Image

നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഇരിപ്പിടം മാറ്റി; ഇനി പ്രതിപക്ഷത്തിനൊപ്പം

Published on 03 October, 2024
നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഇരിപ്പിടം മാറ്റി;  ഇനി പ്രതിപക്ഷത്തിനൊപ്പം

തിരുവനന്തപുരം: നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി. കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ പി വി അന്‍വര്‍ ഭരണപക്ഷത്തായിരുന്നു. സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കടക്കാൻ സിപിഐഎമ്മിന് കഴിയില്ല. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ അടുത്താണ് അന്‍വറിന്റെ പുതിയ സ്ഥാനം.

അതേസമയം ഇന്നും മാധ്യമങ്ങളേ കാണവേ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതികരണമാണ് പി വി അന്‍വര്‍ നടത്തിയത്. വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും പി.വി അന്‍വര്‍ വിമര്‍ശിച്ചിരുന്നു. പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക