Image

ന്യൂ ജേഴ്സി ലൈബ്രറിയിൽ ഇന്ത്യൻ ഗ്രന്ഥങ്ങളുടെ ശേഖരം തുറന്നു (പിപിഎം)

Published on 02 October, 2024
ന്യൂ ജേഴ്സി ലൈബ്രറിയിൽ ഇന്ത്യൻ ഗ്രന്ഥങ്ങളുടെ ശേഖരം തുറന്നു (പിപിഎം)

ന്യൂ ജേഴ്സിയിലെ പാര്സിപനിയിൽ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ നോർത്ത് ജേഴ്സി ചാപ്റ്റർ ഇന്ത്യൻ ഗ്രന്ഥങ്ങളുടെ ശേഖരം തുറന്നു. ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റിന്റെയും പാര്സിപനി റോട്ടറി ഇന്റർനാഷനൽ, ഹാർട്ട് ആൻഡ് ഹാൻഡ് ഫോർ  ഹാൻഡിക്യാപ്പ്ഡ്, ഗാന്ധിയൻ സൊസൈറ്റി എന്നിവ ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണവും ഉണ്ടായിരുന്നു.

പാര്സിപനി ലൈബ്രറിയിൽ ശേഖരം ഉദ്‌ഘാടനം ചെയ്തത് ഇന്ത്യൻ കോൺസൽ ഫോർ വിസ ആൻഡ് കമ്മ്യൂണിറ്റി അഫെയേഴ്സ് പ്രഗ്യാ സിംഗ് ആണ്. ലൈബ്രറി പ്രസിഡന്റ് മെലീസ കുസ്മ, മേയർ ജെയിംസ് ബാർബെറിയോ, തെലുങ്കാന മന്ത്രി പൊന്നല ലക്ഷ്മണയ്യ, ന്യൂ ജേഴ്‌സി കമ്മീഷണർ ഉപേന്ദ്ര ചിവുക്കുള, വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ ജയ് വൈങ്ങാൻകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.  

ലൈബ്രറിയിൽ ഇന്ത്യ വിഭാഗം തുറന്നതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച മെലീസ കുസ്മ, ഇക്കൊല്ലം അവിടെ ദീപാവലി ആഘോഷിക്കുമെന്നു അറിയിച്ചു. ഒട്ടനവധി ഇന്ത്യൻ അമേരിക്കൻ പൗരമാരുടെ വാസസ്ഥലമാണ് നഗരമെന്നു മേയർ ബാർബെറിയോ ചൂണ്ടിക്കാട്ടി.

നോർവാക്ക്, എഡിസൺ, ക്വീൻസ്, ലോംഗ് ഐലൻഡ് എന്നിവിടങ്ങളിലെ ലൈബ്രറികളിലും ഇന്ത്യൻ ശേഖരം തുറന്നിട്ടുണ്ടെന്നു ജി ഓ പി ഐ ഓ പ്രസിഡന്റ് തോമസ് ഏബ്രഹാം പറഞ്ഞു.  

നൃത്തവും സംഗീതവും ഉൾപ്പെടെ സാംസ്‌കാരിക പരിപാടികൾക്കു ന്യൂ ജേഴ്‌സി തെലുഗു അസോസിയേഷൻ പ്രസിഡന്റ് മഞ്ജു ഭാർഗവ നേതൃത്വം നൽകി.

GOPIO NJ launches Indian book collection 

ന്യൂ ജേഴ്സി ലൈബ്രറിയിൽ ഇന്ത്യൻ ഗ്രന്ഥങ്ങളുടെ ശേഖരം തുറന്നു (പിപിഎം)
ന്യൂ ജേഴ്സി ലൈബ്രറിയിൽ ഇന്ത്യൻ ഗ്രന്ഥങ്ങളുടെ ശേഖരം തുറന്നു (പിപിഎം)
ന്യൂ ജേഴ്സി ലൈബ്രറിയിൽ ഇന്ത്യൻ ഗ്രന്ഥങ്ങളുടെ ശേഖരം തുറന്നു (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക