ദളപതി വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ദളപതി 69. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം മമിത ബൈജുവും ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം.
ദളപതി 69ലെ പ്രധാന താരങ്ങളെ നിർമാണക്കമ്ബനി ഇന്നലെയും ഇന്നുമായി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. ബോളി താരം ബോബി ഡിയോളും പൂജാ ഹെഗ്‌ഡെയും ചിത്രത്തിന്റെ ഭാഗമാണെന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു