Image

'ന്യൂ യോർക്ക് പോസ്റ്റ്' പുതിയ സർവേയിൽ കമലാ ഹാരിസിനു 4% ലീഡ് (പിപിഎം)

Published on 02 October, 2024
'ന്യൂ യോർക്ക് പോസ്റ്റ്' പുതിയ സർവേയിൽ കമലാ ഹാരിസിനു 4% ലീഡ് (പിപിഎം)

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 4% ലീഡ് നേടിയതായി ന്യൂ യോർക്ക് പോസ്റ്റ് സർവേയിൽ പറയുന്നു. ലെഗേർ നടത്തിയ പോളിംഗിൽ ഹാരിസ് 51%, ട്രംപ് 47% എന്നിങ്ങനെയാണ് നില. ഓഗസ്റ്റിൽ നടത്തിയ സർവേയിൽ കണ്ട നില തന്നെയാണിത്.

രാജ്യത്തെ നയിക്കാൻ ഏറ്റവും തയാറെടുപ്പ് നടത്തിയ സ്ഥാനാർഥി ആരാണെന്ന ചോദ്യത്തിനു പക്ഷെ 51% ട്രംപിനെ അനുകൂലിക്കുന്നു. ഹാരിസിനെ തുണയ്ക്കുന്നവർ 49%.

വോട്ട് ചെയ്യാൻ സാധ്യതയുളള 18-34 പ്രായക്കാരിൽ 57% ഹാരിസിനെ പിന്തുണയ്ക്കുമ്പോൾ 35-54 പ്രായക്കാരിൽ 53% അവരുടെ കൂടെയുണ്ട്. 55 കഴിഞ്ഞവരിൽ പിന്തുണ കൂടുതൽ ട്രംപിനാണ്: 52%.

പണപ്പെരുപ്പം, വിലക്കയറ്റം എന്നീ വിഷയങ്ങളിൽ ട്രംപിനെയാണ് കൂടുതൽ പേർ രക്ഷകനായി കാണുന്നത്: 54% -- 46%. തൊഴിൽ, സമ്പദ് വ്യവസ്ഥ എന്നീ കാര്യങ്ങളിലും അങ്ങിനെ തന്നെ: 57% -- 44%.

അനധികൃത കുടിയേറ്റത്തോടുള്ള സമീപനത്തിൽ 57% പേർ ട്രംപിനെ അംഗീകരിക്കുമ്പോൾ ഹാരിസിന്റെ പിന്തുണ  43% മാത്രമാണ്.

ട്രംപിനെ 55% കരുത്തനായ നേതാവായി കാണുമ്പോൾ ഹാരിസിനു ന്യായവും (58%), സത്യസന്ധതയുമുണ്ടെന്നു (53%) ഭൂരിപക്ഷം പറയുന്നു. രാജ്യത്തെ ഒന്നിപ്പിക്കാൻ ഹാരിസ് ആണ് നല്ലതെന്നു 52% ചൂണ്ടിക്കാട്ടുന്നു.

മറ്റു വിഷയങ്ങളിൽ ഹാരിസിന്റെ പിന്തുണ ഇങ്ങിനെ: തോക്കു നിയന്ത്രണം (51%), സിവിൽ റൈറ്സും സ്വാതന്ത്ര്യവും (53%), പബ്ലിക് സ്കൂളുകളുടെ ഗുണനിലവാരം (53%), ജനാധിപത്യവും നീതിപൂർവമായ തിരഞ്ഞെടുപ്പും (54%), ആരോഗ്യരക്ഷയുടെ ചെലവ് കുറയ്ക്കൽ (54%), കാലാവസ്ഥാ മാറ്റം (58%).

അബോർഷൻ വിഷയത്തിൽ ഹാരിസ് ഏറ്റവും ഉയർന്ന മാർക്ക് നേടി: 60%.

ഹാരിസിനും വി പി സ്ഥാനാർഥി ഗവർണർ ടിം വാൾസിനും ഉയർന്ന മതിപ്പുണ്ട്. ഹാരിസിനെ 44% ആദരിക്കുമ്പോൾ ട്രംപിന്റെ പിന്തുണ 41% ആണ്. വാൾസിന്റെ പിന്തുണ 36%, ജെ ഡി വാൻസിനു 25%.

നാലു പേരിൽ ഏറ്റവും കുറഞ്ഞ മതിപ്പു ട്രംപിനാണ്: 50% പേർ അദ്ദേഹത്തെ വില കുറച്ചു കാണുന്നു. ഹാരിസിനോട് മതിപ്പില്ലാത്തവർ 41%. വാൻസിനോട് മതിപ്പില്ലാത്തവർ 40% ആണെങ്കിൽ 28% പേർക്കു വാൾസിനെ കുറിച്ച് മതിപ്പില്ല.

2024 തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധ്യതയുള്ളവരിൽ 40% ഹാരിസിനും 39% ട്രംപിനും വോട്ട് ചെയ്യുമെന്നു പറഞ്ഞു. 19% തീരുമാനം എടുത്തിട്ടില്ല.

ട്രംപ് വീണ്ടും ജയിക്കുന്നതിൽ 43% വോട്ടർമാർക്ക് ആശങ്കയുണ്ട്. അത്തരം ആശങ്ക ഹാരിസിനെ കുറിച്ച് 34% പേർക്കു മാത്രമേയുള്ളു.

ഇന്റർനെറ്റിൽ 1,010 മുതിർന്നവരെ സെപ്റ്റംബർ 27 മുതൽ 29 വരെയാണ് സർവേ ചെയ്തത്. പിഴവ് സാധ്യത 3.8%.  

Harris leads in latest 'Post' poll 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക