നടന്‍ ബാലയുമായുള്ള വൈവാഹിക ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ടുള്ള ഗായിക അമൃത സുരേഷിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
ബാലയില്‍ നിന്നും നേരിടേണ്ടി വന്ന ശാരീരിക ആക്രമണങ്ങളുടെ പരിണിത ഫലങ്ങള്‍ താന്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അമൃത സുരേഷ് പറയുന്നത്.
അച്ഛന്‍ മരിച്ചതിന് ശേഷം എങ്ങനെയൊക്കെയോ മുന്നോട്ട് തള്ളി നീക്കി പോയിക്കൊണ്ടിരിക്കുകയാണ്. പലവിധ പ്രശ്നങ്ങള്‍ക്കിടയില്‍ ഒരു ബാലന്‍സിലാണ് ഞാന്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ട് പോലും നിങ്ങള്‍ ആരും എന്റെ കൂടെ നിന്നിട്ടില്ല. അക്കാര്യത്തില്‍ നിങ്ങള്‍ എല്ലാവരോടും എനിക്ക് വലിയ സങ്കടമുണ്ടെന്നും അമൃത സുരേഷ് പറയുന്നു.
ഒരാള്‍ അവിടെ കള്ളുകുടിച്ച് ലിവർ പോയി ആശുപത്രിയില്‍ ആയപ്പോള്‍ മലയാളികള്‍ എല്ലാവരും പ്രാർത്ഥിച്ചു. എന്റെ കേസിലോ? അടിയും തൊഴിയും കൊണ്ട് എന്റെ ശരീരത്തില്‍ ഉണ്ടായിരിക്കുന്ന പാടുകളും മറ്റുമൊക്കെ ശരിയാക്കാന്‍ ഞാന്‍ ഇപ്പോഴും ട്രീറ്റ്മെന്റ് എടുത്തിരിക്കുകയാണ്. ബ്ലീഡിങ്ങുമായി ബന്ധപ്പെട്ട ചികിത്സയും നടക്കുന്നു. ഇതിനൊക്കെ കൃത്യമായ തെളിവുകളുണ്ട്. ആർക്ക് വേണമെങ്കിലും അന്വേഷിക്കാം.
ഒരു വശത്ത് ഒരാള്‍ കള്ളു കുടിച്ച് ലിവർ പോയതിന് നാടുമൊത്തം പ്രാർത്ഥിച്ചു. എന്റെ കാര്യത്തില്‍ ഞാന്‍ അതൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്ങനെയെങ്കിലുമൊക്കെ മുന്നോട്ട് പോകും. എനിക്കാണേല്‍ വലിയ ബാക്കപ്പ് ഒന്നും ഇല്ല. നിങ്ങള്‍ പറയുന്നത് പോലെ കോടികള്‍ തട്ടിയെടുക്കുകയോ ബാങ്കില്‍ ഒരുപാട് ബാലന്‍സ് ഉള്ളവരോയൊന്നും അല്ല ഞങ്ങളെന്നും അമൃത സുരേഷ് പറയുന്നു.
അങ്ങനെ കോടികളൊക്കെ ഉണ്ടെങ്കില്‍ സ്വന്തമായി ഒരു വീട് വെക്കാന്‍ ഇപ്പോഴും കിടന്ന് ഈ നെട്ടോട്ടം ഓടേണ്ട അവസ്ഥയില്ലാലോ. ഞാനും നിങ്ങളെപ്പോലെ കഷ്ടപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. എന്റെ ലുക്കിനെക്കുറിച്ചും ആറ്റിറ്റ്യൂഡിനെക്കുറിച്ചുമൊക്കെ ചില പറയുന്നത് കേള്‍ക്കാം. സഹിച്ച് സഹിച്ച് ഒരു ഘട്ടം കഴിയുമ്ബോള്‍ ഈ ആറ്റിറ്റ്യൂഡൊക്കെ നമ്മളെ സംബന്ധിച്ച് ഒരു പ്രൊട്ടക്ഷനാണ്.
ആ അഹങ്കാരം കാണിക്കുന്നത് കൊണ്ടാണ് ഞങ്ങളൊക്കെ വീഴാതെ മുന്നോട്ട് പോകുന്നത്. ആ കാണിക്കുന്നതിന് അപ്പുറത്ത് ഒന്നുമില്ല. ഇന്ന് വെളുപ്പിന് ഞങ്ങള്‍ ഇവിടെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാവുന്നതാണ്. ഒരു വൃത്തികെട്ട അമ്മ എന്ന രീതിയിലുള്ള മെസേജുകളാണ് എനിക്ക് വരുന്നത്.
പതിനാല് വർഷത്തിന് ശേഷമാണ് ഞാന്‍ മറ്റൊരു റിലേഷന്‍ഷിപ്പിലേക്ക് പോകുന്നത്. എല്ലാവരുടേയും അടുത്ത് ഞാന്‍ അത് അറിയിച്ചു. ഞങ്ങള്‍ക്ക് ഇടയില്‍ സംഗീതം എന്ന് പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു. അതായത് ഒരുപാട് കാര്യങ്ങള്‍ കണക്‌ട് ചെയ്ത ഒരു സ്ഥലമായിരുന്നു. ഇത്രയൊക്കെ സഹിച്ച ഒരു പെണ്‍കുട്ടി പുതിയ ഒരു റിലേഷനിലേക്ക് കടക്കുമ്ബോള്‍ അത് കുളമായി പോകല്ലെ എന്ന് പ്രാർത്ഥിക്കില്ലേ. അതുപോലെ തന്നെയായിരുന്നു ഞാനും.
എന്റെ വിവാഹം കഴിയുന്ന സമയത്ത് അപ്പുറത്തും വിവാഹം നടന്നിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും മീഡിയയില്‍ വന്നിട്ട് കുറ്റം പറയുകയോ കളിയാക്കുകയോ ചെയ്തിരുന്നില്ല. ആ ആളുടേത് രണ്ടാം വിവാഹമാണോ, അല്ലെങ്കില്‍ മൂന്നാം വിവാഹം ആണെന്നോ ഈ നിമിഷം വരെ ഞാന്‍ പറഞ്ഞിട്ടില്ല.
എന്റെ രണ്ടാമത്തെ വിവാഹം ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി. ആ സാഹചര്യത്തില്‍ സ്നേഹത്തോടെയും പരസ്പര ധാരണയുടേയും അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന അവസ്ഥയാണ് അവിടെ ഉണ്ടായിട്ടുള്ളത്. ആ കല്യാണ സമയത്ത് ഞാന്‍ മകളെ ഇട്ടിട്ട് പോയി എന്നാണ് പറഞ്ഞത്. എന്നാല്‍ നിങ്ങളില്‍ പലർക്കും സത്യാവസ്ഥ അറിയില്ലായിരുന്നുവെന്നും അമൃത പറയുന്നു.
ആ ബന്ധം വളരെ സ്നേഹത്തോടെ തന്നെയാണ് പിരിഞ്ഞത്. എന്നാലും ഇപ്പോഴും ഒരു പാട്ട് ഷെയർ ചെയ്താലും മറ്റും അതിന്റെ താഴെ വന്ന് 'ഗോപി അണ്ണന്‍ എവിടെ, ഗോപി അണ്ണന്‍ ഇട്ടിട്ട് പോയോ' എന്നൊക്കെയാണ് ചോദ്യം. പാപ്പു ഇട്ട വീഡിയോയുടെ താഴെ അടക്കം ഇത്തരം കമന്റുകളിട്ട് ആ കുഞ്ഞിനെ വേദനിപ്പിക്കുന്നു. രണ്ടാമത്തെ റിലേഷന്‍ഷിപ്പിന്റെ കാര്യം പറഞ്ഞാണ് വൃത്തികെട്ട സ്ത്രീയായി കാണുന്നത്. എന്നാല്‍ ഞാന്‍ എന്ത് മോശം കാര്യമാണ് ചെയ്തതെന്നും അമൃത സുരേഷ് ചോദിക്കുന്നു.