Image

പ്രിൻസ്റ്റൺ യൂനിവാഴ്സിറ്റിയുടെ ദാസ് കാപിറ്റലിൻ്റെ പരിഭാഷ (ഷുക്കൂർ ഉഗ്രപുരം)

Published on 27 September, 2024
പ്രിൻസ്റ്റൺ യൂനിവാഴ്സിറ്റിയുടെ ദാസ് കാപിറ്റലിൻ്റെ പരിഭാഷ (ഷുക്കൂർ ഉഗ്രപുരം)

അമേരിക്കയിലെ പ്രസിദ്ധ സർവകലാശാലയായ പ്രിൻസ്ടറ്റൺ യൂണിവേഴ്സിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്. 1905 ൽ ആരംഭിച്ച ഈ പ്രസാധകർ ലോകനിലവാരമുള്ള ഗവേഷണഗ്രന്ഥങ്ങൾ മാത്രമാണ് പുറത്തിറക്കാറുള്ളത്. കാൾ മാർക്സിൻ്റെ പ്രസിദ്ധമായ "കാപ്പിറ്റൽ" എന്ന ജർമ്മൻ ഗ്രന്ഥത്തിൻ്റെ പുതിയൊരു ഇംഗ്ലീഷ്  പരിഭാഷ അവർ പുറത്തിറക്കിയിട്ടുണ്ട് (സെപ്റ്റംബർ 10- 2024) . മാർക്സ് തന്നെ പുതുക്കിയ അവസാനത്തെ ജർമ്മൻ പതിപ്പിൻ്റെ പുതിയ ഇംഗ്ലീഷ് പരിഭാഷ. ഇത് കാപ്പിറ്റലിൻ്റെ മൂന്നാമത്തെ ഇംഗ്ലീഷ് പരിഭാഷയാണ്. 1887-ൽ സാമുവൽ മൂറും എഡ്വാർഡ് അവെലിങ്ങും ( Samuel Moore and Edward Aveling) ചേർന്ന് ആദ്യ പരിഭാഷ തയ്യാറാക്കി. തുടർന്ന് 1928-ൽ ഈദനും സെഡാർ പോളും (Eden and Cedar Paul) ചേർന്ന്  തയ്യാറാക്കിയ രണ്ടാമത്തെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നു. പിന്നിട് 1976-ലാണ് ബെൻ ഫോക്സിൻ്റെ  (Ben Fowkes) ഇംഗ്ലീഷ് പരിഭാഷ പുറത്തുവരുന്നത്. അതു പുറത്തുവന്നിട്ടിപ്പോൾ അമ്പതു വർഷം പിന്നിട്ടിരിക്കുന്നു. അതായത്, കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ  പുറത്തുവരുന്ന ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷയെന്ന പ്രത്യേകതയും  ഇതിനുണ്ട് . കാപ്പിറ്റലിൻ്റെ  ഏറ്റവും ആധികാരികമായ പതിപ്പ് എന്നാണ്  പണ്ഡിതർ ഇതിനകം  ഈ പുതിയ പരിഭാഷയെ വിശേഷിപ്പിച്ചിട്ടുള്ളത്.

ദാസ് കേപിറ്റൽ

ദ പ്രോസസ് ഓഫ് പ്രൊഡക്ഷൻ ഓഫ് ക്യാപിറ്റൽ (ജർമ്മൻ : ദാസ് കാപ്പിറ്റൽ തത്ത്വ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ കാൾ മാർക്സ് . 1867 സെപ്റ്റംബർ 14-ന് ആദ്യമായി പ്രസിദ്ധീകരിച്ച വാല്യം -1 ഒരു ദശാബ്ദക്കാലത്തെ ഗവേഷണത്തിൻ്റെയും പുനർനിർമ്മാണത്തിൻ്റെയും ഫലമാണ്, മാർക്‌സിൻ്റെ ജീവിതകാലത്ത് പൂർത്തിയാക്കിയ ദാസ് കാപ്പിറ്റലിൻ്റെ ഒരേയൊരു ഭാഗമാണിത്. മുതലാളിത്ത ഉൽപാദന രീതി അല്ലെങ്കിൽ മുതലാളിത്തം ചരക്കുകളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിന് സമൂഹത്തെ എങ്ങനെ സംഘടിപ്പിക്കുന്നു എന്ന് മാർക്‌സ് പരാമർശിക്കുന്ന മുതലാളിത്തത്തിൻ്റെ വശം കേന്ദ്രീകരിക്കുന്നു.

കൃതിയുടെ ആദ്യ രണ്ട് ഭാഗങ്ങളിൽ മൂല്യം , പണം , ചരക്ക് എന്നിവയുടെ സ്വഭാവം ഉൾപ്പെടെയുള്ള ക്ലാസിക്കൽ ഇക്കണോമിക്സിൻ്റെ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നു . ഈ വിഭാഗങ്ങളിൽ, ആദം സ്മിത്തും ഡേവിഡ് റിക്കാർഡോയും മുന്നോട്ടുവച്ച മൂല്യത്തിൻ്റെ തൊഴിൽ സിദ്ധാന്തത്തെ മാർക്‌സ് പ്രതിരോധിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു . അടുത്ത മൂന്ന് ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച്, വോളിയം I ൻ്റെ ശ്രദ്ധ മിച്ചമൂല്യത്തിലേക്ക് മാറുന്നു (ഒരു ഫിനിഷ്ഡ് ചരക്കിൻ്റെ മൂല്യം ഉൽപാദനച്ചെലവിൽ നിന്ന് കുറയ്ക്കുന്നു), അത് അദ്ദേഹം കേവലവും ആപേക്ഷികവുമായ രൂപങ്ങളായി വിഭജിക്കുന്നു. മുതലാളിത്തവുമായി ബന്ധപ്പെട്ട ഉൽപ്പാദന ബന്ധങ്ങൾ മൂലധന ഉടമകളെ ഉൽപ്പാദന ഉപാധികളിലേക്കുള്ള ഭൗതിക മെച്ചപ്പെടുത്തലിലൂടെ കൂടുതൽ ആപേക്ഷിക മിച്ചമൂല്യം ശേഖരിക്കാൻ അനുവദിക്കുകയും അങ്ങനെ വ്യാവസായിക വിപ്ലവം നയിക്കുകയും ചെയ്യുന്നുവെന്ന് മാർക്സ് വാദിക്കുന്നു . എന്നിരുന്നാലും, മാർക്‌സിനെ സംബന്ധിച്ചിടത്തോളം, മിച്ചമൂല്യം വേർതിരിച്ചെടുക്കുന്നത് സാമ്പത്തിക വളർച്ചയെ പ്രേരിപ്പിക്കുന്നു മാത്രമല്ല, അത് തൊഴിലാളികളും മൂലധന ഉടമകളും തമ്മിലുള്ള വർഗ്ഗ സംഘർഷത്തിൻ്റെ ഉറവിടവുമാണ് . നാല്, അഞ്ച്, ആറ് ഭാഗങ്ങൾ, തൊഴിലാളികൾ അവർ ഉൽപ്പാദിപ്പിക്കുന്ന മിച്ചമൂല്യം നിയന്ത്രിക്കുന്നതിന് മൂലധന ഉടമകളുമായി എങ്ങനെ പോരാടുന്നുവെന്ന് ചർച്ചചെയ്യുന്നു, കൂലി അടിമത്തത്തിൻ്റെ ഭീകരതയുടെ ഉദാഹരണങ്ങൾ ഉപയോഗിച്ച് .

മാത്രവുമല്ല, കൂടുതൽ മൂലധനം സമാഹരിക്കാനുള്ള പ്രേരണ മുതലാളിത്തത്തിനുള്ളിൽ സാങ്കേതിക തൊഴിലില്ലായ്മ , വിവിധ കാര്യക്ഷമതയില്ലായ്മ, അമിതോൽപാദന പ്രതിസന്ധികൾ എന്നിങ്ങനെ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മാർക്സ് വാദിക്കുന്നു . മുതലാളിത്ത വ്യവസ്ഥകൾ ഒരിക്കൽ സ്ഥാപിതമായി എങ്ങനെ നിലനിൽക്കും (അല്ലെങ്കിൽ " പുനരുൽപ്പാദിപ്പിക്കുന്നു ") എന്ന് അവസാന ഭാഗം വിശദീകരിക്കുന്നു .

മുകളിൽ പറഞ്ഞ പ്രിൻസ്റ്റൺ യൂനിവാഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന പരിഭാഷ  സമഗ്ര പരിഭാഷയാണ്. വിശദമായ കമൻ്ററികളും അനോട്ടേഷനുകളുമൊക്കെ ചേർത്താണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. യു. എസ്. എ.യിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹ്യുമാനിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറും എഴുത്തുകാരനുമായ പോൾ റെറ്റർ (Paul Reitter) പരിഭാഷപ്പെടുത്തിയ ഈ പതിപ്പ്  യേൽ സർവകലാശാലയിലെ ജർമ്മൻ പ്രൊഫസറായ പോൾ നോർത്ത് (Paul North) ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്നത് ക്യാപ്പിറ്റലിൻ്റെ ഒന്നാം ഭാഗം മാത്രമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ മറ്റു രണ്ടു ഭാഗങ്ങളുടെ പരിഭാഷയും പുറത്തുവരും. കാപ്പിറ്റലിനെപ്പോലെ ഗഹനവും ബൃഹത്തുമായ ഒരു സാമൂഹ്യശാസ്ത്ര ഗ്രന്ഥത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുതിയൊരു പരിഭാഷയുണ്ടാവുന്നു എന്നത് വലിയ പ്രാധാന്യത്തോടെയാണ് നമ്മൾ നോക്കിക്കാണേണ്ടത്.  

മാർക്സിൻ്റെ ആശയപ്രപഞ്ചത്തെ പുതിയകാലവും ആവേശത്തോടെ ഏറ്റെടുക്കുകയും ചർച്ചയാക്കുകയും ചെയ്യുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാവുന്നത്.

പുതിയ കാലത്തെ ദുരൂഹമായ  സമൂഹികക്രമത്തെപ്പറ്റി പഠിക്കാനും മാർക്സിൻ്റെ പഴയ രീതിശാസ്ത്രം തന്നെയാണ് നമുക്കുമുന്നിലെ ഏകവഴിയെന്ന തിരിച്ചറിവുകൂടിയാണിത്. 1883 മാർച്ച് 14ന് മാർക്സ് അന്തരിച്ചപ്പോൾ എംഗൽസ് നടത്തിയ പ്രവചനം സത്യമാവുകയാണ്. " His name will endure through the ages, and so also will his thought.”  മാനവചരിത്രത്തെ മനസ്സിലാക്കാൻ  ശാസ്ത്രീയമായ ഒരു വിശകലനരീതി മുന്നോട്ടുവെച്ചു എന്നതു തന്നെയാണ് മാർക്സിൻ്റെ ഏറ്റവും വലിയ സംഭാവന എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിലും മെച്ചപ്പെട്ട ഒന്ന് നൂറ്റാണ്ടുകൾക്കിപ്പുറവും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഹെഗലിലൂടെ മാർക്‌സ് എത്തിച്ചേർന്ന വഴി പ്രകൃതിയിലും സമൂഹത്തിലും ചരിത്രത്തിലും കാണുന്ന പ്രതിഭാസങ്ങളെ മനസ്സിലാക്കാൻ പ്രാപ്തിയുള്ള ഒന്നായിരുന്നു.

ആ വാർത്ത വായിച്ചപ്പോൾ എൻ്റെ ചിന്തകൾ കാൾമാക്സ് പറഞ്ഞ മറ്റു Angles ലൂടെയും കടന്നു പോയി.

സോഷ്യോളജിസ്റ്റും, ഇക്കോണമിസ്റ്റും, ഫിലോസഫറുമായ മാക്സ് സാമൂഹിക ശാസ്ത്ര പഠനങ്ങൾക്ക് നൽകിയ സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങൾ വളരെ ഈടുറ്റവയാണ്.

ലോകത്ത് രണ്ട് വിഭാഗം ആളുകളാണുള്ളത് എന്ന് മാക്സ് - Haves / Have nots

സമ്പത്തുള്ളവൻ / സമ്പത്തില്ലാത്തവൻ

അധികാരമുള്ളവൻ / അധികാരമില്ലാത്തവൻ

എന്നിങ്ങനെയാണവ.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ 50 വർഷത്തിനിടയിൽ മാക്സിൻ്റെ വർക്കായ "ക്യാപിറ്റലിൻ്റെ" അനവധി നിരവധി വിവർത്തനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ കേരളത്തിൽ പോലും അത്തരം വിവർത്തന കൃതി ക്യാപിറ്റലിന് ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.

പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും

മാക്സിൻ്റെ ക്യാപിറ്റൽ എന്ന ഈ  പുസ്തകത്തെ കുറിച്ച് കുറിപ്പുകൾ വരാനുള്ള കാരണം അത് പ്രസിദ്ധീകരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത്വ അധിനിവേശ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയാണ് - ഇംഗ്ലീഷ് ഭാഷയാണ് എന്ന ഒരൊറ്റ കാരണം മാത്രമാണ്.

മാർക്സിൻ്റെ പുസ്തകം ഇത്രയും കാലം പ്രസിദ്ധീകരിക്കാതെ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ അർത്ഥം അവർ അത്രമേൽ കമ്യൂണിസത്തെ സ്നേഹിച്ചു തുടങ്ങി എന്നത് കൊണ്ടല്ല. മറിച്ച് അവർ ആ കൃതിയെ വായിക്കാനാഗ്രഹിക്കുന്നു എന്ന് മാത്രം. അതല്ലാതെ അവർ മാക്സിൻ്റെ സോഷ്യലിസമെന്ന  ആശയത്തെ  സ്നേഹിക്കുന്നു എന്ന് ഗ്രഹിച്ചു വെച്ചാൽ അബദ്ധമായിപ്പോകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക