ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ച് എന്‍ഫോഴ്‌സമെന്റ് ഡയറക്‌ട്രേറ്റ്(ഇഡി).
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ(എച്ച്‌സിഎ) സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി. മുന്‍ കോണ്‍ഗ്രസ് എംപിയായ അസ്ഹറുദ്ദിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇഡി പരിശോധന നടത്തിയിരുന്നു. എച്ച്‌സിഎയുടെ 20 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമര്‍പ്പിച്ച മൂന്ന് എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്.