ഡല്‍ഹി: ചൈനീസ് നിർമിത നിരീക്ഷണ ഉപകരണങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ലെബനനില്‍ നടന്ന പേജർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.
സിസിടിവി മേഖലയിലെ ഇന്ത്യൻ കമ്ബനികള്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന തരത്തില്‍ മാർഗനിർദേശങ്ങള്‍ രൂപീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
ലൈബനനിലെ പേജർ സ്ഫോടനങ്ങലുടെ കൂടി പശ്ചാത്തലത്തില്‍ ചില നിർണായകമായ ഉപകരണങ്ങളുടെയും അവയുടെ ഘടകങ്ങളുടെയും വിപണന വിതരണ കാര്യത്തില്‍ സർക്കാർ കുറേക്കൂടി കർശനമായ നിരീക്ഷണം കൊണ്ടുവരുമെന്നുമാണ് വ്യവസായ രംഗത്ത് നിന്നുള്ള അഭിപ്രായമായി റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
നിരീക്ഷണ ക്യാമറകളുടെ കാര്യത്തില്‍ സർക്കാർ കൊണ്ടുവരുന്ന പുതിയ നയം ഒക്ടോബർ എട്ടാം തീയ്യതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്