Image

ജിമ്മി കാർട്ടർക്കു 100 തികഞ്ഞു, അമേരിക്കൻ ചരിത്രത്തിൽ നൂറ്റാണ്ടു ജീവിച്ച ആദ്യ പ്രസിഡന്റ് (പിപിഎം)

Published on 01 October, 2024
ജിമ്മി കാർട്ടർക്കു 100 തികഞ്ഞു, അമേരിക്കൻ ചരിത്രത്തിൽ നൂറ്റാണ്ടു ജീവിച്ച ആദ്യ പ്രസിഡന്റ് (പിപിഎം)

ചരിത്രത്തിൽ സുപ്രധാന അധ്യായങ്ങൾ എഴുതി ചേർത്ത യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർക്കു ചൊവാഴ്ച്ച 100 തികഞ്ഞു. ആദ്യമായാണ് അമേരിക്ക ജീവിച്ചിരിക്കുന്ന ഒരു മുൻ പ്രസിഡന്റ് സെഞ്ച്വറി അടിക്കുന്നതു കാണുന്നത്.

22 പേരക്കുട്ടികളുള്ള കാർട്ടറുടെ കുടുംബത്തിലെ 20 അംഗംങ്ങളാണ് ജോർജിയയിലെ പ്ലെയിൻസിലുള്ള വീട്ടിൽ ആഘോഷത്തിന് ഒത്തു കൂടിയത്. വീട്ടിൽ തന്നെ  18 മാസമായി ഹോസ്പിസ് കെയറിൽ കഴിയുന്ന കാർട്ടർ അടുത്തിടെ പ്രകടിപ്പിച്ച ഒരാഗ്രഹം കമലാ ഹാരിസിനു വോട്ട് ചെയ്യാൻ കഴിയണം എന്നാണ്. കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റായി ബരാക്ക് ഒബാമ അധികാരം ഏൽക്കുന്ന ചരിത്ര മുഹൂർത്തത്തിനു സാക്ഷിയായ കാർട്ടർ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിത വൈറ്റ് ഹൗസിൽ എത്തുന്നത് കാണാൻ കാത്തിരിക്കുന്നു.

1976ൽ 39ആമത്തെ യുഎസ് പ്രസിഡന്റ് ആവും മുൻപ് നിലക്കടല കൃഷിക്കാരൻ ആയിരുന്ന കാർട്ടർ വൈറ്റ് ഹൗസിലേക്ക് അനൗപചാരിക രീതികൾ കൊണ്ടു വന്നു പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. ഊർജക്ഷാമവും ശീതയുദ്ധവും കണ്ട പ്രസിഡൻസിയിൽ ഇറാനിലെ എംബസി കൈയ്യേറ്റം കടുത്ത പ്രതിസന്ധിയായപ്പോൾ കാർട്ടർക്കു രണ്ടാം വട്ടം ജയിച്ചു കയറാൻ കഴിഞ്ഞില്ല.

എന്നാൽ നാലു വർഷത്തെ ഭരണം പല ചരിത്ര നേട്ടങ്ങളും ബാക്കി വച്ചിരുന്നു. ഇസ്രയേലും ഈജിപ്തും തമ്മിലുളള ക്യാമ്പ് ഡേവിഡ് കരാർ അതിലൊന്നു മാത്രം. വിരമിച്ച ശേഷം കാർട്ടർ ഫൗണ്ടേഷൻ സ്ഥാപിച്ചു നടത്തിയ മാനുഷിക പ്രവർത്തനങ്ങളാണ് അവിസ്മരണീയമായത്. 2022ൽ നൊബേൽ സമാധാന സമ്മാനവും ലഭിച്ചു.

സെനറ്ററും ഗവർണറും ആയിരുന്ന ശേഷമാണ് 1976ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ 77 വർഷത്തെ ദാമ്പത്യത്തിനു ശേഷം യാത്രയായ റോസലിൻ കാർട്ടറെ കുറിച്ചു അദ്ദേഹം പറഞ്ഞത് ഇങ്ങിനെ: "എന്റെ എല്ലാ നേട്ടങ്ങളിലും തുല്യ പങ്കാളി ആയിരുന്നു റോസലിൻ. അവർ ഈ ലോകത്തു  ഉണ്ടായിരുന്ന കാലത്തോളം എന്ന സ്നേഹിക്കാനും പിന്തുണയ്ക്കാനും ഒരാളുണ്ട് എന്ന ഉറപ്പു എനിക്കുണ്ടായിരുന്നു."

 

Join WhatsApp News
B. Jesudasan 2024-10-01 15:13:15
കമല ഹാരിസിന് വോട്ടു ചെയ്യണമെന്ന അദ്ദേഹത്തിന്റെ മോഹം യാഥാർഥ്യമാകും, തീർച്ച.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക