Image

ചില ഇഷ്ടങ്ങൾ ഇങ്ങനെയാ! (കവിത: നസ്രേത്തിൽ ജോസ് വർഗ്ഗീസ്)

Published on 26 September, 2024
ചില ഇഷ്ടങ്ങൾ ഇങ്ങനെയാ! (കവിത: നസ്രേത്തിൽ ജോസ് വർഗ്ഗീസ്)

എനിക്കിത്തിരി
പറയാനുണ്ട്‌
ഒത്തിരിനേരം
തരുമോ?

എനിക്കൊത്തിരി
പറയാനുണ്ട്‌
ഇത്തിരിനേരം
തരുമോ?

കമ്പിപ്പുത്തിരി
പെണ്ണിൻ
കണ്ണിൽ
കണ്ടുമയങ്ങി
നിന്നു,

പൂത്തിരി
കത്തിനടന്നു
കഷ്ടം
ഇഷ്ടനുമഷ്ടി
കുറഞ്ഞു,

സൂചികറങ്ങി
നടന്നു,
ഇഷ്ടൻ
നരയിൽ
തടവി നടന്നു,

കട്ടിലു
വിട്ടുപിരിഞ്ഞു
ഭൃഷ്ടൻ
തലയ്‌ക്കൽ
കുരിശു വിടർന്നു!

മെഴുതിരി
കത്തിയലിഞ്ഞു
പിന്നെ
പൂവുകൾ
മണ്ണിലടർന്നു!

പൂത്തിരി
കപ്പലുകേറി
കഷ്ടം,
ഭൃഷ്ടൻ
പുഴുവിനു
മൃഷ്ടം!
 

Join WhatsApp News
Ammu 2024-09-26 15:57:50
🤩🤩🤩
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക