ന്യു യോർക്ക്: പി.വി അൻവർ എം.എൽ.എ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പുതുമയൊന്നുമില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. എട്ടു വർഷമായി ഇത് തന്നെയാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ളതാണ്-റോക്ക് ലാൻഡിൽ സുഹൃദ്‌സംഘം നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു
ഫിലാഡൽഫിയയിൽ തന്റെ 'തോട്ടം' കാണാൻ പോകുന്നതും അദ്ദേഹം വിവരിച്ചു. അത് ആർക്കു വേണമെങ്കിലും തരാം. (പിതാവ് ഉമ്മൻ ചാണ്ടി എം.എൽ.എ.ക്ക് ഫിലാഡൽഫിയയിൽ തോട്ടം ഉണ്ടെന്ന് എതിരാളികൾ ആക്ഷേപിച്ചിരുന്നതിനെ പരാർശിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസ്താവന. നാട്ടിലുള്ളതു പോലെ തോട്ടമൊന്നും ഫിലാഡൽഫിയയിൽ ഇല്ല എന്നത് മറ്റൊരു വസ്തുത)
'പൊളിറ്റിക്‌സിനെ കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാം കേരളത്തിലെ സാഹചര്യം. ഒരു വ്യക്തി നടത്തിയ വെളിപ്പെടുത്തലിൽ പുതുമയില്ല. അദ്ദേഹം പറയേണ്ട കാര്യമൊന്നുമില്ല. നമുക്കെല്ലാവര്‍ക്കും അത് അറിയാം. അതിനാൽ ഏന്തോ പുതിയ വെളിപ്പെടുത്തല്‍ നടത്തി എന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇപ്പോൾ പറയുന്നതില്‍ കൂടുതല്‍ റേറ്റിങ് കിട്ടുന്നെന്നേയുള്ളൂ.
കേരളത്തില്‍ മുൻപ് ഇങ്ങനെയൊരു ഭരണം ഉണ്ടായിട്ടുണ്ടോ? അവർ രണ്ടാമത് വിജയിക്കാനുള്ള കാരണം കോവിഡ് മാത്രമാണ്. അവർ ജനസേവനം നടത്തിയാണോ തിരിച്ചു വന്നത്? അതോ എക്കണോമിക് ബൂസ്റ്റ് ഉണ്ടാക്കിയോ?. ആള്‍ക്കാരെ പേടിപ്പിച്ചും, വീട്ടിലിരുത്തിയും, ആളുകളുടെ വോട്ടുകള്‍ വീട്ടില്‍ ചെന്ന് വാങ്ങിയുമൊക്കെയാണ് വിജയിച്ചത്.
വലയിട്ട് ആളെ പിടിക്കുന്ന കാഴ്ച എന്റെ മനസ്സിലുണ്ട്. 1965 നു ശേഷം ഏറ്റവും കുറഞ്ഞ പോളിംഗാണ് നടന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു തെരെഞ്ഞെടുപ്പ് കാണില്ല. 2021ലെ ഒരു കാഴ്ചയാണ്. ഒരു വീട്ടില്‍ ചെന്നപ്പോൾ അവിടെ വോട്ടിംഗ് നടത്തുന്നു . മൂന്നു ഉദ്യോഗസ്ഥരുണ്ട്, വേറാരുമില്ല.
കോൺഗ്രസ് അധികാരം വിട്ട 2014 നുശേഷം എല്ലാം തോന്നിയപോലാണ് . ഗൗരവപൂർവം ഒന്നു ചെയ്യുന്നില്ല. അതിന്റെ തുടര്‍ച്ചയാണ് ആ ഇലക്ഷന്‍. ഞാന്‍ പരാതിപ്പെട്ടു. ആരെയും അറിയിക്കാതെയാണ് ഉദ്യോഗ്സ്ഥര്‍ പോളിങ് നടത്തിയത് . ഞാന്‍ കലക്ടറെ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ ബൂത്ത് ഏജന്റിനെ അറിയിച്ചിട്ടില്ല എന്ന്. എങ്ങനെയാണ് അവര്‍ ആരെയും അറിയിക്കാതെ വോട്ടു ചെയ്യിക്കുന്നത്?. എണ്‍പതു വയസിനു മുകളിലുള്ളവര്‍ വോട്ടുചെയ്യുന്ന കാര്യമാണ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഇല്കഷനിലും ഇതുതന്നെയാണ് സംഭവിച്ചത്.
കേരളത്തിൽ ബി.ജെ.പി.ക്ക് വിജയിക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നദ്ദേഹം തറപ്പിച്ചു പറഞ്ഞു . ബി.ജെ.പി. എവിടെയൊക്കെ ഉയര്‍ന്നു വന്നിട്ടുണ്ടോ അതൊക്കെ സി.പി.എം.ന്റെ വോട്ടാണ് . ധാരണ ഉള്ളതുകൊണ്ടാണ് ബി.ജെ.പി.ക്ക് ഒരു ലോകസഭാ പ്രതിനിധിയെ കിട്ടിയത്. ആ തരത്തിലാണ് വോട്ടിംഗിങ്ങിന്റെ പാന്റേണ്‍.
കോണ്‍ഗ്രസ് പാര്‍ട്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അധികാരത്തില്‍ വരുമെന്ന് ഒരു സംശയവുമില്ല. നമുക്ക് കഴിഞ്ഞ പ്രാവശ്യത്തില്‍ നിന്ന് വ്യത്യസ്തമായി ചില നഷ്ടങ്ങളുണ്ട്. ചില നേതാക്കള്‍ ഇന്ന് ഇല്ല. ആര്യാടന്‍ മുഹമ്മദ് പോലുള്ള ലീഡേര്‍സ് നമുക്ക് നഷ്ടമായി . എങ്കില്‍ പോലും അതിനെയൊക്കെ മറികടക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് ഒത്തൊരുമയോെടെ പ്രവര്‍ത്തിക്കണമെന്നേ ഉള്ളൂ.
കര്‍ണ്ണാടകത്തില്‍ സിദ്ധാരാമയ്യയും ഡി.കെ. ശിവകുമാറും ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ വിജയം കൈവന്നു. വലിയൊരു പോരാട്ടമായിരുന്നു നാഷ്ണല്‍ ഇലക്ഷന്‍. അതിനെപ്പറ്റിയും സംശയങ്ങള്‍ ബാക്കിയില്ലാതില്ല. ചിലയിടത്തൊക്കെ മൂന്നു മണിയായപ്പോള്‍ പെട്ടെന്ന് ഫല പ്രഖ്യാപനം നിലച്ചു. പിന്നെ പത്തുമണിക്കാണ് ഇലക്ഷൻ കമ്മീഷൻ റിസല്‍ട്ടുമായി വരുന്നത്. ഇത് പലസമയത്തും നമ്മള്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്.
ഇന്ത്യ സമ്പദ്‌രംഗത്ത് മൂന്നാം സ്ഥാനത്താണ് എന്നുള്ള ഒരു വാര്‍ത്ത കണ്ടു. അതാണോ യാഥാര്‍ത്ഥ്യം? പാവപ്പെട്ടവന്റെ അവസ്ഥ എന്താണെന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. യു.പി.യില്‍ സോണിയാഗാന്ധി പാര്‍ലിമെന്റ് അംഗം ആയിരുന്ന സ്ഥത്തു മാത്രമാണ് തൊഴിലുറപ്പു പദ്ധതി. കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. പക്ഷെ യു.പി.യിൽ ഇല്ല. ജനങ്ങളെ നിലനിര്‍ത്തിയത് തൊഴിലുറപ്പു പദ്ധതിയാണ്. അതൊക്കെ നിര്‍ത്തിയിരിക്കയാണ്.
നമുക്ക് കോര്‍പ്പറേറ്റ് വേണ്ട എന്നു ഞാന്‍ പറയില്ല. എന്നാല്‍ കോര്‍പ്പറേറ്റ് മാത്രം മതിയോ, അംബാനി, അദാനി മാത്രം ജീവിച്ചാല്‍ മതിയോ, ഇവിടെ സാധരണക്കാരന്‍ വേണ്ടേ, ഇവിടെ ചെറുകിട കച്ചവടക്കാരന്‍ വേണ്ടേ? അങ്ങനെ സാധാരണക്കാർ മൊത്തം രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു.
ഇതിനെയൊക്കെയാണ് നമ്മള്‍ അതിജീവിക്കേണ്ടത്. സാധാരണക്കാരന്റെ വയറ്റത്തടിച്ച് എന്തു വികസനം നടത്തിയാലും അത് വികസനമല്ല എന്നാണ് എനിക്ക് പറയാനുള്ളത്.
കേരളത്തിൽ ജനങ്ങള്‍ മടുത്തു കഴിഞ്ഞു. കോവിഡിന്റെ സിറ്റുവേഷന്‍ ഇല്ല. യാതൊരു സംശവുമില്ല ഗവര്‍മെന്റ് മാറും എന്നുള്ളതിന്. അതിന് കുറച്ചുകൂടി ശ്രമം വേണം.
ഉമ്മൻ ചാണ്ടിയുടെ ഉറ്റ അനുചരരെ താൻ അകറ്റി നിർത്തുന്ന എന്ന വിമർശനത്തിനും ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു. 'ആരെയും ഞാന്‍ മാറ്റിനിര്‍ത്തിയിട്ടില്ല. ഇത്തരം കള്ളക്കഥകള്‍ പറഞ്ഞ് എന്റെ പിതാവിനെയും ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. അതിന് മറുപടി പറയാൻ സമയമില്ല, അതിലേക്ക് പോകുന്നുമില്ല.
ഞാന്‍ ഒരാളെയും മാറ്റിനിര്‍ത്തിയിട്ടില്ല. ഞാൻ കല്യാണവീട്ടില്‍ പോകുന്നില്ല, മരണ വീട്ടിൽ പോകുന്നില്ല എന്നൊക്കെ ചിലർ ആരോപിക്കുന്നു. പെന്തക്കോസ്തു ആയതുകൊണ്ടാണെന്നും ആരോപിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിക്കുന്നു പെന്തകോസ്തുകാര്‍ കല്യാണ വീട്ടില്‍ പോകുന്നില്ലേ, എന്തിനാണ് ഒരു കമ്യുണിറ്റിയെ ടാര്‍ഗറ്റ് ചെയ്യുന്നത്. പണ്ട് യഹൂദന്‍മാരെ ടാര്‍ഗറ്റ് ചെയ്തപോലെ ഇത് കഴിഞ്ഞ കുറെ നാളായി പറഞ്ഞുകൊണ്ടിരിക്കയാണ്.
പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടും ഇതുപോലെയുള്ള കിംവദന്തി ഉണ്ടായിരുന്നു. രണ്ടുപ്രാവശ്യവും മെഡിസിന്‍ ആണ് അദ്ദേഹത്തെ സുഖപ്പെടുത്തിയത്. മൂന്നാമത്തെ പ്രാവശ്യം എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. ഇങ്ങനെ ചുമ്മാ കഥകളുണ്ടാക്കുകയാണ്. അവസാനത്തെ കഥയാണ് ഞാന്‍ ആരെയൊക്കെയോ മാറ്റി നിര്‍ത്തികൊണ്ടിരിക്കയാണ് എന്നത് .
പിതാവിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ഉണ്ടാക്കി. ഞാന്‍ മാത്രമായിരുന്നു അതില്‍ മെമ്പര്‍. പിന്നെ മോഹന്‍ തോമസും ഉണ്ടായിരുന്നു. വേറാരുമില്ല. പക്ഷേ പരിപാടികള്‍ക്ക് എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് സംബന്ധിച്ചും കഥകള്‍ ഉണ്ടാക്കി കൊണ്ടിരിക്കയാണ്.
കഴിഞ്ഞ ദിവസം ഞാന്‍ വെറുതെ ഒരു കണക്കെടുത്തു നോ
കേരളത്തിലെ പൊളിറ്റിക്‌സിന്റെ പ്രശ്‌നം എ്ന്താണെന്നു വച്ചാല്‍ റിയാലിറ്റിയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പബ്ലിഷ് ചെയ്യാനും പറയാനും കുറെ ആള്‍ക്കാരുണ്ട്. പ്രൈവറ്റ് മാധ്യമങ്ങളാണ്. ഇതേ ആളുകള്‍ പതിനൊന്നു വര്‍ഷം മുമ്പ് എ്‌ന്റെ പിതാവിനെപറ്റി പറയാന്‍ ഒന്നുമില്ല ബാക്കി. ആ ആളുകള്‍ പറയുന്നത് കുറെ പേര് വിശ്വസിക്കും. എന്റെയടുത്ത് ആള്‍ക്കാര്‍ ചോദിച്ചു ശരിയാണോ എന്ന്. എ്ന്തുപറയാന്‍.
ഒരിക്കല്‍ ഞാന്‍ ക്ലിഫ് ഹൗസില്‍ ഇരിക്കുമ്പോള്‍ ഒരാൾ ഫോണ്‍ വിളിച്ചു ചോദിച്ചു-വിവാദ സിഡി. ഉണ്ടോ എന്ന്. അത് ഇന്നും ഇന്നലെയും തൊട്ട് തുടങ്ങിയതല്ല. 1970 മുതല്‍ അവര്‍ എന്റെ പിതാവിനെ ടാര്‍ഗറ്റ് ചെയ്യുന്നു.
2013 ൽ പ്രശ്‌നം തുടങ്ങിയപ്പോള്‍ ഞാന്‍ ഡല്‍ഹിയിലായിരുന്നു. അപ്പോള്‍ ആന്റി പറഞ്ഞു മോന്‍ എന്തിനാ വിഷമിക്കുന്നേ ഇത് 1970ല്‍ പറഞ്ഞ കാര്യമല്ലേ.
തന്റെ ബി.ജെ.പി. ബന്ധത്തെപ്പറ്റിയും ചിലർ പറയുന്നത് കേട്ടു. എൽ.ഐ.സി തുടങ്ങിയവ പൊതുസ്ഥാപനങ്ങളാണ് . അവയിലൊന്നിൽ ലീഗൽ ഓഫിസറായി അപേക്ഷിച്ചു. രണ്ടാം തവണ അവർ അത് പുതുക്കിയപ്പോൾ വിവാദമായി. തുടർന്ന് രാജി വയ്ക്കാൻ അവർ ആവശ്യപ്പെട്ടു. അത് പറ്റില്ലെന്ന് പറഞ്ഞു. അപ്പോൾ പിരിച്ചുവിട്ടു. ഇതാണ് ബി.ജെ.പി. ബന്ധം
മണ്ഡലത്തിലുള്ള കമ്യുണിറ്റി ഹാള്‍ പിതാവിന്റെ ശ്രമത്തിൽ വന്നതാണ്. എന്നാൽ അതിന് ഇ.എം.എസിന്റെ പേരിട്ടു. പിതാവിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ഇവര്‍ക്ക് സഹിക്കുന്നില്ല. അതിനാൽ കള്ളക്കഥകള്‍ ഉണ്ടാക്കുന്നു. അതൊനൊന്നും മറുപടി പറയില്ല.
അദ്ദേഹം മരിച്ചപ്പോൾ ഒരു കുട്ടി വന്ന് പാടി, മരണമേ നീ തോറ്റു പോയി, ജനകീയനായ എന്റെ ജനനായകന്‍ ജയിച്ചു....അദ്ദേഹം എന്നും ജനങ്ങളെ സഹായിച്ചിട്ടേയുള്ളൂ.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 30 ലക്ഷം രൂപ മൂവായിരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ആയിരം കുട്ടികള്‍ തിരുവനന്തപുരത്തുള്ളവരാണ്. 2000 വിദ്യാര്‍ത്ഥികള്‍ എന്റെ മണ്ഡലത്തിലുള്ളവരാണ്. അതുപോലെ സ്‌പോര്‍ടിസിനു വേണ്ടി രണ്ടുകോടി നല്‍കി. അതില്‍ ഒരുകോടിക്ക് ഗവണ്‍മെന്റ് പിന്തുണ നല്‍കിയില്ല. ഒരുകോടിക്ക് പെര്‍മിഷന്‍ തന്നു. സ്‌പോര്‍സ് ഡെവലപ് മെന്റിനു വേണ്ടിയായിരുന്നു.
സ്‌കില്‍ ഡവലപ്‌മെന്റാണ് മറ്റൊരു ടാര്‍ഗറ്റ്. ഒരു സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ കൂടി തുടങ്ങാന്‍ ആഗ്രഹമുണ്ട്. ലോകത്ത് എല്ലാം പോയി നാം കഴിവുതെളിയിക്കുന്നു. കേരളത്തില്‍ ചില ജോലികളെ നമ്മള്‍ ചെറുതായിട്ട് കാണുന്നു. എല്ലാത്തിനും തുല്യ പ്രാധാന്യം നല്‍കണം. നമ്മള്‍ തന്നെ വിച്ചാരിച്ചാല്‍ എല്ലാം സാധ്യമാകും. എം.എല്‍.എ. എന്ന നിലക്ക് എന്നെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അത് ജോബ് ക്രിയേഷനാകട്ടെ, എക്‌ണോമിക് ഡെവലപ്‌മെന്റ് ആകട്ടെ ചെയ്യാനുള്ള ശ്രമമാണ്.
അതില്‍ കുട്ടികള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത് കാരണം. അവരാണ് നമ്മുടെ ഫ്യൂച്ചര്‍. കുട്ടികളെ സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ അവരുടെ മെന്റല്‍ ഹെല്‍ത്ത്, ഫിസിക്കല്‍ ഹെല്‍ത്ത് സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുക്ക് ഒരിക്കലും വളര്‍ച്ച സുസ്ഥിരമല്ല.
കുട്ടികളിൽ മയക്കുമരുന്ന് ണ് ഉപയോഗം കൂടി. കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് കേരളം മയക്കുമരുന്നിന്റെ ഹെഡ്‌കോര്‍ട്ടേഴ്‌സായി മാറി. മദ്യവും മയക്കുമരുന്നും രണ്ടും ഒരുപോലെ വ്യാപകമാകുന്നു-അദ്ദേഹം പറഞ്ഞു.
റോക്ക് ലാൻഡിൽ കോങ്കേഴ്‌സിലെ ഗ്ലോബൽ സെന്ററിൽ നടന്ന യോഗത്തിൽ ലീല മാരേട്ട്, പോൾ കറുകപ്പള്ളി, ഫൊക്കാന പ്രസിഡന്റ് സജി മോന്‍ ആന്റണി, ട്രഷറർ ജോയി ചാക്കപ്പൻ, ഫോമാ അഡ്വൈസറി കൗൺസിൽ ചെയർ ഷിനു ജോസഫ്, നോവ ജോർജ്, കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ, പി.ടി. തോമസ്, ജോസ് കുരിയപ്പുറം, ഷൈമി ജേക്കബ്, അലക്‌സ് ഏബ്രഹാം, ജിനേഷ് തമ്പി, ബിജു വലിയകല്ലുങ്കൽ തുടങ്ങി ഒട്ടേറെ പേർ ചാണ്ടി ഉമ്മന്റെ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി എത്തി.