Image

'കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു'; കുടുംബത്തിന് ഇഷ്ടമല്ലെങ്കില്‍ ലോറിക്ക് അർജുന്റെ പേരിടില്ല : മനാഫ്

Published on 03 October, 2024
'കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു'; കുടുംബത്തിന്  ഇഷ്ടമല്ലെങ്കില്‍  ലോറിക്ക് അർജുന്റെ പേരിടില്ല : മനാഫ്

അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ്. അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തിരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവുമെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു.

അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.


അർജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടോ എന്ന് കുടുംബത്തോട്  ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ല. അതിൽ കുടുംബത്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന ഒന്നും താൻ ചെയ്യില്ലെന്നും മനാഫ് പറഞ്ഞു. 

ഇതേസമയം  അർജുൻ അപകടത്തില്‍പെട്ട ലോറിയുടെ ആർ.സി തന്റെ പേരിലാണെങ്കിലും അതിന്റെ ഉടമസ്ഥാവകാം തനിക്കും േജ്യഷ്ടനുമുള്ളതാണെന്ന് മനാഫിന്റെ സഹോദരൻ മുബീൻപറഞ്ഞു .

ലോറി മനാഫിന്റേതല്ലെന്നും അയാള്‍ക്ക് ലോറിയില്ലെന്നുമുള്ള അർജുന്റെ അളിയൻ ജിതിന്റെ ആരോപണത്തെ കുറിച്ചാണ് മുബീന്റെ പ്രതികരണം.

അർജുൻ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോ തുടരരുതെന്നും മനാഫ് അഭ്യർഥിച്ചു. 'അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. കുടുംബത്തിന് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുകയാണ്. അവിചാരിതമായാണ് വിവാദം ഉണ്ടായത്. അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും. ഇതിന്റെ പശ്ചാതലത്തില്‍ പിആർ വർക്ക് ചെയ്തിട്ടില്ല. ഉയർന്നു വന്ന വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മാധ്യമങ്ങളെ കണ്ടത്. ഇന്നലെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ അല്‍പം വൈകാരികമായി പ്രതികരിച്ചുപോയി. അത് കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അർജുന്റെ പേരിടുമെന്ന് പറഞ്ഞത്. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കില്‍ ഞാൻ അർജുന്റെ പേരിടില്ല. നമ്മുടെ അർജുൻ പോയില്ലേ. ഇനി വിവാദങ്ങള്‍ വേണ്ട. അർജുന് 75000 രൂപ വരെ ചില മാസങ്ങളില്‍ പ്രതിഫലം നല്‍കിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകള്‍ എഴുതിയ പുസ്തകത്തില്‍ പണം കൈപ്പറ്റിയതിന് അർജുൻ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും ചിലപ്പോള്‍ കുറവും പ്രതിഫലം കിട്ടിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാൻ പുറത്ത് പറഞ്ഞത് അർജുന്റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമ്ബോള്‍ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ്. ജീവിച്ചിരിക്കെ ലഭിച്ചു കൊണ്ടിരുന്ന ശമ്ബളവും പ്രായവും പരിഗണിച്ചാണ് ഇൻഷുറൻസ് കണക്കാക്കുക എന്നാണ് അറിവ്' മനാഫ് പറഞ്ഞു.

അർജുനെ കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്. അഞ്ജു ലോറിയുടമ മുബീൻ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചർച്ചകള്‍ തുടങ്ങിയത്. അതുകൊണ്ടാണ് അർജുന്റെ കൂടെ വരണമെന്നു കരുതിയ ഞാൻ അതിന് മുമ്ബേ വന്ന് വീട്ടുകാരോട് സംസാരിച്ചത്. പക്ഷേ, അത് അവർക്ക് തൃപ്തികരമായില്ല എന്നാണ് തോന്നിയത്. പിന്നാലെ രാത്രി വീണ്ടും പോയി വ്യക്തമായി അവരോട് സംസാരിച്ചതാണ്. മുബീൻ എന്റെ അനിയനാണ്, അവന്റെ വാഹനമാണ്, ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം അവരോട് പറഞ്ഞിരുന്നു.

2000 രൂപ ഞാൻ കൊടുത്തു എന്നാണ് അവർ പറഞ്ഞ മറ്റൊരു ആരോപണം. അത് അങ്ങനെയല്ല, ഞാൻ ബഹുമാനിക്കുന്ന ഒരു ഉസ്താദ് എന്നോട് അർജുന്റെ വീട്ടില്‍ കൊണ്ടുപോകണം എന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്, അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. അതൊരു പ്രായമായൊരാള്‍ കൊടുത്തു എന്ന തലത്തില്‍ എടുക്കാനുള്ളതേ ഉള്ളു.' മനാഫ് പറഞ്ഞു.

പണപിരിവ് നടത്താൻ മാത്രം സാമ്ബത്തിക പ്രയാസമുള്ള ആളല്ല താൻ. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകർ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോള്‍ അവർ നിർബന്ധിക്കുകയും തുടർന്ന് അർജുൻ്റെ മകന് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അർജുന്റെ മകന്റെ അക്കൗണ്ട് നമ്ബർ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാല്‍ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ താൻ ആ തുക വാങ്ങിയില്ല ,മനാഫ് പറഞ്ഞു.

ജനങ്ങളിലേക്ക് വിഷയങ്ങള്‍ എത്തിക്കാനുള്ള മാധ്യമമായാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. അർജുൻ്റെ ഫോട്ടോ ചാനലിന്റെ പ്രൊഫൈലായി വെച്ചിരുന്നു. അത് മാറ്റി. തൻ്റെ യുട്യൂബ് ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തർക്കത്തിലേക്ക് കൊണ്ട് പോകരുത് -മനാഫ് അഭ്യർഥിച്ചു. അർജുൻ്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചർച്ചകള്‍ ഒഴിവാക്കണമെന്നും അവർക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അർജ്ജുൻ്റെ കുടുംബം പരാതി ഉന്നയിച്ചതിന് പിന്നാലെ അതിൽ രണ്ടര ലക്ഷം സബ്സ്ക്രൈബർമാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ നിലയിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനൽ നടത്താൻ മറ്റാരെങ്കിലും വരുകയാണെങ്കിൽ കൊടുക്കും. ചാരിറ്റി എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചതെന്നും മനാഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക