Image

സന്തോഷ് ശിവൻ എന്ന ഇതിഹാസവും, പിന്നെ ഈ ഞാനും! (സലീം ജേക്കബ്)

Published on 28 September, 2024
സന്തോഷ് ശിവൻ എന്ന ഇതിഹാസവും, പിന്നെ ഈ ഞാനും! (സലീം ജേക്കബ്)

എഴുത്തുകാരനും ആക്ടിവിസ്റ്റും ആയ സലിം ജേക്കബ് തന്റെ കൂട്ടുകാരനായ സന്തോഷ് ശിവനുമായുള്ള ബന്ധം ഓർത്തെടുക്കുമ്പോൾ 😇

ലോകപ്രസിദ്ധ ഛായാഗ്രാഹകൻ, ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, നിരവധി അന്താരാഷ്ട്രപുരസ്ക്‌കാരങ്ങളും, ദേശീയ പുരസ്ക്‌കാരങ്ങളും, മറ്റംഗീകാരങ്ങളും ലഭിച്ച ചലച്ചിത്ര പ്രതിഭ, ഇതൊക്കെയാവും സന്തോഷ് ശിവൻ എന്ന പേരു കേട്ടാൽ ഒരാളുടെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ എന്നെ സംബന്ധിച്ച് യൌവനകാലത്തിനു നിറം പകർന്ന സൌഹൃദത്തിൻറെ തെളിമയാണ് സന്തോഷ് ശിവൻ.
മലയാളത്തിലെ പ്രശസ്‌ത ഛായാഗ്രാഹകനും, സംവിധായകനും, പ്രസ്സ് ഫോട്ടോഗ്രാഫറും, പ്രശസ്‌തമായ 'ചെമ്മീൻ' സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറും, ശിവൻസ് സ്റ്റുഡിയോ ഉടമയുമായിരുന്ന ശിവൻ എന്ന പേരിലറിയപ്പെട്ടിരുന്ന ശിവശങ്കരൻ നായരുടെയും ചന്ദ്രമണിയുടെയും പുത്രനാണ് സന്തോഷ് ശിവൻ. ഇദ്ദേഹത്തിൻറെ സഹോദരന്മാരാണ് ചലച്ചിത്ര സംവിധായകരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും. യോദ്ധാ, ഗാന്ധർവ്വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സംഗീത് ശിവൻ 2024 മെയ് 8 ന് മുംബൈയിൽ വെച്ച് അന്തരിച്ചു.
അശോക, മല്ലി, ദി ടെററിസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ സന്തോഷ് ശിവന് പ്രശസ്ത‌ി നേടിക്കൊടുത്തവയിൽ ഛായാഗ്രാഹകനായും, ചിലതു സംവിധായകനായും, മാത്രമാണ്. നിർമ്മാതാവായും, മകരമഞ്ഞ്, തുപ്പാക്കി എന്നീ സിനിമകളിലൂടെ നടനായും അദ്ദേഹം ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്രൌണ്ടുകൾ കൂടുതലായി ഉപയോഗിച്ചിരുന്നതും, ഇപ്പോഴും ഉപയോഗിച്ചുവരുന്നതും സമീപപ്രദേശങ്ങളിലെ യുവജനങ്ങളാണ്. എഴുപതുകളുടെ അവസാനത്തിൽ അങ്ങനെ ഗ്രൌണ്ടിൽ കളിച്ചിരുന്ന കുറച്ചുപേർ ചേർന്ന് ഗ്രനേഡ്‌സ് ക്ലബ്' എന്ന ഒരു സംഘടന രൂപീകരിച്ചു. ആ സംഘടനയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന ഒരു യുവാവായിരുന്നു സന്തോഷ് ശിവൻ. അതിൽ അംഗത്വം ഏകദേശം ഒരു വർഷത്തിനു ശേഷമാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ മറ്റേതൊരംഗത്തെപ്പോലെയുമാണ് ഞാൻ സന്തോഷ് ശിവനെ കരുതിയത്. കൂടുതലൊന്നും തന്നെ ആ സമയത്ത് ഞാൻ അറിയാൻ ശ്രമിച്ചതുമില്ല.
അന്നത്തെ ജനകീയ ഗെയിമുകൾ, ഹോക്കിയും ബാസ്ക്കറ്റ്ബോളുമായിരുന്നു. ഇതുകൂടാതെ ഒരു ഫുഡ്ബോൾ ഗ്രൌണ്ടും അവിടെ ഉണ്ടായിരുന്നു. ആദ്യം എത്തുന്ന 22 പേർ ഹോക്കി കളിക്കും. ബാക്കിയുള്ള ചിലർ ബാസ്ക്‌കറ്റ് ബോളും. താമസിച്ചു ചെന്നാൽ ചില ദിവസങ്ങളിൽ കളിക്കാനുള്ള അവസരം ലഭിക്കുകയുമില്ല. അങ്ങനെയൊരു
ദിവസം കളിക്കാൻ അവസരം ലഭിക്കാതെ ഞാൻ വെറുതെ നില്ക്കുന്ന സമയം സന്തോഷ് ശിവൻ അവിടെ എത്തി. അദ്ദേഹത്തിൻറെ കൈയിൽ ഒരു ക്യാമറയുണ്ടായിരുന്നു. എൻറെയടുത്തു വന്ന് അദ്ദേഹം പറഞ്ഞു.
"നമുക്കൊരു ഫോട്ടോ എടുക്കാം"
"അതിനെന്താ എടുക്കാമല്ലോ" ഞാൻ മറുപടി പറഞ്ഞു.
എന്നെ അദ്ദേഹത്തിൻറെ ഇഷ്ടത്തിനനുസരിച്ച് വിവിധസ്ഥലങ്ങളിൽ നിർത്തി വ്യൂഫൈൻഡറിലൂടെ നോക്കിയശേഷം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നിർത്തും. വീണ്ടും സ്ഥാനചലനം. ഇടയ്ക്ക് ക്ലിക്ക് ചെയ്യും. ഇതിങ്ങനെ ആവർത്തിച്ചപ്പോൾ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ അറിയാത്ത എനിക്ക് ദേഷ്യം വന്നു. ഞാൻ തെല്ല് അമർഷത്തോടെ ചോദിച്ചു.
"എവിടെ നിന്നെടുത്താലും എൻറെ മുഖമല്ലേ!"
അതിനു മറുപടിയായി ഞാൻ നിന്ന സ്ഥലത്തു നിന്നും പുറകിലേക്കു നോക്കുവാനായി അദ്ദേഹം ആവശ്യപ്പെട്ടു. വലിയ ഗോളാകൃതിയിൽ നില്ക്കുന്ന അസ്തമയസൂര്യൻ. എൻറെയും സൂര്യൻറെയും ഇടയിലായി താഴെ ഫുഡ്ബോൾ ഗ്രൌണ്ടിൽ വളർന്നു നിന്ന ചുവന്ന അരളിപ്പൂക്കളുടെ ശേഖരം. ആ നിറവും, അസ്ത‌മയസൂര്യൻറെ വിഷാദ ഭാവവും അന്നെടുത്ത എൻറെ ഫോട്ടോയിൽ പ്രതിഫലിച്ചിരുന്നു. ഹോക്കിഗ്രൌണ്ടിലെ പോസ്റ്റുകളും, ഗ്രൌണ്ടും മാത്രമല്ല, പ്രകൃതി രമണീയമായ കാഴ്ചകളും അവിടെയുണ്ടെന്ന് ഞാൻ അന്നു മനസ്സിലാക്കി. അതു മനസ്സിലാക്കണമെങ്കിൽ സന്തോഷ് ശിവനെപ്പോലൊരു കലാകാരൻറെ മനസ്സ് കൈമുതലായി ഉണ്ടാകണമെന്നും ആ സംഭവം എന്നെ പഠിപ്പിച്ചു.
ഒരിക്കൽ, ക്ലാസ്സിലെ ഒരു സുഹ്യത്തിൻറെ പിത്യസ്ഥലമായ
തിരുവട്ടാറിലേക്ക് ഞങ്ങൾ ഒരു യാത്രപോയി. അവിടെ എത്തിയപ്പോൾ
പ്രസിദ്ധമായ ശ്രീ ആദികേശവപെരുമാൾ ക്ഷേത്ര ദർശനത്തിനായി ഞങ്ങൾ
പുറപ്പെട്ടു. ഇരുപത്തിരണ്ടടി നീളമുള്ള പടിഞ്ഞാറു ദിശയിലേക്ക്
അഭിമുഖമായി അനന്തശയനരൂപത്തിലാണ്
അവിടെ ഓരോരോ കോണുകളിലെയും,
അവിടുത്തെ പ്രതിഷ്‌ഠ.
കൊത്തുപണികളുടെയും
നിർമ്മിതികളുടെയും ചിത്രങ്ങൾ തൻറെ ക്യാമറയിലേക്ക് അദ്ദേഹം
ഒപ്പിയെടുത്തുകൊണ്ടേയിരുന്നു. അവിടുത്തെ കൊത്തുപണികളിലും,
ശില്പവേലകളിലും കണ്ണകളുടക്കി നിന്ന സന്തോഷ് ശിവനെ
പണിപ്പെട്ടാണ് ഞങ്ങൾ പുറത്തിറക്കിയത്.
നട്ടുച്ചനേരമായി. കുറച്ചു ദൂരം യാത്രക്കുശേഷം 'പരളിയാറിൽ' കുളിക്കുന്നതിന് ഞങ്ങൾ ഇറങ്ങി. പാറകൾ നിറഞ്ഞ ആ അരുവിയിൽ കിടക്കുന്ന എൻറെയും, കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യൻറെയും ഇടയിൽ ക്യാമറ വെച്ചുകൊണ്ട് സന്തോഷ് ശിവൻ ഒരു ഫോട്ടോ എടുത്തു. സാധാരണ ഒരു ഫോട്ടോ എടുക്കുന്നതിൽ നിന്നു വ്യത്യസ്‌തമായി കുറെയേറെ സമയം എടുത്താണ് അദ്ദേഹം ആ ഫോട്ടോ പൂർത്തീകരിച്ചത്.
കത്തി ജ്വലിക്കുന്ന സൂര്യൻറെ പ്രകാശം മുഖത്തെ വെള്ളതുള്ളികളിൽ പ്രതിഫലിച്ചുള്ള, ডোর ഫോട്ടോയിൽ ഞാനൊരു അന്യഗ്രഹ ജീവിയെപ്പോലെയിരുന്നു. ഒരു കാരിക്കേച്ചർ ഫോട്ടോ. വികൃതം, ബീഭൽസം എന്നീ വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു നിശ്ചലചിത്രം. വർഷങ്ങൾക്കു ശേഷം യാദൃശ്ചികമായി ആ ചിത്രം കാണാനിടയായ എൻറെ പ്രിയതമ നിമിഷ നേരം കൊണ്ട് അത് കത്തിച്ചു കളഞ്ഞു. ആ ഫോട്ടോ മാത്രമല്ല അതു സൂക്ഷിച്ചിരുന്ന ആൽബമുൾപ്പെടെ എല്ലാം അവർ തീയിട്ടു. അത്രയ്ക്കു ഭീകരമായിരുന്നു എൻറെ ചിത്രം!
വർഷങ്ങൾ കഴിഞ്ഞു. മോട്ടോർ സൈക്കിളിൽ ഞാൻ ചെങ്കോട്ട റൂട്ടിൽ നെടുമങ്ങാട്ടേക്കു തനിച്ചു സഞ്ചരിക്കുകയാണ്. പേരൂർക്കട കഴിഞ്ഞ് ഒരു വലിയ കയറ്റം. അതേപോലെ തന്നെയുള്ള ഇറക്കവും. ഇറങ്ങി തുടങ്ങിയപ്പോൾ തന്നെ ദൂരെ ഒരു മൂവി ക്യാമറ എൻറെ മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എനിക്കു തോന്നി. ഞാൻ സഞ്ചരിക്കുന്നതനുസരിച്ച് ക്യാമറ എന്നെ തന്നെ ഫോക്കസ് ചെയ്യുന്നു. അടുത്തു ചെന്നപ്പോഴാണ് അതു സന്തോഷ് ശിവൻ ആയിരുന്നു എന്ന് മനസ്സിലായത്. ക്യാമറക്കണ്ണിലൂടെ എന്നെ തിരിച്ചറിഞ്ഞ സന്തോഷ് ഒരു കുസ്യതിക്കു വേണ്ടിയായിരിക്കാം എന്നെ ഫോക്കസ് ചെയ്‌തത്. എന്തായാലും രണ്ടു പേരും തിരിച്ചറിഞ്ഞതായി വലതു കൈയുയർത്തി കാണിച്ച് അവിടെ നിന്നും പിരിഞ്ഞു.
സമാനമായ മറ്റൊരനുഭവം ഉണ്ടായത് എറുണാകുളത്തുവെച്ചാണ്.
തിരക്കേറിയ എറുണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ. കാലത്ത് പത്തു
മണിയോടെ ട്രെയിൻ ഇറങ്ങിയശേഷം ഞാൻ പുറത്തെ ജനക്കൂട്ടത്തിനിടയിൽകൂടി നടന്നു നീങ്ങുകയായിരുന്നു. ഈ സമയം എൻറെ മുൻവശത്തായി ഒരു ക്യാമറ എന്നെത്തന്നെ പിൻതുടരുന്നു. ഇത്രയും ജനങ്ങൾക്കിടയിൽനിന്നുപോലും എന്നെ തിരിച്ചറിഞ്ഞ്, ഫോക്കസ് ചെയ്ത‌ സന്തോഷ് ശിവനെ ഞാനും എന്നെ അദ്ദേഹവും കൈയുയർത്തി അഭിവാദ്യം ചെയ്ത‌ശേഷം, ഒന്നും സംഭവിക്കാത്ത രീതിയിൽ അവരവരുടെ ലോകത്തേക്ക് യാത്ര തുടർന്നു.
ക്യാമറ കണ്ണിലൂടെ നോക്കുന്നത് Blinkers or blinders ഇട്ട കുതിരക്കണ്ണിലൂടെ നോക്കുന്നതിനു സമമാണെന്ന എൻറെ തെറ്റിദ്ധാരണ അതോടെ മാറിയിരുന്നു. മാത്രമല്ല വെറും കണ്ണിലൂടെ കാണുന്നതിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ ആൾക്കൂട്ടത്തിൽ നിന്നുപോലും ഒരാളെ തിരിച്ചറിയാൻ ക്യാമറ കണ്ണിലൂടെ നോക്കുന്നയാൾക്കു കഴിയും, എന്ന തിരിച്ചറിവു അങ്ങനെ എനിക്കു ലഭിച്ചു.
മെഡിക്കൽ കോളേജിലെ കളികൾക്കുശേഷം പലപ്പോഴും സുഹ്യത്തുക്കൾക്കൊപ്പം സെക്കൻറ് GRU കാണുന്നതു ഞങ്ങൾ പതിവാക്കിയിരുന്നു. പ്രത്യേകിച്ചു ഇംഗ്ലീഷ് സിനിമകൾ. സംഗീത് ശിവനും സന്തോഷ് ശിവനും എപ്പോഴും ഒരുമിച്ചാണ് വരുന്നത്. സിനിമ കഴിഞ്ഞ ശേഷം ഏകദേശം പന്ത്രണ്ടുമണിയോടെ പുളിമൂട്ടിലെ മലബാർ ഹോട്ടലിലെ
ഭക്ഷണവും പതിവാണ്. അപ്പോഴൊക്കെ കണ്ടു കഴിഞ്ഞ സിനിമയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകളിൽ ആയിരിക്കും. സംഘം. കൂടുതൽ സംസാരിക്കുന്നത് സംഗീത് ശിവനും, ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ട് സന്തോഷും.. പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നതായോ, അല്ലെങ്കിൽ വിയോജിക്കുന്നതായോ അർത്ഥം വരുന്ന ഒരുതരം മുഖഭാവത്തിൽ ബാക്കിയുള്ളവരും. Yes or No എന്ന ചുരുക്കം ചില വാക്കുകളിലാവും ഞങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക. ഭക്ഷണം കഴിഞ്ഞ്, വീട്ടിലേക്ക് ഒരേ സ്ക്കൂട്ടറിൽ.യാത്രയാകുമ്പോഴും, സംഗീതും സന്തോഷും ചർച്ച തുടർന്നുകൊണ്ടേയിരിക്കും. ചർച്ചകൾ ലോകസിനിമയുടെ വിവിധതലങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.
ഇന്നിപ്പോൾ, അന്നുകണ്ട ഹോളിവുഡ് സിനിമകളെ ഇഴകീറി വിമർശിച്ചിരുന്ന, കുറവുകളെ ചൂണ്ടിക്കാണിക്കുകയും കഴിവുകളെ അംഗീകരിക്കുകയും ചെയ്‌തിരുന്ന, ആ രണ്ടു സഹോദരരിൽ ഒരാളായ സന്തോഷ് ശിവൻ ഛായഗ്രഹണ മികവിലെ അതിവിശിഷ്ട അംഗീകാരമായ ๒ ตัว (Pierre Angenieux Excellence in Cinematography) ឈួល័ ഏറ്റുവാങ്ങിയിരിക്കുന്നു. കൂടാതെ 2024 ഡിസംബർ 12 മുതൽ 19 വരെ നടക്കുന്ന ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൻറെ (CIFF) ലോകസിനിമാ മത്സര വിഭാഗത്തിൻറെ ചെയർമാനായി സന്തോഷ് ശിവൻ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതും വളരെ അഭിമാനം നല്‌കുന്ന കാര്യമാണ്. ഛായഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിൽ മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻറെ സിനിമാ ജീവിതമാണ് ഈ തെരഞ്ഞെടുപ്പിന് കാരണമായതെന്ന് ഫെസ്റ്റിവൽ ഭാരവാഹികൾ അറിയിച്ചു.
ഹോളിവുഡ് സിനിമകളുടെ അപ്പോസ്ഥലന്മാരെ തൻറെ സർഗ്ഗാത്മകത കൊണ്ടു എഴുന്നേറ്റു നിന്ന് കയ്യടിച്ചു സ്വീകരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ആ യാത്രയിൽ നാമമാത്രമാണെങ്കിലും അദ്ദേഹത്തിൻറെ മോഡലുകളിൽ ഒരാളാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും അദ്ദേഹത്തിൻറെ പാത ശോഭനവും അംഗീകാരങ്ങളുടെ സുവർണ്ണപ്രഭയിൽ ജ്വലിക്കുന്നതുമാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
88888

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക