Image

സ്വന്തം മകള്‍ വിവാഹിതയല്ലേ, എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നത്? സദ്ഗുരു ജഗ്ഗി വാസുദേവിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

Published on 01 October, 2024
സ്വന്തം മകള്‍ വിവാഹിതയല്ലേ, എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന്  നിര്‍ബന്ധിക്കുന്നത്?  സദ്ഗുരു ജഗ്ഗി വാസുദേവിനെ വിമര്‍ശിച്ച്‌  ഹൈക്കോടതി

സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. താങ്കളുടെ മകള്‍ വിവാഹിതയല്ലേയെന്ന് ചോദിച്ച കോടതി, പിന്നെ എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നതെന്നും ചോദിച്ചു.

സദ്ഗുരുവിന്റെ മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്ബോള്‍ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.

ഇഷ യോഗ സെന്‍ററില്‍ തല മൊട്ടയടിച്ച്‌ ലൗകികസുഖം ത്യജിച്ച്‌ യുവതികള്‍ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. കോയമ്ബത്തൂർ സ്വദേശി ആയ മുൻ പൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. രണ്ട് പെണ്മക്കള്‍ കുടുംബം ഉപേക്ഷിച്ച്‌ സെന്ററില്‍ ജീവിക്കുന്നു എന്നായിരുന്നു ഹർജി.

ചില മരുന്നുകള്‍ ഭക്ഷണത്തില്‍ കലർത്തി നല്‍കി യുവതികളെ അടിമകള്‍ ആക്കിയെന്നും മക്കള്‍ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്ന യുവതികളുടെ വാദം കോടതി സ്വീകരിച്ചില്ല. അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ട് എന്ത് ആത്മീയത എന്ന് യുവതികളോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്ബൂർണ നീതി ഉറപ്പാക്കാനുള്ള 226 -ാം അനുച്ഛേദം പ്രയോഗിക്കുന്നതായും കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക