Image

'കീരിക്കാടൻ ജോസ്' അന്തരിച്ചു

Published on 03 October, 2024
'കീരിക്കാടൻ ജോസ്'  അന്തരിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന്‍ മോഹന്‍രാജ് അന്തരിച്ചു. അദ്ദേഹം പാർക്കിൻസണ്‍സ് രോഗബാധിതനായിരുന്നു.

തിരുവനന്തപുരം കഠിനംകുളത്തെ വീട്ടില്‍ വെച്ച്‌ വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വർഷം മുമ്ബാണ് തിരുവനന്തപുരത്ത് എത്തിയത്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടത്.

മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്നു.

1988 ല്‍ കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു മോഹന്‍ രാജ് വെള്ളിത്തിരയില്‍ എത്തിയത്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ അദ്ദേഹം ഇതേപേരില്‍ പിന്നീട് പ്രശസ്തനായി.

1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടം

read also: കടമായി കിട്ടുമോ നമ്മുടെ പഴയകാലം...? (ഏബ്രഹാം മാത്യു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക