തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല. എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും. തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപി നീക്കം നിയമസഭാ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞതിന് ശേഷം അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു, പക്ഷെ കൂടിക്കാഴ്ച നീണ്ടുപോകുകയായിരുന്നു.