Image

കോൺഗ്രസ് പാർട്ടി ശക്തമായി മടങ്ങി വരുന്നു (ചാരുംമൂട് ജോസ്)

Published on 03 October, 2024
കോൺഗ്രസ് പാർട്ടി ശക്തമായി മടങ്ങി വരുന്നു (ചാരുംമൂട് ജോസ്)

ശ്രി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ കോൺഗ്രസ് പാർട്ടി പതിന്മടങ്ങു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.പ്രധാനമന്ത്രി ശ്രി മോദിയുടെ ദുരുദ്ദേശം പൂർണമായി മനസ്സിലാക്കിയ ഭാരതീയ ജനത  രാഹുൽ ഗാന്ധിയെ  രാജ്യത്തിൻറെ വികാരമായിപൂർണമായി ഉൾകൊള്ളാൻ തയ്യാറെടുക്കുന്ന സ്ഥിതിവിശേഷങ്ങളാണ് നാം കാണുന്നത്. അടുത്ത് വരുന്ന തിരങ്ങെടുപ്പുകളിൽ അത് പ്രതിഫലിക്കുകയും ചെയ്യും എന്നുള്ള വ്യക്തമായ സൂചനകളും നിലവിലുണ്ട്
.
ഘർവാപ്പസി എന്ന ആശയം പ്രചരിപ്പിച്ചതു മോഡി നയിക്കുന്ന പാർട്ടി ആയിരുന്നെങ്കിലും  പ്രത്യക്ഷത്തിൽ കാലാകാലങ്ങളിലായി കോൺഗ്രസിനെ തള്ളി പറഞ്ഞു പുറത്തു പോയവർ സംവയനം വീണ്ടെടുത്ത് ഓരോരുത്തരായും കൂട്ടമായും പാർട്ടിച്ചേരികളിൽ അണിനിരക്കുന്നു .കോൺഗ്രസ് വെറും പാർട്ടി പ്രസ്ഥാനമല്ല ഇന്ത്യാമഹാരാജ്യത്തിന്റെ വികാരമാണ് എന്നുള്ള ബോധം ജനങ്ങൾ തിരിച്ചറിയുന്നു രാഹുൽ ഗാന്ധി ഭാരതം മുഴുവൻ നടന്നു വെറുപ്പിന്റെ കമ്പോളങ്ങൾ അടച്ചുപൂട്ടാനും സ്നേഹത്തിന്റെ കടകൾ തുറക്കുവാനും വളരെ കഠിന ശ്രമങ്ങൾ നടത്തി .ഈ സമയം കോൺഗ്രസ്സെന്ന മഹാസമുദ്രത്തിൽ നിന്നും മഹാകോടികൾ സമ്പാദ്യമാക്കിയവരും പാർട്ടിയുടെ പേരിൽ എല്ലാ സ്ഥാനമാനങ്ങൾ നേടിയവരും ഗ്യാലറിയുടെ ഏറ്റവും മുമ്പിൽ ഇരുന്നു കാളികാണുന്നവരയി മാറിയതും നാം കണ്ടതാണ്.ആഴക്കടലിൽ നിന്ന് മുത്തുകൾ വാരിയവരും അതിൽ മുന്തിയ തിരുതകൾ മാഡത്തിന്റെ കാൽക്കൽ ചുമന്നു കൊണ്ടുകൊടുത്തവരും പണക്കൊതിയും അധികാരമോഹവും തലയ്ക്കു പിടിച്ചു മത്തരായി ചാവുകടലിൽ പോയി വീഴുന്നതും ജനങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചതാണ് .
പക്ഷെ തെറ്റുകൾ തിരുത്തി പലരും കൂട്ടമായി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പൂർണമായി വിശ്വാസം  വീണ്ടെടുത്ത് രാഹുൽഗാന്ധിക്ക്‌ പിന്നിൽ അണിനിരക്കുന്നു .വളരെ ശക്തമായ പ്രതിപക്ഷ നേതാവായി പാർലമെൻറിൽ സാധാരണ പൊതുജങ്ങളുടെ പ്രതിനിധിയായി പൊരുതുന്ന രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പേടിച്ചു തുടങ്ങിയിരിക്കുന്നു .ജനങ്ങളുടെ മൗലിക അവകാശം ,മതേതരത്വം ,സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ കടന്നുകയറിയതു തിരിച്ചടിയായി മോദിയുടെ മുമ്പിൽ രാഹുൽ എന്ന ഗർജിക്കുന്ന പ്രതിപക്ഷ നേതാവിനെ പൊതുജനം വരവേൽക്കുന്നു.
അധികം താമസിയ്‌യാതെ കേന്ദ്രഭരണം കോൺഗ്രസ് കരങ്ങളിൽ വന്നുചേരും .ഇന്ത്യമുന്നണി രാഹുൽ ഗാന്ധിനയിക്കും. ജനങ്ങൾ ഭയരഹിതരായി യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുവാൻ തുടങ്ങുവാനുള്ള ഉള്ളുരുക്കത്തിലാണ്.ഇന്ത്യാമഹാരാജ്യത്തിന്റെ നന്മയെ കരുതി രാജ്യത്തെ സ്നേഹിക്കുന്നവർ കോൺഗ്രസിനെ സ്നേഹിക്കുന്നവർ എല്ലാവരും മടങ്ങിവരുക .ഐക്ടത്തോടെ ഒന്നായി ഒത്തു ചേർന്ന് പാർട്ടിയെ ശക്തിപ്പെടുത്തി നമുക്ക് മുമ്പോട്ട് പോകാം

കേരളത്തിലെ കോൺഗ്രസ്  പ്രസ്ഥാനം ഇനിയും ശക്തി പ്രാപിക്കേണ്ടതുണ്ട് .കോൺഗ്രസ് പാർട്ടിയെ തകർക്കുന്നതും തോൽപ്പിക്കുന്നതും മറ്റുള്ള പാർട്ടികൾ അല്ല .അവർക്കു അതിനു കഴിയുകയും ഇല്ല .പാർട്ടിയിലെ മുടിഞ്ഞ നേതാക്കളാണ് ഈ പാർട്ടിയുടെ മഹാശാപം .എല്ലാവരും നേതാക്കൾ ആണ് അല്ലെങ്കിൽ നേതാവ് ചമയുന്നവരാണ് .ആകെ അവർ ചെയ്യുന്നത് തമ്മിൽ പടവെട്ടി മുൻനിരയിൽ എത്തിച്ചേരാൻ തത്രപ്പാട് പെടുന്നവരാണ് .അണികളോടോ ജനങ്ങളോടോ യാതൊരു പ്രതിബാധ്യതയോ തെല്ലും ഇല്ലാത്തവരാണ്. ആരെ വെട്ടിയാലും തനിക്കു സ്ഥാനം ഉറപ്പിക്കണം എന്ന ഒറ്റ ഉദ്ദേശമേ ഇവറ്റകൾക്കുള്ളു.കേരളത്തിൽ പ്രത്യകിച്ചും ചെറുപ്പക്കാർ രാഷ്ട്രീയത്തെ മറികടന്നു ചിന്തിച്ചു ബഹുമാനപ്പെട്ട ഡോക്ടർ ശശി തരൂരിനെ നേതാവായി മുമ്പിൽ കൊണ്ടുവരാൻ തിവ്രശ്രമം നടത്തുമ്പോൾ തരൂരിനെ കേരളത്തിൽ നിന്ന് നാടുകടത്താൻ ,തിരുവനന്തുപുരത്തു  തോൽപിക്കാൻ 
പല കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്ത് ആരും മറന്നുകാണില്ല.
കരിമണൽ കടത്തിലൂടെ കോടികൾ മോഷ്ടിച്ചെടുത്ത മുഖ്യ മന്ത്രിക്കെതിരെ ,മകളുടെ കടലാസ്സുകമ്പനിക്കെതിരിരെ വ്യക്തമായ തെളിവും രേഖകളുമായി നിയമസഭയിൽ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ ആഞ്ഞടിച്ചപ്പോൾ ഒരു കോൺഗ്രസ് നേതാവും അദ്ദേഹത്തെ കാര്യമായി പിന്താങ്ങാനും കൂട്ടാക്കിയില്ല ,മറിച്ചു എതിർ പ്രസ്താവനകൾ പുറത്തു വിട്ടവരും ഈ നേതാക്കളൊക്കെയാണ് .
ലോകത്തിൽ കമ്മ്യൂണിസം നശിച്ചു പോയി .ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്.കോൺഗ്രസിന്റെ അല്ലെങ്കിൽ നേതാക്കന്മാരുടെ ഒത്തുകളികളും ഗ്രൂപ്പകളികളും ആണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത് .ഇന്ന് കേരളം ലജ്ജയോടെ ഈ നാറിയ  കമ്മ്യൂണിസ്റ്റ്  ഭരണത്തെ കാണുമ്പോൾ കോൺഗ്രസ്സ് ഒരു ചുക്കും ചെയ്യുന്നില്ല .കുറെ കപട പ്രസ്താവനകളിൽ ഒതുക്കി ഇവർക്ക് ഓശാന പാടുന്നവരായി മാറുന്ന കാഴ്ചയാണ് ജനങ്ങൾ വീക്ഷിക്കുന്നത്.വികാരം നഷ്ടമായി,മാനഭംഗം സഹിച്ചവരയാലും ശക്തമായി ഒത്തൊരുമയോടെ മടങ്ങി വരണം .നേതാക്കൾ ഒന്നിക്കണം പിന്നോട്ട് ചിന്തിക്കാൻ ഇവർക്കറിയില്ലേ . വെറും ഒരു കള്ളക്കഥയുണ്ടാക്കി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെയും സർക്കാരിനെയും വെട്ടി നിരത്തി സമരം ചെയ്ത കാപാലികരായ കമ്മ്യൂണിസ്റ്റുകാരുടെ ഇരകളായ നേതാക്കൾക്ക് സമരം ചെയ്യാനും ഭരിക്കാനും അറിയില്ലെന്നുള്ള തോന്നൽ ഒന്നുമാത്രമാണ് പൊതുജനങ്ങൾ ഗതിയില്ലാതെ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത്.
ഇനിയും സമയം ഒട്ടും പാഴാക്കാതെ ശക്തമായ കര്മപരിപാടികളുമായി ജനങ്ങളെ സമീപിക്കുക 
ഗ്രൂപ്പുകൾ ഇല്ലാതെ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുമ്പോട്ട് പോകു .മുഖ്യമന്ത്രി സ്വപ്നം തൽകാലം 
മാറ്റിവെക്കുക . പാർട്ടി ശരിയാക്കൂ .പാർട്ടി ഉണ്ടെങ്കിലേ മുഖ്യമന്ത്രിയുണ്ടാകൂ 
ദയവായി കോൺഗ്രെസ്സുകാർ ഇനിയെന്ക്കിലും പാരകൾ ഉപേക്ഷിക്കുക .ഒത്തൊരുമയോടെ മുമ്പോട്ട് പോകുക .നമുക്ക് നേടാം ഒറ്റക്കെട്ടായി .കേരളത്തിലെ  അല്ലെങ്കിൽ ലോകത്തിലെ അവസാന കമ്മ്യൂണിസ്റ്റ് പിണറായി ഏകാധിപതി ഭരണം ചരിത്രമാക്കാം

അമേരിക്കയിലും കോൺഗ്രസ് നേതാക്കന്മാർ ഗ്രൂപ്പിസം വളർത്തി

വിദേശത്തു താമസിക്കുന്ന പ്രവാസികൾക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടന ചട്ടക്കൂടുകൾ സ്ഥാപിച്ചു .അമേരിക്ക കാനഡ യൂറോപ്യൻ രാജ്യങ്ങൾക്കായി ഫ്രണ്ട്‌സ്  ഓഫ് കോൺഗ്രസ്സ് , ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്  അവസാനം 
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് എന്ന പേരുകളിൽ പ്രസ്ഥാനം സജീവമായി മുമ്പോട്ട് പോകുന്നു ഗ്ലോബൽ ചെയര്മാന് ഡോക്ടർ സാം പിട്രോഡ ശക്തമായി നയിക്കുന്നു.ഇവിടെയും ഗ്രൂപ്പിസം കടന്നു വന്നു രണ്ടു ഗ്രൂപ്പകളായി നടന്നും വന്നിരുന്നു .സാംപിട്രോഡയും ഇതിനു എതിർപ്പ് പ്രകടിപ്പിച്ചില്ല എല്ലാവരും കൂടട്ടെ ഇത് കോൺഗ്രസ്സല്ലേ ,അധികാരം ഇല്ലല്ലോ ,ഉള്ളപ്പോൾ ഒന്നിക്കാം എന്ന ആശയവും അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തിട്ടുള്ളതുമാണ് 
.എല്ലാവരും രാജ്യസ്നേഹികളായ കോൺഗ്രസ്സുകാരല്ലേ. നമുക്കതു നാട്ടിൽ ഒരു പഞ്ചയാത്തു മെമ്പർ പോലും ആകാൻ  അതിനു സാധ്യത ഉണ്ടെങ്ക്കിലും വേണ്ടാത്തവരുമാണ് ദയവു ചെയ്തു നമ്മൾ ഗ്രൂപ്പുകൾ മറന്നു മുമ്പോട്ടുള്ള സാദ്ധ്യതകൾ മനസ്സിലാക്കി പ്രവർത്തിക്കാം .
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഇവിടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാം.ജനാധിപത്യത്തെ മുറുകെ പിടിക്കാം ഇവിടെ നേതൃസ്ഥാനം ഏൽക്കാൻ തയ്യാറുള്ള മലയാളികൾ ഉണ്ട് അവർ ഇതിന്റെ സാരഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മുമ്പോട്ട് വരണം .വെറുതെ നോർത്ത് ഇന്ത്യക്കാരെ കുറ്റപ്പെടുത്തി ഒഴിഞ്ഞു നിൽക്കാതെ  നമുക്കതു നേടിയെടുക്കാം തിരങ്ങെടുപ്പു നടത്താം .കോൺഗ്രസ് നമ്മുടെ നാട്ടിലെ  ഭരണം പിടിക്കും ഒരു സംശയ്‌വും വേണ്ട .നാടിനെ സ്നേഹിക്കുന്ന പ്രവാസികളായതാണ് നമ്മൾ കോൺഗ്രസ്സിന്റെ പിന്നിൽ അണിനിരക്കുന്നത്.


നാട്ടിൽ നിന്ന് വരുന്ന രാഷ്ട്രീയക്കാർ അവർക്കു നമ്മൾ എല്ലാവരും തുല്യരാണ് .അവരോടു  ഗ്രൂപ്പിസം പറയാൻ നിൽക്കണ്ട .മീറ്റിംഗുകൾ ,യോഗങ്ങൾ തുടങ്ങിയ പരിപാടികൾ ഫ്രണ്ട് ഓഫ് കോൺഗ്രസ് എന്ന പേരിൽ തത്കാലം നടത്തുന്നതിൽ ആർക്കും ഗ്രൂപ്പാണെന്നു തോന്നുകയും ഇല്ല അല്ലെങ്കിൽ ഇവിടെ ഗ്രൂപ്പ് കാണിച്ചു ഫോട്ടോ പത്രങ്ങളിൽ ഇട്ടു സ്വയം ജാള്യരാകേണ്ട കാര്യം ഒട്ടും നിലവിൽ ഇല്ല .ഇവിടെ എല്ലാരേയും എല്ലാവര്ക്കും അറിയാം.സമൂഹ മാധ്യമങ്ങളിലും ഇവിടുത്തെ പത്രങ്ങളിലും വരട്ടെ വാർത്തകൾ .കോൺഗ്രസ്സ് രാജ്യസ്നേഹികളാണ് നമുക്ക് ഒരു കോൺഗ്രസ് പ്രസ്ഥാനം മതി 
കഴിഞ കൽ നൂറ്റാണ്ടായി കോൺഗ്രസ്സ് പ്രസ്ഥാനം സ്ഥാപിച്ചവർ ന്യൂയോർക്കിലും ചിക്കാഗോയിലും കഠിനമായി അധ്വാനം ചെയ്തു പാർട്ടിയെ ഇവിടെ വരെ എത്തിച്ചവരെ നാം മറക്കരുത് .മുട്ട ആണോ കോഴിയാണോ ആദ്യം വന്നത് എന്ന സ്വയം ചോദിച്ചത്‌ പോലേയുള്ളു കാര്യങ്ങൾ .   
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  അമേരിക്ക കാനഡ യൂറോപ്യൻ രാജ്യങ്ങളിൽ  ഒറ്റക്കെട്ടായി പ്രവർത്തിക്കുക 
ഒഐസിസി  എന്ന സംഘടന ഗൾഫ് രാജ്യങ്ങളിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കട്ടെ

നമുക്ക്  സംഘടിക്കാം ശക്തരാകാം ജയ് ഹിന്ദ്  ജയ് കോൺഗ്രസ്സ്

ചാരുംമൂട് ജോസ്  കോൺഗ്രസ്സ് പാർട്ടി ഫൗണ്ടിങ് മെമ്പേഴ്സിൽ ഒരുവൻ 

     
 

Join WhatsApp News
Ramachandran V 2024-10-03 16:00:43
ആഗസ്റ്റ് 15/1947!! ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ അധികാരം പങ്കിടുക ആയിരുന്നു നെഹ്രുവിന്റെ കുടുംബത്തിന്റെ ഒത്തുകളി മച്ചുണൻ,മച്ചോണൻ പാകിസ്ഥാൻ, പ്രധാനമന്ത്രി, മറ്റൊരു മച്ചുണൻ കാഷ്മീരിൽ പ്രധാനമന്ത്രി പോരെ!! പിന്നീട് സമ്പാദ്യം തുടങ്ങി, വിദേശത്ത് ബാങ്കിൽ നെഹ്രുവിന്റെ കുടുംബത്തിന്റെ സമ്പത്ത് ഭാരതപൗരൻ അനുഭവിക്കാൻ ഉള്ള സമ്പത്ത് നെഹ്രുവിന്റെ കുടുംബത്തിന്റെ സ്വത്തായി സിസ്സ് ബാങ്ക് നിക്ഷേപം നെഹ്രുവിന്റെ പിൻഗാമി ശ്രീ രാഹുൽ മാത്രമല്ല ഇൻഡ്യൻ പ്രധാനമന്ത്രി ആയി സ്വപ്നം കാണുന്ന കൂട്ടർക്ക്??
സുരേന്ദ്രൻ നായർ 2024-10-03 16:42:33
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരട്ട സംഖ്യയിൽ മാത്രം ഒതുങ്ങിയ കോൺഗ്രസിനെ പിന്തുണക്കാൻ 19 അംഗങ്ങളെ നൽകിയ കേരളത്തിലെ കോൺഗ്രസ് ശരിയല്ല എന്നാൽ ഇന്ത്യയിൽ അത് വികാരമാണ്. ആ വികാരം വളർത്തിയവരെ പൂർണ്ണമായി ഒഴിവാക്കി അമ്മയും മകനും മകളും മാത്രമായി വികാരത്തെ ഒതുക്കിയതാണ് പ്രശ്നം അതാണ് ശശി തരൂർ പറയാതെ പറഞ്ഞതും
Ninan Mathulla 2024-10-03 21:25:31
Nobody can see India as one as Nehru family. we are daily seeing the divisive policies of other rulers here to stay in power. Others in Congress party knows that they don't have the magnetism to unite India under them while Nehru family is here. Groupism in Congress party is because the same divisive forces infiltrated Congress party. The same divisive forces that divided FOKANA here are active in India. Spreading lies with Channels and Media machinery like this comment column is their strategy. when a lie is repeated continuously, many fall for that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക