വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമലാ ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫ് 2012ൽ അന്നത്തെ ഗേൾ ഫ്രണ്ടിനെ തല്ലിയെന്നു 'ഡെയിലി മെയിൽ' റിപ്പോർട്ട്. ന്യൂ യോർക്കിൽ അഭിഭാഷകയായ സുഹൃത്ത് മറ്റൊരാളുമായി ശൃംഗരിച്ചു എന്ന സംശയത്തിലാണത്രേ എംഹോഫ് കരണത്തടിച്ചത്. ഗേൾ ഫ്രണ്ട് അടിയുടെ ശക്തിയിൽ തലചുറ്റി വീണു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ചാണത്രെ ഈ അക്രമം ഉണ്ടായത്. 2014ലാണ് എംഹോഫ് ഹാരിസിനെ വിഹാഹം കഴിച്ചത്.
അക്രമത്തിന്റെ കഥ പറയുന്നത് ഗേൾ ഫ്രണ്ടിന്റെ മൂന്നു സുഹൃത്തുക്കളാണ് എന്നു പറയുന്ന പത്രം, അവരിൽ ആരുടെയും പേര് പറയുന്നില്ല. ഇരയുടെ പേരുമില്ല. അവർ ആവട്ടെ, പ്രതികരിക്കാൻ തയാറായിട്ടുമില്ല. എന്നാൽ അവർ എംഹോഫിനൊപ്പം എടുത്ത ചിത്രങ്ങളുണ്ട്.
കാനിൽ പുലർച്ചെ മൂന്നു മണി ആയിരുന്നു. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഏറെ തിരക്കിൽ ടാക്സി വിളിക്കാനുള്ള ശ്രമത്തിനിടയിലാണ് അക്രമം ഉണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു.
ഇര എംഹോഫിനെ തിരിച്ചടിച്ചെന്നും പറയുന്നുണ്ട്. അന്നു രാത്രി തന്നെ ഇരുവരും പിരിഞ്ഞെന്നാണ് കഥ പറയുന്ന ഇരയുടെ സുഹൃത്ത് പറയുന്നത്. മൂന്നു മാസത്തോളം ഡേറ്റിങ് നടത്തിയിരുന്നു.
ആദ്യ ഭാര്യ കേഴ്സ്റ്റിനുമായി എംഹോഫ് പിരിഞ്ഞത് അദ്ദേഹത്തിന്റെ ജീവനക്കാരി ഗർഭിണി ആയപ്പോഴാണ് എന്നാണ് റിപ്പോർട്ട്. ആ ദാമ്പത്യത്തിൽ തന്റെ ഭാഗത്തു നിന്നു 'ചില തെറ്റുകൾ' ഉണ്ടായെന്നു എംഹോഫ് സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ എംഹോഫിന്റെയും കമലയുടെയും കൂടെ ജീവിക്കുന്ന മക്കളെ കാണാൻ കേഴ്സ്റ്റിൻ കൂടെക്കൂടെ എത്താറുണ്ടെന്നു കമല പറയുന്നു.
Emhoff accused of slapping girl friend years ago