Image

ഹെലെനി ചുഴലിക്കാറ്റ് മരണത്തിലും ആലിംഗന ബദ്ധരായി വൃദ്ധ ദമ്പതിമാര്‍

പി പി ചെറിയാന്‍ Published on 03 October, 2024
ഹെലെനി ചുഴലിക്കാറ്റ്  മരണത്തിലും ആലിംഗന ബദ്ധരായി വൃദ്ധ ദമ്പതിമാര്‍

ഹെലെനി ചുഴലിക്കാറ്റ് പുറത്ത് ആഞ്ഞടിക്കുമ്പോള്‍, കൊച്ചു മകന്‍  ജോണ്‍ സാവേജ് തന്റെ മുത്തശ്ശിയുടെയും മുത്തച്ഛന്റേയും  കിടപ്പുമുറിയിലേക്ക് പോയി, അവര്‍ക്കു  കുഴപ്പമില്ലെന്ന് ഉറപ്പാക്കി.  മാര്‍സിയ (74), ജെറി (78) എന്നിവരെക്കുറിച്ച് 22-കാരന്‍ പറഞ്ഞു. 'അവര്‍ രണ്ടുപേരും സുഖമായിരിക്കുന്നു, നായയും സുഖമായിരിക്കുന്നു.'

എന്നാല്‍ അധികം താമസിയാതെ, സാവേജും അവന്റെ പിതാവും വലിയ ശബ്ദം  കേട്ടു - സൗത്ത് കരോലിനയിലെ ബീച്ച് ഐലന്‍ഡിലെ  ഏറ്റവും വലിയ മരങ്ങളിലൊന്ന്  കിടപ്പുമുറിയുടെ മുകളില്‍  വീഴുന്ന ശബ്ദമായിരുന്നുവത്.

പിന്നീട് ഞങ്ങള്‍ക്ക്  കാണാന്‍ കഴിയുന്നത് മേല്‍ക്കൂരയും മരവും മാത്രമാണ്,'' അദ്ദേഹം പറഞ്ഞു.

തന്റെ മുത്തശ്ശിയും  മുത്തച്ഛനും കിടക്കയില്‍ ആലിംഗന  ബദ്ധരായി മരിച്ചു കിടക്കുന്നതാണ്  കണ്ടെത്തിയത്  ജോണ്‍ സാവേജ് പറഞ്ഞു, ഒരാള്‍ മറ്റൊരാളില്ലാതെ കഷ്ടപ്പെടുന്നതിനേക്കാള്‍ അവരെ ഒരുമിച്ച് കൊണ്ടുപോകുന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് കുടുംബം കരുതുന്നു.

കൗമാരപ്രായത്തില്‍ വിവാഹിതരായ ഇരുവരും 50 വര്‍ഷത്തിലേറെയായി സന്തഃഷ്ട കുടുംബ ജീവിതം  നയിച്ച് വരികയായിരുന്നു.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക