നവലോക ക്രമത്തിൽ മഹാത്മാഗാന്ധിയെ കുറിച്ചുള്ള പഠനങ്ങൾക്ക് വളരെ വലിയ പ്രസക്തിയുണ്ട്. ഗാന്ധിയെ വായിക്കേണ്ടത് ഒരു വ്യക്തി എന്ന നിലയിലല്ല; മറിച്ച് ഒരു ആശയസംഹിത എന്ന തലത്തിലാണ്. എന്നാൽ മാത്രമേ ഗാന്ധിയെ അർത്ഥവത്തായി ഗ്രഹിക്കാൻ സാധിക്കൂ.
വ്യത്യസഥ കലാ-സാഹിത്യ സൗന്ദര്യ ശാസ്ത്രമുപയോഗിച്ച് ഗാന്ധിയെകുറിച്ച് വരച്ചിട്ട ചിത്രങ്ങളെ ആരോഗ്യപരമായ വായന എങ്ങനെ നടത്താമെന്നതാണ് ഈ കുറിപ്പിൻ്റെ ഉള്ളടക്കം.
വ്യത്യസ്ത സാഹിത്യ സർഗ്ഗ രചനകൾ ഗാന്ധിയെക്കുറിച്ച് വ്യത്യസ്ത 'ഇമേജുകളാണ് ' നൽകുന്നത്.ജോസഫ് ഡോക്കിന്റെ ഗാന്ധിയെ കുറിച്ചുള്ള പ്രഥമ വിഖ്യാത ജീവ ചരിത്ര കൃതിയായ "M.K.Gandhi : An Indian Patriot In South Africa(1909), മുതൽ പ്രമോദ് കപൂർ എഴുതിയ ജീവചരിത്രമായ Gandhi : An Illustrated Biography (2016) വരെ ഇതിനുദാഹരണങ്ങളാണ്.
ഗാന്ധിയെകുറിച്ചുള്ള ദൃശ്യ സൃഷ്ടിയാണ് Lage Raho Munna Bhai യും Papilio Budha furnish dissimilar images (30-April-1931),The Gandhi(1982),Mene Gandhi ko nahee maaraa (2005),Tha making of Mahtma, Feroz Abbas Khanന്റെ Gandhi : My Father തുടങ്ങിയവയെല്ലാം
ശ്രദ്ധേയമാകുന്നത് ഗാന്ധിയുടെ ജീവിതവും ചിന്തയും ആശയങ്ങളും വ്യത്യസ്ത കോണുകളിലൂടെ ചിത്രീകരിക്കുന്നതിനാലാണ്.
ഇവയെ ദൃശ്യവൽക്കരിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ആനുകാലിക പഠനങ്ങളുടെ പ്രസക്തിയെ ദ്യോതിപ്പിക്കുക എന്നതാണ്. ഇത്യാദി ദൃശ്യ ചിത്രീകരണങ്ങളിൽ ''നെഗറ്റീവും'' , ''പൊസിറ്റീവുമായ" ഗാന്ധിയുടെ ഗുണഗണങ്ങളെ ഉൾപ്പെടുത്തുന്നതിനാൽ അക്കാദമിക പഠന മേഖലയുൾപ്പെടെയുള്ളവയെ സ്വാധീനിക്കാൻ ഇവക്കാവും.
ഗാന്ധിയെ സാധാരക്കാരിൽ പലരും രാഷ്ട്ര പിതാവ് എന്ന നിലയിൽ മാത്രമാണ് പരിഗണിക്കുന്നത്. എന്നാൽ ഗാന്ധിജി വൈജാത്യ ആശയ മുഖമുള്ള ആഗോള ആശയ പ്രതിഭയാണ്. അതിനാൽ തന്നെയാണ് ഒക്ടോബർ 02 ആഗോള സമൂഹം അഹിംസാദിനമായി ആചരിക്കുന്നത്. വ്യത്യസ്ഥ ഗ്രന്ധങ്ങളിലും , ചിത്രീകരണങ്ങളിലും " Multiple Image" ആയും,"Iconic Image" ആയും,"Counter Image" ആയും ഗാന്ധിജിയെ ചിത്രീകരിക്കുന്നുണ്ട്.
ഒരു വ്യക്തിയെ കുറിച്ച് തന്നെ ഇത്തരത്തിൽ വ്യത്യസ്ത ഗ്രന്ഥങ്ങളും ചിത്രീകരണങ്ങളും വ്യത്യസ്ത 'ഇമേജുകൾ ' നൽകുമ്പോൾ സാധാരണക്കാരുടെ മുന്നിലുള്ള വെല്ലുവിളി എന്നത് ഇതിലേതാണ് സ്വീകാര്യം എന്ന ചോദ്യമാണ്, അവർക്ക് ഗാന്ധി യെ ഗ്രഹിക്കാനുള്ള സങ്കീർണ്ണത അനുഭവപ്പെടുന്നു.
യഥാർത്ഥത്തിൽ ഇവിടെ ഗാന്ധി ഏക സത്യം (SingIe Truth)എന്ന തലത്തിലേക്ക് ചുരുങ്ങുന്നില്ല. മറിച്ച് ഗാന്ധി ബഹു സത്യത്തിലേക്ക് (Plural Truth) വിശാലമാകുകയാണ് ചെയ്യുന്നത്.
ലളിതമായി പറഞ്ഞാൽ ഗാന്ധി വ്യത്യസ്ത ഇമേജുകളുള്ള വ്യക്തിയായി മാറുന്നു, ഏതു ഗാന്ധിയാണ് ശരിയെന്ന് അന്വേഷണം ഊർജിതമാവുകയും ചെയ്യുന്നു. ഇവിടെയാണ് സൈദ്ധാന്തിക പിൻബലത്തിൽ ഗാന്ധിയെ വായിക്കുന്നതിലെ പ്രസക്തി.
Baurdrillard ന്റെ സിമുലേഷൻ എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത രീതിയിലുള്ള ഗാന്ധിയേക്കുറിച്ചുള്ള ഇമേജുകളുടെ പഠനങ്ങളെ തെറ്റായി കാണേണ്ടതില്ല, അവയെല്ലാം വസ്തുതകളായി കണക്കാക്കാവുന്നതാണ്.
Jacques Ranciere ന്റെ The Future of the Image എന്ന കൃതിയിലെ സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ നാം മനസ്സിലാക്കേണ്ടത് , ഗാന്ധിയുടെ ഓരോ ഇമേജുകളിലൂടെയും നാം കടന്നുപോകണം, അല്ലെങ്കിൽ യഥാർത്ഥ ഗാന്ധി ആരെന്ന് നാം അറിയാതെ പോകും , ഇവിടെ real അന്വേഷിക്കുക എന്ന പ്രവർത്തനത്തിന് പ്രാധാന്യമില്ല, കാരണം അങ്ങനെയുള്ള ഘട്ടങ്ങളിൽ 'ഒരു റിയൽ 'മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ ഇത് അപൂർണ്ണമായി പരിണമിക്കും. ' റിയൽ' എന്നത് ഇമേജുകൾ മാത്രമാണ്, അതിനാൽ ഗാന്ധിയുടെ ഇമേജുകളിലൂടെ നാം കടന്നുപോകേണ്ടതുണ്ട്.
ഗാന്ധിയെക്കുറിച്ചുള്ള എല്ലാ ജീവചരിത്ര പഠനങ്ങളും നടന്നിട്ടുള്ളത് ഗാന്ധിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് .
യഥാർത്ഥത്തിൽ തന്റെ "സത്യാന്വേഷണ പരീക്ഷണ കഥകൾ" എന്ന ഗ്രന്ഥത്തെ കുറിച്ച് മഹാത്മജി പറയുന്നത് ഒരു ആത്മകഥ രീതിയല്ല അത് എന്നാണ്. കാരണം അതെഴുതുന്ന കാലത്ത് ഇന്ത്യയിൽ ആത്മകഥയെഴുത്ത് എന്ന പ്രവണത ഉൽഭവിച്ചിട്ടില്ല, ആത്മകഥയെഴുത്ത് എന്നത് പടിഞ്ഞാറൻ സംസക്കാത്തിൽ നിന്നു മുൽഭവിച്ചതാണ്.
മഹാത്മജിയുടെ ആത്മകഥാഎഴുത്ത് ഇന്ത്യൻ രീതിയിലുള്ള എഴുത്ത് രീതിയാണ്. മഹാത്മജിയുടെ ജീവിതത്തിലെ experiments ആണ് ആ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്.
ഗാന്ധിയുടെ ആത്മകഥ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസ്സിലാകുമെന്ന് ഗാന്ധി പറയുന്നു, 'സെൽഫ് എക്സ്പ്രഷൻ ' എന്ന രീതിയിലാണ് ഗാന്ധി ഈ എഴുത്തിനെ കണ്ടത്. തന്റെ പരീക്ഷണങ്ങൾ, ആശയങ്ങൾ ,രാഷ്ട്രീയ കാഴ്ചപ്പാടുകൾ, മത കാഴ്ച്ചപ്പാടുകൾ, ജീവിത രീതികൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഗാന്ധിയുടേതായ രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.
ഗാന്ധി എഴുത്തിനെ ശുദ്ധീകരണത്തിൻ്റെ ഭാഗമായാണ് കണ്ടത്. മഹാത്മജിയുടെ എഴുത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലെ experiments ആണ് എന്നും ആ ഗ്രന്ഥത്തിൽ പറയുന്നു. ഗാന്ധിയെന്ന ആശയത്തെ പഠിച്ചു തീരാത്തതിനാൽ തന്നെ വ്യത്യസ്ഥ കാഴ്ചപ്പാടുകളിൽ നിന്ന് ഗാന്ധിയെക്കുറിച്ച് എഴുതിയവരും ചിത്രീകരിച്ച് വരുമുണ്ട്.
അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകുന്നു.
Louis Fischers (1896-1970) ജൂയിഷ് അമേരിക്കൻ ജേണലിസ്റ്റായ ലൂയിസ് മഹാത്മാഗാന്ധിയെക്കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് . ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും കോർത്തിണക്കിയാണ് അദ്ദേഹം
ഈ ഗ്രന്ഥം രചിച്ചത്. Richard Attempro യുടെ ഒരു സിനിമയുണ്ട് ,ഈ സിനിമ ലൂയിസ്ന്റെ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . ഈ ഗ്രന്ഥം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ രാജാ റാവു ഗാന്ധിയെ കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്, The Great Indian Way :The Life of Mahatma Gandhi (1998) എന്നാണ് ഗ്രന്ധത്തിന്റെ പേര്, ഗാന്ധിയെ ദൈവികപരിവേഷം ചാർത്തിയാണ് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നത്. ഗാന്ധിയുടെ സത്യസന്ധതയെ ഇതിൽ എടുത്ത് പറയുന്നുണ്ട്. പഠിച്ചു തീരാത്തതിനാൽ തന്നെ വ്യത്യസ്ഥ കാഴ്ചപ്പാടുകളിൽ നിന്ന് ഗാന്ധിയെക്കുറിച്ച് എഴുതിയവരും ചിത്രീകരിച്ച് വരും ഉണ്ട് അവയിൽ പ്രധാനപ്പെട്ട ചിലവ വിവരിക്കുന്നു.
ജൂയിഷ് അമേരിക്കൻ ജേണലിസ്റ്റായ ലൂയിസ് മഹാത്മാഗാന്ധിയെക്കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും കോർത്തിണക്കി അദ്ദേഹം
ഈ ഗ്രന്ഥം രചിച്ചത്. റിച്ചാർഡ് അറ്റൻബറോയുടെ ഒരു സിനിമയുണ്ട് സിനിമ ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ രാജാ റാവു ഗാന്ധിയെ കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്, The Great Indian Way :The Life of Mahatma Gandhi (1998) എന്നാണ് ഗ്രന്ധത്തിന്റെ പേര്, ഗാന്ധിയെ ദൈവികപരിവേഷം ചാർത്തിയാണ് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നത്. റിച്ചാർഡ് അറ്റമ്പ്രയുടെ സിനിമയായ The Gandhi (1982) യിൽ ഗാന്ധിയുടെ എല്ലാ പരീക്ഷണങ്ങളും രാഷ്ട്രീയ പരീക്ഷണം വ്യക്തിപരമായ പരീക്ഷണങ്ങൾ മതപരമായ പരീക്ഷണങ്ങൾ തുടങ്ങിയവയെ പ്രതിപാദിക്കുന്നു. അഹിംസ , സത്യാഗ്രഹ, ബ്രഹ്മചര്യ ,പോവർട്ടി, അഹിംസ ,തുടങ്ങിയ ആശയങ്ങൾ എങ്ങനെ രൂപപ്പെട്ടു വന്നു എന്ന് സിനിമയിൽ പ്രതിപാദിക്കുന്നു.
ലഗേ രഹോ മുന്നാഭായി (2007), മേനേഗാന്ധി കോ നഹീ മാരാ (2005) തുടങ്ങിയ സിനിമകൾ കണ്ടാലറിയാം ആധുനികതയിൽ ഗാന്ധിയുടെ പ്രാധാന്യത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്ന്. കോമിക് രൂപത്തിൽ ആധുനിക സംസ്കാരത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ ചിത്രീകരിക്കുന്നുണ്ട് ഇതിൽ, മേരേ ഗാന്ധി കോ നഹീ മാരാ എന്ന സിനിമയിൽ ഒരു മധ്യവർഗ കുടുംബത്തിലെ അംഗങ്ങളാണ് കഥാപാത്രങ്ങൾ ,അവർ എങ്ങനെ ഗാന്ധിസത്തെ അവരുടെ കുടുംബങ്ങളിൽ നടപ്പാക്കുന്നു എന്നതാണ് ചിത്രത്തിലെ ഇതിവൃത്തം. എല്ലാ കലാരൂപത്തിലും ഗാന്ധിയുടെ ആശയങ്ങൾ ഉൾപ്പെടുത്താനാകും, കാലമെത്ര മാറിയാലും ആധുനിക സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും ഗാന്ധിയുടെ ജീവിതവും ആശയവും തത്വശാസ്ത്രവും ആനുകാലിക പ്രാധാന്യമുള്ള തായിരിക്കും എന്നതാണ് പ്രത്യേകത . ഗാന്ധി ഒരു വലിയ മതേതര വക്താവായിരുന്നു പലകാര്യങ്ങളിലും ഗാന്ധിയുടെ കാഴ്ചപ്പാടുകൾ അതിന്റെതായ വൈജാത്യം പുലർത്തുമ്പോൾ തന്നെ കാഴ്ചപ്പാടുകളോട് ആശയപരമായ സഹിഷ്ണുത പുലർത്താൻ നമുക്കാവണം, ഇന്ത്യയിലെ സാഹചര്യത്തിൽ അംബേദ്കറും ഗാന്ധിയും ആശയപരമായ വൈജാത്യം പുലർത്തിയിട്ടുണ്ട് എങ്കിലും സാമൂഹ്യ പുരോഗതി എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിച്ചവരാണ് ഇരുവരും. അതിനാൽ തന്നെ ഗാന്ധിയൻ ആശയങ്ങളോട് അംബേദ്കർ ആശയമുള്ളവർ അസഹിഷ്ണുത പുലർത്തേണ്ട കാര്യമില്ല. അംബേദ്കർ ആശയം ഉള്ളവരോട് ഗാന്ധിയൻ ആശയം ഉള്ളവരും അസഹിഷ്ണുത പുലർത്തേണ്ടതില്ല, പരമലക്ഷ്യമായ സാമൂഹിക പുരോഗതിക്കായി ആശയപരമായി യോജിക്കാവുന്ന മേഖലകളിൽ യോജിച്ച് മുന്നേറുകയാണ് ഈ സാഹചര്യത്തിൽ നാം ചെയ്യേണ്ടത്. ആശയ സമ്പുഷ്ടതയാൽ ഗാന്ധി ഒരു Text ആയി മാറിയിരിക്കുന്നു, ഒരു Text ആയെ ഗാന്ധിയെ ഗ്രഹിക്കാനാവൂ. ആഗോള പ്രതിസന്ധികൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗാന്ധിയെ ഭാവിയിൽ ഒരു അവലംബ ഗ്രന്ഥമായി ഉപയോഗപ്പെടുത്താൻ സാധിക്കണം.
(ലേഖകൻ Bharathidasan യൂനിവാഴ്സിറ്റി ക്യാമ്പസിൽ PhD ഗവേഷണ വിദ്യാർത്ഥിയാണ്)