Image

കരുണ ചാരിറ്റീസ് മുപ്പത്തിയൊന്നാം വാര്‍ഷികാഘോഷം ഒക്ടോബര്‍ അഞ്ച്, ശനിയാഴ്ച

ജിനേഷ് തമ്പി Published on 03 October, 2024
കരുണ ചാരിറ്റീസ് മുപ്പത്തിയൊന്നാം വാര്‍ഷികാഘോഷം ഒക്ടോബര്‍ അഞ്ച്, ശനിയാഴ്ച

ന്യൂജേഴ്സി :  കരുണ ചാരിറ്റീസ് തങ്ങളുടെ മുപ്പത്തിയൊന്നാം വാര്‍ഷികാഘോഷം  ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച  ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ സംഘടിപ്പിച്ചിരിക്കുന്നു.

1993 'ഇല്‍ സ്ഥാപിതമായ കരുണ ചാരിറ്റീസ്  അനേകം വര്‍ഷങ്ങളായി  അശരണര്‍ക്കും, ദരിദ്രര്‍ക്കും  കൈത്താങ്ങായി സാമൂഹിക സേവന രംഗത്ത്  സ്തുത്യര്‍ഹമായ ഒട്ടനവധി ജീവകാരുണ്യ പദ്ധതികളുമായി പ്രവര്‍ത്തിച്ചു വരുന്നു.  

പ്രസിഡന്റ് ഡോ സോഫി വില്‍സണ്‍ന്റെ നേതൃത്വത്തിലാണ്  വാര്‍ഷികാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

കരുണ ചാരിറ്റീസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ സോഫി  വില്‍സണ്‍ (പ്രസിഡന്റ്), മേരി മോടായില്‍ (സെക്രട്ടറി), പ്രേമ ആന്‍ഡ്രപ്പള്ളിയില്‍ (ട്രഷറര്‍), വത്സല നായര്‍ (വൈസ് പ്രസിഡന്റ്), പ്രീത നമ്പ്യാര്‍ (ജോയിന്റ് സെക്രട്ടറി), റോഷ്നി രവി (ജോയിന്റ് ട്രഷറര്‍), ഡോ സ്മിത മനോജ് (എക്‌സ് ഒഫിസിയോ),  ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് പ്രതിനിധികളായ റോസമ്മ തഞ്ജന്‍ , സാറാമ്മ തോമസ് , സുമ ശശി നായര്‍ എന്നിവരോടൊപ്പം കരുണ ചാരിറ്റീസിന്റെ അഭിഭാജ്യ ഘടകമായ ഷീല ശ്രീകുമാറും മറ്റു കമ്മിറ്റി അംഗങ്ങളും കൂടിയാണ് വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നത്.

വാര്‍ഷികാഘോഷ പ്രോഗ്രാമില്‍ രൂപ ഉണ്ണികൃഷ്ണന്‍  (ചീഫ് സ്ട്രാറ്റജി ആന്‍ഡ് ഇന്നൊവേഷന്‍ ഓഫീസര്‍, IDEX കോര്‍പറേഷന്‍) മുഖ്യ പ്രഭാഷണം നടത്തും. കരുണ ചാരിറ്റീസിന്റെ സ്ഥാപക നേതാവ് അന്തരിച്ച ലേഖ ശ്രീനിവാസന്റെ മരുമകളാണ് രൂപ ഉണ്ണികൃഷ്ണന്‍.

ജിത്തു കൊട്ടാരക്കര ആന്‍ഡ് ടീം (ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനി), മാലിനി നായര്‍ ആന്‍ഡ് ടീം (സൗപര്‍ണിക ഡാന്‍സ് അക്കാദമി), റുബീന സുധര്‍മന്‍ (വേദിക പെര്‍ഫോമിംഗ് ആര്‍ട്‌സ്) , സുമ നായര്‍, സിജി ആനന്ദ്, ദേവിക ഗൊയറ്റ്സെ,  മറീന ആന്റണി എന്നിവര്‍ ഒരുക്കുന്ന  കലാവിരുന്നാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

വാര്‍ഷികാഘോഷ പ്രോഗ്രാമിലേക്കു  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ സോഫി വില്‍സണ്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക