Abbe Mermet എന്ന് ജിസ്യൂട്ട് പുരോഹിതനാണ് ഇതിനെക്കുറിച്ച് ആധികാരികമായ പുസ്തകം എഴുതിയിട്ടുള്ളത്
ഏതു കാര്യത്തിനും നമുക്ക് പെൻഡിലെ ഉപയോഗിച്ച് ഭാവി പ്രവചിക്കുന്നതിനും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും സാധിക്കും എന്നാൽ ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ മാനസിക പരിഗണന അതായത് ആ വ്യക്തി മാനസികമായി തയ്യാറായതിനു ശേഷം മാത്രമേ പെൻഡുലം ഉപയോഗിക്കാൻ പാടുള്ളൂ ഇത് മനുഷ്യമനസ്സിന് സ്വാധീനിക്കുന്ന ഒന്നാണ് നാം മറ്റുള്ളവരുടെ ഭാവിയെ കുറിച്ചോ അല്ലെങ്കിൽ അവരുടെ പ്രശ്നപരിഹാരത്തിനോ വേണ്ടി ഉപയോഗിക്കുമ്പോൾ നമ്മളുടെ മനസ്സ് ശുദ്ധമായിരിക്കണം
സാധാരണ രീതിയിൽ ഒരു പ്രശ്നം മനസ്സിലാക്കാനും അതിനുള്ള പരിഹാരം കണ്ടുപിടിക്കാനും സാധിക്കും . ഏറ്റവും ഉദാഹരണമായി ശരീരത്തിലെ രോഗ ലക്ഷണങ്ങൾ ,ഭക്ഷണത്തിലെ വിഷാംശങ്ങൾ, മനുഷ്യൻറെ മാനസികാവസ്ഥ, രോഗശാന്തി പൂർവ്വകാല ജീവിതം ഉചിതമായ ജോലി തൊഴിൽ അല്ലെങ്കിൽ ബിസിനസിലെ ഉയർച്ച താഴ്ചകൾ ഇതിനേക്കാൾ ഉപരി ജലത്തിന്റെയും ധാതുലവണങ്ങളുടെ സാമീപ്യം കണ്ടുപിടിക്കാൻ ഇത് ഉപകരിക്കാറുണ്ട്
വാസ്തുശാസ്ത്രവുമായി ഇതിന് ബന്ധമുണ്ട് ഒരു ഗ്രഹത്തിന്റെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൻറെ വാസ്തുപരമായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഇത് ഉപയോഗ ിക്കും പെൻഡുലത്തിന്റെ ദിശ അനുസരിച്ച് അവിടെയുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കും ഉദാഹരണമായി ഒരു കുടുംബത്തിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളായ
• ആഭിചാരം
• ബ്രാഹ്മണ കോപം
• ഗുരു ശാപം
• ദൈവ കോപം
• സർപ്പ ദോഷം
• പിതൃതോ കോപം
• സ്ത്രീ ശാപം
• ധർമ്മദൈവകോപം
മുതലായവ കണ്ടുപിടിച്ച് അതിനുവേണ്ട പരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കുന്നതാണ്
പെൻഡുലം ഉപയോഗിക്കുമ്പോൾ നാം ചോദിക്കുന്ന ചോദ്യങ്ങൾ കൃത്യമായി അതിന് വ്യക്തമായ ഉത്തരം ഇതിലൂടെ ലഭിക്കും . ആ ഉത്തരം അനുസരിച്ച് അവിടുത്തെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കുന്നതിനും അതിനുള്ളപരിഹാരമാർഗ്ഗം കണ്ടുപിടിക്കുന്നതിനും സഹായിക്കും
ഒരു വീടിൻറെ അല്ലെങ്കിൽ ഒരു സ്ഥലത്തിൻറെ അതുമല്ലെങ്കിൽ ഒരു ബിസിനസ് സ്ഥാപനത്തിൻറെ ദോഷവശങ്ങൾ മനസ്സിലാക്കുന്നതിനും അതിനു വേണ്ട കൃത്യമായ പരിഹാരങ്ങൾ നിശ്ചയിക്കുന്നതിനും ഇത് വളരെയധികം സഹായകരമാണ് അതുപോലെതന്നെ ഇത് വളരെ കുറച്ചു സമയം കൊണ്ട് പ്രശ്നങ്ങൾ മനസ്സിലാക്കാനും സാധിക്കും
ഇത് ഒരു മാന്ത്രിക വിദ്യ അല്ല പെൻഡുലത്തിന്റെ ചലനമനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്ന ഒന്നാണിത്പ.ഠനങ്ങൾ പറയുന്നത് ഏതാണ്ട് 80 ശതമാനത്തിലധികം ഇതിന് കൃത്യനിഷ്ഠതയുണ്ട് എന്നാണ് ഇത് ഇന്ത്യയിൽ പൗരാണിക കാലം മുതൽ ഉപയോഗിച്ചുവരുന്നതായി കാണുന്നുണ്ട് അതുപോലെതന്നെ മറ്റു രാജ്യങ്ങൾ ആയ ഈജിപ്ത് അറബ് രാജ്യങ്ങൾ ചില യൂറോപ്പ്യൻ രാജ്യങ്ങൾ എന്നിവയിൽ എല്ലാം വളരെയധികം ഉപയോഗിക്കുന്നുണ്ട്
മനുഷ്യ ശരീരത്തിലെ ഊർജ്ജങ്ങളെ പ്രത്യേകിച്ചും ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കളുടെ വിവരങ്ങൾ ഊർജ്ജ മേഖലയെ പ്രത്യേക ഉപകരണം ഉപയോഗിച്ച് മനസ്സിലാക്കുന്ന ശാസ്ത്രമാണ് ശാസ്ത്രം
നിത്യജീവിതത്തിൽ ആർക്കും പരിശ്രമിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ് ഈ ശാസ്ത്രം മനസ്സിന് നിയന്ത്രിക്കാനുള്ള കഴിവാണ് ഇത് ഉപയോഗിക്കുന്നത് പ്രധാനപ്പെട്ട കാര്യം ഇന്ന് ഇത് വളരെ വ്യാപകമായി പലരും പഠിപ്പിക്കുന്നുണ്ട് അതുപോലെതന്നെ ഇത് നല്ല രീതിയിൽ വളരെയധികം ആളുകൾ ഉപയോഗിക്കുന്നുമുണ്ട് ഇതിൻറെ പ്രത്യേകത വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാം എന്നുള്ളത് തന്നെയാണ് സമയലാഭം അതുപോലെതന്നെ ഇതിനുവേണ്ട പ്രതിവിധികൾക്ക് സാധാരണ രീതിയിൽ സാമ്പത്തിക നേട്ടം ഉണ്ടാവും ഈ ശാസ്ത്രം ഉപയോഗിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട അംഗങ്ങളെക്കുറിച്ചും മനസ്സിലാക്കാനും അവൻറെ ഭാവി ജീവിതത്തിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാനും സഹായിക്കും
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ജോലി വിദ്യാഭ്യാസം വിവാഹം കുടുംബ ബന്ധത്തിലെ പ്രശ്നങ്ങൾ കുടുംബ പ്രശ്നങ്ങൾ ദാമ്പത്തിക പ്രശ്നങ്ങൾ കുട്ടികളുടെ പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനും അതിനുവേണ്ട പരിഹാരങ്ങൾ കണ്ടുപിടിക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്പെട്ട ഒന്നാണ് അതുപോലെ തന്നെ ഗൃഹത്തിലെ പ്രശ്നങ്ങൾ അതായത് ഗൃഹനിർമ്മാണമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഇത് സഹായിക്കും പ്രാർത്ഥനയോടെ നിർത്തുന്നു