Image

ഗുട്ടറസിനു സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളുടെ പിന്തുണ; യുഎസിന് മൗനം (പിപിഎം)

Published on 03 October, 2024
ഗുട്ടറസിനു സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളുടെ  പിന്തുണ; യുഎസിന് മൗനം  (പിപിഎം)

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേലിന്റെ നടപടിക്കെതിരെ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു തന്റെ രാജ്യം സമ്പൂർണ പിന്തുണ ആവർത്തിക്കുന്നുവെന്നു കൗൺസിൽ പ്രസിഡന്റ് പാസ്കൽ ബേറിസ്വിൽ (സ്വിറ്റ്സർലൻഡ്) പറഞ്ഞു.

മിഡിൽ ഈസ്റ്റ് വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗത്തിൽ യുഎസ് ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും പ്രതിനിധിമാർ ഗട്ടറസിനെ പിന്താങ്ങി.

ഇസ്രയേൽ യുഎന്നിനെയും അന്താരാഷ്ട്ര സമൂഹത്തെയും ഒന്നു പോലെ അവഹേളിക്കയാണ് ചെയ്തതെന്നു അൾജീരിയയുടെ സ്ഥിരം പ്രതിനിധി അമർ ബെൻഡ്ജമാ കുറ്റപ്പെടുത്തി.

ഗട്ടറസ് മിഡിൽ ഈസ്റ്റ് സ്ഥിതിവിശേഷം പക്വതയോടെ വിശദീകരിച്ചെന്നു  ജപ്പാന്റെ യമസാകി കസ്യൂയുകി പറഞ്ഞു. സുപ്രധാന ബ്രീഫിങ് ആയിരുന്നു അത്.

ഗട്ടറസ് ഇറാന്റെ ആക്രമണത്തെ അപലപിച്ചില്ലെന്ന ഇസ്രയേലിന്റെ ആരോപണം അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് തള്ളി. 'ശക്തമായി അപലപിക്കുന്നു' എന്നു തന്നെ അദ്ദേഹം പറഞ്ഞിരുന്നു.  

ഇസ്രയേലിന്റെ നടപടി രാഷ്രീയ പ്രേരിതമാണെന്നു ഡുജാറിക് പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ ആളിക്കത്തുന്ന തീ എല്ലാം വിഴുങ്ങാൻ ശക്തിയുള്ളതാണെന്നു ഗട്ടറസ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. അത് അടിയന്തരമായി നിർത്തേണ്ടതുണ്ട്.

Security Council members back Guterres

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക