Image

മിണ്ടൽ (കവിത : താഹാ ജമാൽ)

Published on 25 September, 2024
മിണ്ടൽ (കവിത : താഹാ ജമാൽ)

കാത്തു നിന്നിട്ടുണ്ട്

എന്നിട്ടും

അങ്ങകലെ

മിണ്ടൽ

മൂളലു പോലുമാകാതെ

മറയത്ത്

കാത്തു നില്ക്കും

ഒരിയ്ക്കൽ

മിണ്ടിയാൽ

ഒന്നു മിണ്ടാതിരിക്കു

എന്ന് കേൾക്കാതിരിക്കാൻ

ഇപ്പഴും

കാത്തിരിപ്പ്

തുടരുന്നു

ചിലത്

സംഭവിക്കാതിരിക്കുന്നതാണ്

ജീവിതത്തിലെന്നും

പ്രതീക്ഷ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക