Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; യുവാവിന് ജീവൻ തിരികെ ലഭിച്ചത് തലനാരിഴക്ക്

Published on 01 October, 2024
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; യുവാവിന് ജീവൻ തിരികെ ലഭിച്ചത് തലനാരിഴക്ക്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും ബോണറ്റിനുള്ളില്‍ പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനായ കാര്‍ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. തുടര്‍ന്ന് കാര്‍ കത്തിനശിക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു. കാറിന്റെ സീറ്റും മറ്റു ഭാഗങ്ങളും പൂര്‍ണമായി കത്തിയമര്‍ന്നിട്ടുണ്ട്. സര്‍വീസിന് കൊണ്ടു വന്ന മാരുതി 800 കാറെടുത്തു പോയി ബാങ്കില്‍ പണമടച്ചു തിരിച്ചു വരുമ്പോഴാണ് കാറില്‍ നിന്നും പുക ഉയര്‍ന്നതെന്ന് അര്‍ജുന്‍ അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഒരു വര്‍ഷം മുന്‍പ് ജില്ലാ ആശുപത്രി റോഡില്‍ കാര്‍ കത്തിനശിച്ചു ദമ്പതികള്‍ മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക