Image

56 വർഷത്തിന് ശേഷം ഇലന്തൂരിന്റെ മണ്ണിലേക്ക് തോമസ് ചെറിയാൻ; സംസ്‌കാരശുശ്രുഷ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ

Published on 03 October, 2024
56 വർഷത്തിന് ശേഷം ഇലന്തൂരിന്റെ മണ്ണിലേക്ക്  തോമസ് ചെറിയാൻ; സംസ്‌കാരശുശ്രുഷ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ

56 വർഷത്തിന് ശേഷം ഇലന്തൂരിന്റെ മണ്ണിലേക്ക്  തോമസ് ചെറിയാൻ…
സംസ്‌കാരശുശ്രുഷ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വെള്ളിയാഴ്ച ( 2024 ഒക്ടോബർ 4) നടത്തപ്പെടും.
ലഡാക്കിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നും 56 വർഷത്തിനു ശേഷം ലഭിച്ച ധീര സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ  ഭൗതീക ശരീരം വ്യാഴാഴ്ച തിരുവനന്തപുരം എയർപോർട്ടിലെത്തിക്കും. തുടർന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റും.
വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും.തുടർന്ന് മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റും. തുടർന്ന് വിലാപയാത്രയായി പിറന്ന ഓടാലിൽവീട്ടിലേക്ക്. കൊണ്ടുവരും. 
  12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും ശുശ്രുഷകൾ പൂർത്തീകരിച്ചു വിലാപയാത്രയായി കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്ക്ക് കൊണ്ട് വരുകയും രണ്ടു മണിയോടെ ദേവാലയത്തിൽ  ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംശുശ്രുഷ പൂർത്തീകരിക്കും.
പരേതൻ തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം ഫാ ബിജു തോമസ് പറന്തലിന്റെ ഭാര്യ പിതാവിന്റെ സഹോദരനാണ്.

സംസ്ക്കാര ശുശ്രൂഷാ ക്രമീകരണങ്ങൾ.
ഒക്ടോബർ 4 വെള്ളിയാഴ്ച-
രാവിലെ 10.30 മണിക്ക് ഭൗതികശരീരം ഇലന്തൂർചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ ഭവനത്തിലേക്ക് കൊണ്ടുപോകും.
12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം അഭി.കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടും
12.40 ന് ഭവനത്തിൽ നിന്ന് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.
1 മണി മുതൽ 2 മണി വരെ മൃതശരീരം ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്.
2 മണിക്ക് പള്ളിയിൽ സമാപന ശുശ്രൂഷ-
ഇടവക മെത്രാപ്പോലീത്താ അഭി.ഡോ.എബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിലും നടത്തപ്പെടുന്നതും ഔദ്യോഗിക ബഹുമതികളോടെ ഇടവക പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
പാർക്കിംഗ് ക്രമീകരണങ്ങൾ:—
പള്ളിപ്പടിക്കൽ ആളുകളെ ഇറക്കിയിട്ട് വാഹനങ്ങൾ കാരൂർ സ്കൂളിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.
മെത്രാപ്പോലീത്തമാർ.ഗവൺമെന്റ്ഉദ്യോഗസ്ഥർ,മന്ത്രിമാർ,ജില്ലാഭരണകൂടം,മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രം പള്ളി പരിസരത്ത് പാർക്ക് ചെയ്യുവാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക