പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മനുഷ്യരെ നമ്മൾ സ്നേഹം കൊണ്ട് ഇരു കൈ നീട്ടി സ്വീകരിക്കും. എന്റെ സ്വന്തമെന്ന് കരുതി സ്‌നേഹിക്കും കഥകൾ പറയും അവരെ ഇടയ്ക്ക് ഓരോന്ന് പറഞ്ഞു ശല്യം ചെയ്തു കൊണ്ടിരിക്കും. ഞാനാണ് ഭാഗ്യവതി എന്ന് കരുതി കുറച്ചു അഹങ്കാരത്തോടെ സന്തോഷിച്ച ആ നാളുകളെ കുറിച്ചു ഇപ്പൊ ഓർക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ആയി പോകില്ലായിരുന്നെന്ന് എനിക്ക് നന്നായി അറിയാം.
ഓൺലൈനിൽ ഓരോന്ന് കുത്തി കുറിക്കുന്ന ഇടയിൽ എന്റെ പോസ്റ്റിനു താഴെ വന്ന കമന്റ് റിപ്ലൈ കൊടുത്തു പെട്ടെന്ന് തന്നെ, അതൊരു സൗഹൃദമാക്കാൻ അധികം സമയം വേണ്ടി വന്നില്ല. എന്റെ മനസ്സിൽ എല്ലാവരെയും പോലെ ഒരു ഫ്രണ്ട് അങ്ങനെയേ കരുതിയിരുള്ളു ഉള്ളു. കുറച്ചു മാസം മുൻപ് എന്നോട് അവൻ ചാറ്റ് ചെയ്യുന്നതിനിടെ എന്നോട് ഇഷ്‌ടമാണെന്ന് പറഞ്ഞപ്പോ. ആദ്യം തമാശ ആയിട്ടാ എടുത്തേ. പക്ഷെ പിന്നീട് അവൻ എന്തെങ്കിലും ചാറ്റ് ചെയ്തു വരുമ്പോൾ ഇഷ്‌ടമാണെന്ന് പറയും. ഒത്തിരി ഇഷ്‌ടാ ടി നിന്നെ. അവന്റെ നാളുകൾ കൊണ്ടുള്ള പറച്ചിലിൽ എനിക്കും ഇഷ്‌ടം തോന്നി തുടങ്ങിയിരുന്നു. എന്റെ മനസിലും കുളിർ മഴ പെയ്തു. അവനോട് ഇഷ്ടം തോന്നാൻ ഒരു കാരണം കൂടിയുണ്ട്. എന്റെ പരിമിതികളെ കുറിച്ചു അറിഞ്ഞിട്ടും എന്നോട് ഇഷ്ടം കൂടിയിട്ട് ഉള്ളു എന്ന് പറയും. അവന്റെ പ്രണയത്തിൽ ഞാൻ അലിഞ്ഞു ചേർന്നു. വിവാഹം എന്ന സ്വപ്നം കണ്ടു കൊണ്ട് ഒരായിരം കിനാവുകൾ തീർത്തു. ജോലി തിരക്കുകൾ കൊണ്ടാണ് ഓൺലൈനിൽ കാണാത്തത് എന്ന് കരുതി ഫോണിൽ മെസ്സേജ് ചെയ്യാൻ നോക്കുമ്പോഴാണ് ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കാണുന്നത്. ഇന്ന് അവന്റെ വിവാഹ നിച്ഛയം ആയിരുന്നു. ഒരു നിമിഷത്തേക്ക് എല്ലാം കീഴ് മേൽ മറിയുന്നത് പോലെ തോന്നി. അവനെന്നെ പറ്റിക്കുക ആയിരുന്നോ? അവനോട് ഒന്നും ചോദിക്കാനോ മിണ്ടാനോ തോന്നിയില്ല. അപ്പൊ തന്നെ ബ്ലോക്ക് ചെയ്തു. എന്റെ മനസിൽ വന്നു കയറിയ ഭാരത്തെ ഇറക്കി വയ്ക്കാൻ പോലും ആരുമില്ല എന്ന തോന്നലിൽ അപ്പൊ തോന്നിയ പൊട്ട ബുദ്ധിയിൽ ഫോണിൽ ഇങ്ങനെ കുറിച്ചു വച്ചു.
ഈ കഥയിൽ എനിക്കോ അവനോ പേരില്ല ഞാനും അവനും എന്ന് മാത്രം. വീൽ ചെയറിൽ ഉരുട്ടി വീടിന്റെ നാല് ചുവരിന്റെ ഉള്ളിൽ ജീവിക്കുന്ന എനിക്ക് ആദ്യമായി എന്നോട് പ്രണയം തുറന്ന് പറഞ്ഞ അവൻ. എല്ലാം അറിഞ്ഞിട്ടാ സ്നേഹിക്കുന്നത് എന്ന് പറഞ്ഞപ്പോ ഞാനും മനസിൽ മുള പൊട്ടിയ പ്രണയത്തെ വിലക്കണമായിരുന്നു. അത് ഞാൻ ചെയ്തില്ല. ആർക്കും വേണ്ടാത്ത ഭാരമായി ജീവിക്കുന്ന എനിക്ക് എന്തിനാ ഇങ്ങനെയൊരു ജീവിതം ഞാൻ പോകുന്നു. ആരോടും പരാതിയോ പരിഭവവുമില്ലാതെ..
അത് കുറിച്ചു വച്ചപ്പോ കണ്ണിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകി കൊണ്ടിരുന്നു. മുറി മൊത്തത്തിൽ നോക്കി കണ്ടു അവസാനത്തെ യാത്ര പറച്ചിൽ ഒരിക്കൽ കൂടി ഫോൺ എടുത്തു നോക്കുമ്പോഴാണ് എന്റെ അരികിലേക്ക് ദൈവദൂതനെ പോലെ ആ മനുഷ്യൻ കടന്നു വരുന്നത്. അദ്ദേഹത്തിന്റെ കഥകൾ വായിച്ചു എഡിറ്റും പ്രൂഫ് റീഡും ചെയ്തു തരണമെന്ന്. ഞാൻ ഒകെ പറഞ്ഞു.
അവിടെ നിന്ന് ആരോ പകർന്നു തന്ന ഉർജ്ജം കൊണ്ട് ഉയർത്തു എഴുന്നേൽക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യം ചെയ്തത് അവന്റെ മൊത്തത്തിൽ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുന്ന എല്ലായിടത്തും നിന്ന് മാറ്റി മെസ്സേജ് ചെയ്തു. എന്നാടാ എന്നെ പറ്റിച്ചേ ഇഷ്ടം ആയിരുന്നില്ലേ എനിക്ക് നിന്നെ. അവന്റെ മറുപടി എന്നെ ചൊടിപ്പിച്ചു. ഇഷ്‌ടം ആണെന്ന് അവൻ പറഞ്ഞപ്പോ ഒന്നും പറഞ്ഞില്ല പോലും. എല്ലാം വൈകി പോയി എന്ന്.
തളരാൻ മനസ് ഇല്ലാതെ ഞാൻ ആ വർക്ക് ചെയ്തു കൊടുത്തുപ്പോ ചെറിയ പ്രതിഫലം കിട്ടി. അവൻ അറിയാതെ അവൻ ടാഗ് ചെയ്ത ആ കുട്ടിക്ക് മെസ്സേജ് ചെയ്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോ ഞാൻ കാരണമാ വിവാഹം പോയി എന്ന് പറഞ്ഞു കൊറേ ചീത്ത. നിന്നെ ഞാൻ കെട്ടണം. അതല്ലേ അവള്ക്ക് മെസേജ് ചെയ്തത് എന്ന്. അവനു വായിൽ തോന്നിയത് ഒക്കെ പറഞ്ഞു. ഞാനും അത് കെട്ട് നിന്നില്ല എനിക്ക് തോന്നുന്നത് എല്ലാം വിളിച്ചു പറഞ്ഞു. രാത്രി ഉറങ്ങാതെ കരഞ്ഞു തീർത്തു. അങ്ങനെ അദ്ധ്യായം അവിടെ അവസാനിച്ചു. എന്നിട്ടും ഇങ്ങോട്ട് ചൊറിയാൻ വന്നപ്പോ ആ കുട്ടിയുമായി ചാറ്റ് ചെയ്ത സ്‌ക്രീൻ ഷോട്ടിൽ അയച്ചു കൊടുത്തു. എന്നിട്ടും അവനു വിശ്വാസം വന്നില്ല. അതിന്റെ പുറകെ പോയാൽ ശരിയാകില്ല എന്ന് അറിയുന്നത് കൊണ്ട് ഞാൻ മൈന്റ് ആക്കിയില്ല. എനിക്ക് ജീവിക്കണം എന്റെ പരിമിതികൾ മറി കടന്നു പറന്നു നടക്കുന്ന പക്ഷിയെ പോലെ.. ആരുടെ മുന്നിലും തോൽക്കില്ല എന്ന മനസോടെ..കരഞ്ഞു തീർക്കാൻ എനിക്ക് സമയം ഇല്ല കുഞ്ഞു ജീവിതം ഹാപ്പി ആയി ജീവിക്കണം. എനിക്ക് സഞ്ചാരിക്കാൻ ഉള്ള യാത്രയുടെ ദൂരം കൂടുതലാണ്. മനസ്സ് തുറന്ന് ചിരിക്കണം. എന്റേത് മാത്രം ആയ എന്നെ തന്നെ നേടിയെടുക്കണം.