ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ 1968ല്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്‍രെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചയ്ക്ക് 1.30ഓടെ ഛണ്ഡിഗഢില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
1968ല്‍ 102പേരുമായി ഛണ്ഡിഗഢില്‍ നിന്ന് ലേയിലേക്ക് പോയ എഎന്‍ 32 എന്ന സോവിയേറ്റ് നിര്‍മ്മിത വിമാനം റോതാംഗ് പാസിന് സമീപം തകര്‍ന്നുവീണാണ് തോമസ് ചെറിയാന്‍ ഉള്‍പ്പെടെയുള്ളവരെ കാണാതായത്. തുടര്‍ന്ന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ ആയിരുന്നു വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം എത്തിച്ചത്.
സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്ഗോപി ഭൗതീകദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരന്‍ തോമസ് തോമസ് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി.
വിലാപയാത്രയായി തുറന്ന സൈനീക വാഹനത്തില്‍ ഭൗതിക ശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ വിലാപയാത്രയായി ജന്മനാടായ ഇലന്തൂരിലേക്ക് കൊണ്ടുപോകും. ശേഷം നാളെ രാവിലെ 10.30ന് ഭൗതികശരീരം ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ നിന്ന് സൈനിക അകമ്ബടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.
12:40ന് വീട്ടില്‍ നിന്ന് കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. പൂര്‍ണ്ണ സൈനീക ബഹുമതികളോടെയാണ് തോമസ് ചെറിയാന്റെ സംസ്‌കാരം.