ഉറങ്ങും നേരം
ഉണരും നേരം
ഓർക്കുന്നൊന്നില്ലെ
വാചാലമാകാനും
മൗനമകാനുമായ്
മനസ്സിനെ മാറ്റുന്നൊന്ന്
സന്തോഷത്തിന്റെ
വാതിലോ
ദു:ഖത്തിന്റെ
തക്കോലോ ആകാം
ആഗ്രഹതോടെ
കാത്തിരിക്കുന്നതോ
വേർപ്പിരിയാൽ
കഴിയാത്ത വിധം
വേരോടിയതോ ആകാം
അടുത്തിരുന്നപ്പോൾ ഹിമ മഴയായതോ
അകന്നപ്പോൾ ഹോമകുണ്ഡമായതോ ആകാം
അപ്പോൾ തുറന്നിരിക്കുന്ന
മനസ്സുകളിലെയ്ക്കുള്ള നീരോഴുക്ക് മാത്രമാണ്
ചില ജീവിതങ്ങളുടെ
അഭയസ്ഥാനം.