കോഴിക്കോട്: സിനിമയില്‍ പുരുഷകേന്ദ്രീകൃത കഥകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും മേഖലയില്‍ പുരുഷ മേധാവിത്വമാണ് നിലനില്‍ക്കുന്നതെന്നും നടി പത്മപ്രിയ.
ഒരു സീന്‍ എടുക്കുമ്ബോള്‍പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലിയെന്നും പത്മപ്രിയ പറഞ്ഞു. മടപ്പള്ളി ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകള്‍ ഇല്ല. ടെക്‌നിക്കല്‍ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ പ്രശ്‌നം നേരിടുന്നു. കൃത്യമായി ഭക്ഷണം നല്‍കുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കൂടെകിടക്കേണ്ട അവസ്ഥയെന്നും പത്മപ്രിയ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ കൂട്ടരാജി നിരുത്തരവാദപരമായ നടപടിയാണെന്ന് പത്മപ്രിയ നേരത്തെ പറഞ്ഞിരുന്നു. രാജി എന്ത് ധാര്‍മികതയുടെ പേരിലാണെന്നും നടി ചോദിച്ചു. സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് ഉണ്ടെന്നും താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും താരം തുറന്നടിച്ചിരുന്നു.