Image

വിജയ് ചിത്രം 'ഗോട്ട്' ഒ.ടി.ടിയിലേക്കെത്തുന്നു

Published on 02 October, 2024
വിജയ് ചിത്രം 'ഗോട്ട്' ഒ.ടി.ടിയിലേക്കെത്തുന്നു

26 ദിവസംകൊണ്ട് 460 കോടി നേടിയ വിജയ്-വെങ്കട് പ്രഭു ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ഒ.ടി.ടിയിലേക്ക്.

ഒക്ടോബർ മൂന്നിന് നെറ്റ്ഫ്ലിക്സിലാണ് ചിത്രമെത്തുന്നത്. നെറ്റ്ഫ്ലിക്സ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്..

സെപ്റ്റംബർ ആറിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷയിലെത്തിയ ഗോട്ടിന്റെ ഇന്ത്യയിലെ കളക്ഷൻ 250 കോടിയാണ്.

തിയറ്ററില്‍ ഒരു മാസം തികയുന്നതിന് മുന്‍പാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ മീനാക്ഷി ചൗധരി, സ്നേഹ എന്നിവരാണ് നായികമാർ.പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമള്‍ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. ആക്ഷൻ ജോണറില്‍ ഒരുക്കിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക