പൂർണിമ ഇന്ദ്രജിത്ത്, ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ നാളെ തീയറ്ററുകളില്‍ എത്തും.
വിക്രമാദിത്യൻ ഫിലിംസ്, സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷൻ, സമീർ ചെമ്ബയില്‍, രഘുനാഥ് പാലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
നീണ്ട ഒരു ഇടവേളക്കുശേഷം രഘുനാഥ് പാലേരി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഒരു നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേർന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. ആക്ഷേപ ഹാസ്യത്തിന്റെ കൂടി അകമ്ബടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യർ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരില്‍ ഉണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് പ്രമേയം ആകുന്നത്.
നിരവധി പ്രേക്ഷകരാണ് മുൻ ചിത്രങ്ങളിലേതു പോലെ എന്ത് മാജിക്കാണ് ഷാനവാസ് കെ ബാവക്കുട്ടി പുതിയ ചിത്രത്തില്‍ കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒട്ടനവധി നല്ല തിരക്കഥകള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച രഘുനാഥ് പാലേരി എന്ന എഴുത്തുകാരന്റെ നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം ഉള്ള മടങ്ങിവരവ് എന്ന രീതിയിലും ചിത്രം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു