പണ്ട് കാലത്തെ നമ്മുടെ ബോംബെ ഇന്ന് ആംച്ചി മുംബൈ ആണ്.ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ളതും പഴക്കമുള്ളതുമായ സിറ്റി കളിലെന്നാണിത്.വിവിധ ഭാഷയും , സംസ്കാരവും കൂടിച്ചേർന്ന നഗരം. നാടകത്തിന്റെയും, സംഗീതത്തിന്റെയും, നൃത്തംകലാരൂപങ്ങളുടെയും, സാഹിത്യത്തിന്റെയും, വ്യവസായത്തിന്റെയും എല്ലാ വളർച്ചക്കും സാക്ഷിയായ നഗരം. സൂര്യൻ അസ്തമിക്കാത്ത നഗരം സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ഈ നഗരമാണ് ഏറ്റവും കൂടുതൽ സാക്ഷ്യം വഹിച്ചത്. ഈനഗരത്തിൽ ഒരിക്കലെങ്കിലും വരാത്തവരും വരാൻ ആഗ്രഹിക്കാത്തവരും കുറവാണ്.ഈ നഗരത്തിന്റെ കഥ തന്നെയാണ് ആനന്ദിൻെറ ആൾക്കൂട്ടം. നമ്മുടെ മുംബൈ എന്ന നഗരത്തെ കുറിച്ച് പല രീതിയിലും കഥ എഴുതാൻ ശ്രമിച്ചർ ഒരുപാടുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ആവിഷ്കാരമാണ് പ്രേമൻ ഇല്ലത്തിൻെറ നഗരത്തിന്റെ മാനിഫെസ്റ്റോ.ഈ നോവൽ നിങ്ങൾ വായിക്കുമ്പോൾ മുംബൈയുടെ ചരിത്രവും ഭൂമിശാസ്ത്രവും മിത്തുകളും കെട്ടുകഥകളുമുള്ള മറ്റൊരു മായിക നഗരത്തെ അനുഭവിക്കുകയാണ്.
വ്യവസ്ഥാപിത നോവൽ ഘടനാ രൂപത്തെ ലംഘിച്ച പുതിയ കാല രചനയാണ് "നഗരത്തിന്റെ മാനിഫെസ്റ്റോ " എന്ന്
എം മുകുന്ദൻ പറഞ്ഞു.
ഒട്ടേറെ പ്രത്യേകതയുള്ള നോവലാണ് പ്രേമൻ ഇല്ലത്ത് രചിച്ച ഈ നോവൽ.
നമ്മൾ തുടർന്നു വന്ന നോവലിന്റെ രൂപഘടനയിൽ നിന്നും വ്യതിചലിച്ചു വായനയെ പുനർനിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന രചനയാണിത്.നഗരജീവിതം പോലെ വേഗതയാണ് ഈ നോവലിനെ ചലനാത്മകമാക്കുന്നത്.
എണ്ണമറ്റ കഥാപാത്രങ്ങൾ നഗരത്തിന്റെ ആൾക്കൂട്ടം പോലെ വന്നുപോകുമ്പോഴും ഓരോ ആളും നമ്മെ പിന്തുടരുന്ന വായനാനുഭവം തരുന്നു. കേന്ദ്ര കഥാപാത്രം ഒരു വൻ നഗരമാകുന്ന അപൂർവതയാണ് ഈ നോവൽ വായനയെ ഭ്രമാത്മകമാക്കുന്നതു. നോവൽ രചനയിൽ പരീക്ഷണങ്ങൾ നടക്കുന്ന പുതിയ കാലത്ത് നഗരത്തിന്റെ മാനിഫെസ്റ്റോ ഏറ്റവും പുതിയ ട്രെൻഡ് ആയി മാറും എന്ന് ഞാൻ അനുമാനിക്കുന്നു. മുംബൈ നഗരത്തെ കുറിച്ച് ആഴമുള്ള ഒരു രചന എന്ന എന്റെ ആഗ്രഹം കൂടിയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ പൂർത്തീകരിച്ചിരിക്കുന്നത് എന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു.
പുതിയ കാല വായനാ ശീലങ്ങളോട് ചേർന്നു നിൽക്കുന്ന ര ചനയാണ് പ്രേമൻ ഇല്ലത്ത് ന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കഥാകൃതുമായ അശോകൻ ചരുവിൽ പറഞ്ഞു. ഒരു നഗരത്തെ എങ്ങിനെ വായിക്കാമെന്ന് ഈ രചന പ്രേരണ നൽകുന്നു.
"പുറത്താക്കപ്പെട്ടവരുടെ പുസ്തകം "എന്ന ബ്രഹത്തായ ക്യാൻവാസിൽ എഴുതിയ നോവലിനു ശേഷം പ്രേമൻ ഇല്ലത്ത് എഴുതിയ നഗരത്തിന്റെ മാനിഫെസ്റ്റോ, ലോകത്തിലെ എണ്ണപ്പെട്ട നഗര രചനകളിൽ സ്ഥാനം പിടിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ കഥാകൃത്ത് ഐസക് ഈപ്പൻ പറഞ്ഞു. നഗരം പോലും അറിഞ്ഞിട്ടി ല്ലാത്ത മനുഷ്യരുടെ കഥ നമ്മെ വിസ്മയിപ്പിക്കും
ഡബ്ലിൻ നഗരത്തെ അധി കരിച്ചു ജെയിംസ് ജോയ്സി എഴുതിയ Ulysses" എന്ന നോവൽ നോട് ചേർന്നു നിൽക്കുന്ന രചനയാണിത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ അനിവാര്യമാണ്.
പ്രണയവും, കുറ്റകൃത്യങ്ങളും, ചരിത്രവും എല്ലാം വായനയിലെത്തുമ്പോഴും, മാനവികതയും ആർദ്രതയും നീട്ടുന്ന നഗരം, നഗരത്തിന്റെ മാനിഫെസ്റ്റോ വായനയെ ക്ശനപ്പെട്ടതാ ക്കുന്നു എന്ന് മാധ്യമ, പ്രവർത്തകനും, എഴുത്തുകാരനുo, സംവിധായകനുമായമായ ഇ എം അഷ്‌റഫ് പറഞ്ഞു. വ്യത്യസ്തമായ രചനയാണിത്. നോവൽ രചനയുടെ പുതിയ മാനം ഇത് മുന്നോട്ടു വെക്കുന്നു.
പുസ്തകത്തിന്റെ മുഖവുര തന്നെ വായനയിലേക്ക് വലിച്ചടുപ്പി ക്കുന്ന താണെന്നു, മുഖവുര വായിച്ചു കേൾപ്പിച്ചുകൊണ്ട്, ചടങ്ങിൽ ആശംസാ പ്രസംഗത്തിൽ സാഹിത്യ അക്കാഡമി സെക്രട്ടറി സി പി അബുബക്കർ പറഞ്ഞു..
കേരള സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങിൽ കറന്റ് ബുക്സ് മാനേജർ കെ ജെ ജോണി സ്വാഗതം ആശംസിച്ചു. വായിച്ച സമീപകാല നോവലുകളിൽ ഏറ്റവും വ്യത്യസ്തമായ രചനയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ, എന്ന് അദ്ദേഹം പറഞ്ഞു.
ഈ നോവൽ മുഴുവനും മലയാളത്തിൽ ടൈപ്പ് ചെയ്യാനും ആദ്യമായി വായിക്കാനും കഴിഞ്ഞ ഭാഗ്യവതിയാണ് ഞാൻ. ഒരു വർഷം നീണ്ട പ്രേമന്റെ നിസ്വാർത്ഥമായ കാര്യക്ഷമത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഓരോ അദ്ധ്യായം കഴിയുമ്പോഴും ഈ എഴുത്തുകാരൻ മുംബൈക്ക് ഒരു അഭിമാനമായിമാറികൊണ്ടിരിക്കുകയായിരുന്നു എന്റെ മനസ്സിൽ. നോവലിലെ ഓരോ കഥാപാത്രങ്ങളും മറക്കാൻ കഴിയാത്ത അനുഭവങ്ങളായി എനിക്ക് തോന്നിയിട്ടുണ്ട്. സ്വപ്നത്തിൽ പോലും ഈ കഥാപാത്രങ്ങൾ വന്നെത്തിനോക്കിയിട്ടുണ്ട്.
മുംബൈയിൽ ജീവിച്ചു കൊതിതീരാത്തവരാണ് നമ്മൾ മലയാളികൾ. കട്ടിങ് ചായയും, ഒരു വാടാപാവും കഴിച്ചു വിശപ്പടക്കിയിരുന്ന ന്നവരാണ് ഇവിടെ ജീവിച്ചവരിൽ പലരും. അതുകൊണ്ട്തന്നെ ഈ നോവൽ നിങ്ങളിൽ ഓരോരുത്തരുമാണ്. വായിക്കണം. ആസ്വദിക്കണം....
ഗിരിജ ഉദയൻ മുന്നൂർകോഡ്
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
AMAZON – https://www.amazon.in/dp/B0DFMK5DLD
CURRENT BOOKS ONLINE – https://tinyurl.com/57emvrn3
FOR ENQUIRIES ( WHATSAPP OR CALL ) – +91 8593013939