. 1990ല്‍ പുറത്തിറങ്ങിയ മുകേഷും സിദ്ധിക്കും നായകന്മാര് ആയ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ ഇന്‍ ഹരിഹര്‍ നഗറിലെ വൈറല്‍ ഡയലോഗ് ആണ് തോമസുകുട്ടി വിട്ടോടാ.
. പഴയകാല കമ്മ്യുണിസ്റ്റ് നേതാവും നാടകചര്യനുമായ ഓ മാധവന്റെ പുത്രന് ആയ മുകേഷ് 1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തില്‍ നായക വേഷം കെട്ടിയാണ് സിനിമ അഭിനയത്തിന് തുടക്കം കുറിച്ചത്.
. പിന്നീട് 80കളുടെ മധ്യത്തോടെ സൂപ്പര്‍ സംവിധായകന് പ്രിയദര്‍ശന്റെ ബോയിങ് ബോയിങ്മ, ഴപെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ സൂപ്പര്‍ ഹിറ്റായ കോമഡി ചിത്രങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം തകര്ത്തഭിനയിച്ചാണ് മലയാള സിനിമയിലേയ്ക്കുള്ള തന്റെ വരവ് അറിയിച്ചത്.
. 80തുകളുടെ അവസാനം മലയാള സിനിമയില്‍ തരംഗമായ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ട് മുകേഷിന് ഏറ്റെടുത്തതോടെ ഹിറ്റുകളുടെ പെരുമഴ തന്നെ ഉദ്ഭവിച്ചു. റാംജിറാവ് സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, ഗോഡ് ഫാദര്‍ ഈ സിനിമകള്‍ അതിനുദാഹരണമാണ്.
. സിനിമകള്‍ കുറഞ്ഞപ്പോള്‍ ടെലിവിഷന്‍ ചാനല്‍ അവതാരകന് ആയി വേഷമിട്ട മുകേഷിന്റെ സൂര്യ ടി വി യില്‍ സംപ്രേഷണം ചെയ്ത ഞാന്‍ കോടീശ്വരന് ജനങ്ങളുടെ ഇടയില്‍ വലിയ പ്രതികരണം ആണ് ഉണ്ടാക്കിയത്.
. ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തില്‍ ഇരുന്നപ്പോള്‍ കേരള സംഗീത നാടക അക്കാഡമി ചെയര്മാന് ആയ മുകേഷ് 2016ലും 21ലും കൊല്ലം നിയമസഭ മണ്ഡലത്തില്‍ നിന്നും എം ല്‍ എ ആയി തെരെഞ്ഞെടുക്കപ്പെട്ടു.
. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രനോട് ഒരു കൈ പയറ്റി നോക്കിയെങ്കിലും പരാജയപ്പെട്ടു.
. എറണാകുളം ജില്ലയിലെ വൈപ്പിന്കരയില് ഇടവനക്കാടു സ്വദേശി ആയ സിദ്ധിക്ക് 1985ല്‍ പുറത്തിറങ്ങിയ ആ നേരം അല്പ ദൂരം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്കു കടന്നു വരുന്നത്.
. തുടക്കത്തില്‍ കൂടുതലും മുകേഷിന്റെയോ ജയറാമിന്റെയോ ജഗദീഷിന്റെയോ കൂട്ടുകാരന് വേഷത്തില്‍ കോമഡി ചിത്രങ്ങളില്‍ ആണ് സിദ്ധിക്ക് അഭിനയിച്ചിരുന്നത്.
. കുണുക്കിട്ട കോഴി, സിംഹവാലന്‍ മേനോന്, കാസര്‍ഗോഡ് കാദര്‍ഭായ് ഇവയൊക്കെ സിദ്ധിക്കിന് വ്യത്യസ്ത റോളുകള്‍ കിട്ടിയ സിനിമകള്‍ ആണ്.
. കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തില്‍ മമ്മൂട്ടിയുടെ അനുജന് കഥാപാത്രം സിദ്ധിക്കിന് വലിയൊരു ബ്രേക്ക് ആയിരുന്നു.
. പിന്നീട് വില്ലന്‍ കഥാപാത്രെത്തിലേക്കു തിരിഞ്ഞ സിദ്ധിക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി ചിത്രങ്ങളില്‍ വില്ലനായി വേഷമിട്ടു.
. അങ്ങനെ മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള വലിയ ബന്ധം അമ്മ സഘടനയില്‍ സിദ്ധിക്ക് ശക്തമായ സാന്നിധ്യമായി.
. 2017ല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ചോദ്യം ചെയ്യുവാന്‍ ആലുവയില്‍ പോലീസ് കൊണ്ടുപോയപ്പോള്‍ ദിലീപിന് വിട്ടയച്ച വെളുപ്പാന്‍ കാലം വരെ പോലീസ് സ്റ്റേഷനു പുറത്തു സിദ്ധിക്ക് കാത്തു നിന്നത് ദിലീപുമായുള്ള അടുത്ത ബന്ധത്തിന് തെളിവായി.
. ദിലീപ് കേസ് ഉയര്‍ന്നു വന്ന സമയത്തു കൊച്ചിയില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചു നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് മുകേഷ് തട്ടികയറിയത് ദിലീപിനോടുള്ള കൂറ് അടിവര ഇടുന്നതായിരുന്നു.
. ഇപ്പോള്‍ ബലാല്‍സംഗ കേസില്‍ പ്രതികള്‍ ആയിരിക്കുന്ന മുകേഷിനും സിദ്ധിക്കിനും താല്‍ക്കാലിക ജാമ്യം ലഭിച്ചെങ്കിലും ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയില്‍ വിളിച്ചപോലെ തോമസുകുട്ടി വിട്ടോടാ എന്നു വിളിക്കേണ്ടി വരുമോ എന്നു കാത്തിരുന്നു കാണാം.