Image

ഉച്ചവരെ ബിജെപിക്കായി പ്രചാരണം; തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ശേഷിക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് അശോക് തന്‍വര്‍

Published on 03 October, 2024
ഉച്ചവരെ ബിജെപിക്കായി പ്രചാരണം; തെരഞ്ഞെടുപ്പിന് രണ്ടു ദിവസം   ശേഷിക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് അശോക് തന്‍വര്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ, ബിജെപി നേതാവ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി .

ഹരിയാനയിലെ മഹേന്ദ്രഗഡിലെ ഭാവനിയയില്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ വെച്ചാണ് അശോക് തന്‍വര്‍ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ന്നത്. സിര്‍സയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റംഗമാണ് തന്‍വര്‍.

ഉച്ചവരെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ ശേഷമാണ്, അശോക് തന്‍വര്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് തന്‍വര്‍, 2019 ലാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അശോക് തന്‍വര്‍ ബിജെപിയിലെത്തിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തെ പുകഴ്ത്തിയാണ് അശോക് തന്‍വര്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിര്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കുമാരി ഷെല്‍ജക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക