നോർത്ത് അമേരിക്കയിലെ ആദ്യ ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രം ന്യൂ യോർക്കിലെ ഫ്ലഷിങ്ങിൽ 50 വർഷങ്ങൾ പൂർത്തിയാക്കി. 1974ൽ പ്രമുഖ് സ്വാമി മഹാരാജ് ആശിർവദിച്ച ക്ഷേത്രം അര നൂറ്റാണ്ടു നീളെ ആധ്യാത്മിക, സാമൂഹ്യ പ്രവർത്തനങ്ങളിലും സാംസ്‌കാരിക സംരക്ഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
വാർഷിക ആഘോഷം രണ്ടു വാരാന്തങ്ങളിലായാണ് നടത്തിയത്. നോർത്ത് അമേരിക്കയിൽ 115 ക്ഷേത്രങ്ങളുള്ള ബി എ പി എസിൻറെ ഈ ആഘോഷത്തിന് ആയിരങ്ങൾ എത്തി.
ആഘോഷങ്ങളുടെ ഭാഗമായി പ്രദർശനവും നടത്തി.
ബി എ പി എസിന്റെ യാത്ര അസാമാന്യമാണെന്നു കോൺഗ്രസ് അംഗമായ ടോം സോസി പറഞ്ഞു. യുഎസ് കോൺഗ്രസ് പതാക അദ്ദേഹം ക്ഷേത്രത്തിനു സമ്മാനിച്ചു.
പങ്കെടുത്ത മറ്റു വിശിഷ്ടതിഥികളിൽ കോൺസൽ ജനറൽ ബിനായ ശ്രീകണ്ഠ പ്രധാൻ, ഡെപ്യൂട്ടി കോൺസൽ ജനറൽ ഡോക്ടർ വരുൺ ജെഫ്, സ്റ്റേറ്റ് അസംബ്ലി അംഗങ്ങളായ എഡ്‌വേഡ് ബ്രൗൺസ്റ്റെയ്ൻ, റോൺ കിം, സ്റ്റേറ്റ് സെനറ്റർ ജോണ് ലിയു, ക്വീൻസ് ബറോ പ്രസിഡന്റ് ഡൊണോവൻ റിച്ചാർഡ്‌സ് ജൂനിയർ എന്നിവർ ഉൾപ്പെടുന്നു.
BAPS temple in NY marks 50 years