വിതറി വിതറി
ആകാശ ഫാലത്തിലാരോ
അയുതമയുതം
താര കോടികൾ.......
താഴെയിങ്ങ്
ഭൂമിപ്പരപ്പിൽ
ഞാനൊരുവൻ
മേലോട്ട്
കണ്ണു നട്ടു കിടപ്പൂ....
ഒരു താരകമെന്നെ
കണ്ണു ചിമ്മിച്ചിമ്മി
നോക്കുന്നുവോ..
ചില്ലി വളച്ചൊരു
ചിത്രലേഖം ചമച്ചും
ചന്ദനച്ചിരി വിടർന്ന
ചുണ്ടിണകളിൽ
ചാരു സന്ധ്യകൾ വിരിഞ്ഞും
മിഴികളിൽ
മാരിവില്ലിൻ
മായാ വർണ്ണം പടർന്നും
മൃദു കവിൾ ദർപ്പണത്തിൽ
ഭൂമി നിഴിലിലെന്നെ തെളിച്ചും
താരേ.....
നീയെന്നെ വിട്ടു പോയന്നുതൊട്ടേ
മേപ്പോട്ട് മേപ്പോട്ട് നിന്നെ
നോക്കി നോക്കി
ഞാൻ കിടപ്പൂ ......